This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയോണീകരണ ഊര്‍ജം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:27, 31 ജൂലൈ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അയോണീകരണ ഊര്‍ജം

കീിശമെശീിേ ഋിലൃഴ്യ

ഒരൂ മൂലകത്തിന്റെ ഒറ്റപ്പെട്ട വാതകാണുവില്‍ നിന്ന് ഒരു ഇലക്ട്രോണിനെ പുറത്താക്കാന്‍ ആവശ്യമായ ഊര്‍ജം. ഇതു സാധാരണമായി ഇലക്ട്രോണ്‍ വോള്‍ട്ട് (ലഹലരൃീി ്ീഹ) എന്ന മാനകത്തില്‍ ആണ് കുറിക്കുക. അണുവില്‍നിന്ന് ആദ്യത്തെ ഇലക്ട്രോണിനെ നീക്കം ചെയ്യുവാനാവശ്യമായ ഊര്‍ജത്തിനെ പ്രഥമ അയോണീകരണ ഊര്‍ജമെന്നു പറയുന്നു. ഒരു ഇലക്ട്രോണ്‍ നീക്കിയതിനുശേഷം രണ്ടാമതൊന്നു നീക്കുവാന്‍ കൂടുതല്‍ ഊര്‍ജം ആവശ്യമുണ്ട്. ഇതിന് ദ്വിതീയ അയോണീകരണ ഊര്‍ജം എന്നു പറയുന്നു. ഉദാ. നൈട്രജന്റെ പ്രഥമ അയോണീകരണ ഊര്‍ജം 29.61 ഇലക്ട്രോണ്‍, വോള്‍ട്ട് ദ്വിതീയ അയോണീകരണ ഊര്‍ജം 47.43 ഇലക്ട്രോണ്‍ വോള്‍ട്ടുമാണ്.

  ആല്‍ക്കലി ലോഹങ്ങള്‍ക്ക് പ്രഥമ അയോണീകരണ ഊര്‍ജം താരതമ്യേന കുറവാണ്. നിഷ്ക്രിയ വാതകങ്ങള്‍ക്ക് ആണ് അയോണീകരണ പൊട്ടന്‍ഷ്യല്‍ ഏറ്റവും കൂടുതല്‍. നിഷ്ക്രിയവാതകങ്ങളുടെ അണുവിലെ ഏറ്റവും വെളിയിലുള്ള ഇലക്ട്രോണ്‍പഥം പൂര്‍ണമായിരിക്കും. സ്ഥിരതയുള്ള ഈ ഇലക്ട്രോണ്‍ ഘടനയില്‍ നിന്ന് ഏതൊരു ഇലക്ട്രോണിനെ നീക്കം ചെയ്യുന്നതിനും ഉയര്‍ന്ന തോതില്‍ ഊര്‍ജം ആവശ്യമാണ്. എന്നാല്‍ ആല്‍ക്കലിലോഹത്തിന്റെ കാര്യത്തില്‍ അണുവിലെ ഏറ്റവും പുറത്തുള്ള ഭ്രമണപഥത്തില്‍ നിന്നു താരതമ്യേന ദുര്‍ബലമായി ബന്ധിക്കപ്പെട്ടിട്ടുള്ള ഏക ഇലക്ട്രോണിനെ വളരെ കുറച്ച് ഊര്‍ജം ഉപയോഗിച്ചു നീക്കം ചെയ്യാന്‍ സാധിക്കും. നോ: അണു; അയോണ്‍; അയോണീകാരിവികിരണം 

(എം.എന്‍. ശ്രീധരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍