This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:16, 31 ജൂലൈ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അയല

ങമരസലൃലഹ

ഇന്ത്യാ-പസിഫിക് മേഖലയിലെ മണ്‍സൂണ്‍ പ്രദേശങ്ങളില്‍ സുലഭമായി കാണപ്പെടുന്ന ഒരു പ്രധാന സമുദ്രമത്സ്യം. സ്കോംബ്രിഡേ (ടരീായൃശറമല) എന്ന മത്സ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ.: റാസ്ട്രെല്ലിജെര്‍ കാനഗുര്‍ട്ട (ഞമൃലഹഹശഴലൃ രമിമഴൌൃമേ). ഇതിന്റെ പുറത്തിന് പൊതുവേ ഇളം പച്ചനിറവും പാര്‍ശ്വഭാഗങ്ങള്‍ക്കു വെളുപ്പു കലര്‍ന്ന തിളങ്ങുന്ന പച്ചനിറവും ആണ്. പൃഷ്ഠപത്രത്തോടടുത്തു കറുത്ത പുള്ളികളുണ്ട്. പാര്‍ശ്വരേഖയോടടുത്തു സ്വര്‍ണനിറത്തില്‍ രണ്ടുപാളികളും രണ്ടാം പൃഷ്ഠപത്രത്തിനും പായുപത്ര(അിമഹളശി)ത്തിനും പിന്നിലായി അഞ്ചോ ആറോ ഇളം തൊങ്ങലുകളും കാണും.

  വന്‍പറ്റങ്ങളായി കാണുന്ന അയലകള്‍ മണിക്കൂറില്‍ 12-16 കി.മീ. വരെ വേഗത്തില്‍ സഞ്ചരിക്കും. സമുദ്രത്തിന്റെ ഉപരിമേഖലകളിലാണ് ആഹാരസമ്പാദനം. ചെറിയ പ്ളവകജീവികളാണു മുഖ്യ ആഹാരം. ഉദ്ദേശം 22 സെ.മീ. നീളം വയ്ക്കും. രണ്ടുവര്‍ഷം പ്രായമുമുള്ളപ്പോള്‍ അയല മത്സ്യങ്ങള്‍ മുട്ടയിടുന്നു. ഏ. മുതല്‍ സെപ്. വരെയാണു പ്രജനനകാലം. 
  അയലയുടെ മാംസത്തില്‍ 18.7 ശ.മാ. പ്രോട്ടീനും 7 ശ.മാ. കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഭക്ഷ്യാവശ്യത്തിനായും മീനെണ്ണയ്ക്കായും ഇതു ധാരാളമായി ഉപയോഗിക്കപ്പെടുന്നു. ഇന്ത്യയിലെ ആകെ സമുദ്രമത്സ്യോത്പന്നത്തിന്റെ 10 ശതമാനത്തോളം അയല മത്സ്യങ്ങളാണ്. ഇതില്‍ 90 ശതമാനവും പശ്ചിമതീരത്തു നിന്നാണു ലഭിക്കുന്നത്. പശ്ചിമതീരത്തു വ. രത്നഗിരി മുതല്‍ തെ. കൊല്ലം വരെയും, പൂര്‍വതീരത്തു മണ്ഡപം, നാഗപട്ടണം, ആന്ധ്രയുടെയും ഒറീസയുടെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും അയല സുലഭമാണ്. ആഗ. മുതല്‍ ഫെ.-മാ. വരെയാണ് കേരളതീരത്ത് ഈ മത്സ്യം സുലഭമായുള്ളത്. റമ്പനിവല, ഓടംവല, പട്ടവല, പെയ്ത്തുവല, അയലകൊല്ലിവല, പഴ്സീന്‍ മുതലായവ ഉപയോഗിച്ചാണ് ഇവയെ പിടിക്കുന്നത്. 

(കെ.കെ.പി. മേനോന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AF%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍