This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്മിണി അമ്മ, കൊടുങ്ങല്ലൂര്‍ (1925 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:52, 30 ജൂലൈ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അമ്മിണി അമ്മ, കൊടുങ്ങല്ലൂര്‍ (1925 - )

കേരളീയ നടി. 1925-ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. ബാല്യകാലം മുതല്‍ തന്നെ അഭിനയവാസന പ്രദര്‍ശിപ്പിച്ചുപോന്നിരുന്നു. യൌവനാരംഭത്തോടുകൂടി പ്രൊഫഷണല്‍ നാടകവേദിയില്‍ പ്രവേശിച്ച ഇവര്‍ കലാനിലയം സ്ഥിരം നാടകവേദിയിലെ ഒരു പ്രമുഖാംഗമാണ്. ഭിന്നസ്വഭാവമുള്ള കഥാപാത്രങ്ങളെ തന്മയത്വത്തോടുകൂടി രംഗത്ത് അവതരിപ്പിക്കുന്നതില്‍ ഇവര്‍ക്കുള്ള കഴിവ് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയില്‍നിന്ന് അഭിനയത്തിനുള്ള 1970-ലെ അവാര്‍ഡ് ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍