This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധീവരര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ധീവരര്‍
പരമ്പരാഗതമായി സമുദ്രവിഭവങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന വിവിധ വിഭാഗങ്ങള്‍ക്ക് പൊതുവായി നല്‍കിയിട്ടുള്ള ഒരു പേര്. കേരളത്തില്‍ മത്സ്യബന്ധനം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള പല വിഭാഗങ്ങളുണ്ട്. ഇവര്‍ സമാനമായ തൊഴില്‍മേഖലയിലാണ് ഏര് പ്പെട്ടിട്ടുള്ളതെങ്കിലും പ്രാദേശികമായി വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടുപോരുന്നത്. അരയന്മാര്, മുക്കുവര്‍, വാലന്മാര് തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പ്പെടുന്നു. പില്ക്കാലത്ത് 'ധീവരര്‍' എന്ന പൊതുനാമത്തില്‍ ഇവര്‍ അറിയപ്പെടുകയും ഇവര്‍ക്കിടയില്‍ പൊതുവായ കൂട്ടായ്മ ഉണ്ടാവുകയും ചെയ്തു. എങ്കിലും ആചാരാനുഷ്ഠാനങ്ങളിലും ആരാധനാസമ്പ്രദായങ്ങളിലും പ്രാദേശികമായി നേരത്തേ നിലനിന്നിരുന്ന ചില പ്രത്യേകതകള്‍ ഇപ്പോഴും തുടരുന്നതായി കണ്ടുവരുന്നു.