സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദശാംശ നാണയം
പത്തും അതിന്റെ ഗുണിതങ്ങളും എന്ന രീതിയില്‍ നാണയത്തെ കണക്കാക്കുന്ന സമ്പ്രദായം.
ദശാംശ നാണയങ്ങള്‍ : ഇന്ത്യ
ഒരു നാണയത്തെ ആദ്യം പത്തു തുല്യഭാഗങ്ങളായി ഭാഗിക്കുന്നു. ഓരോ അംശത്തെയും വീണ്ടും പത്തായി ഭാഗിക്കുകയും ഇപ്രകാരം ഒന്ന്, പത്ത്, നൂറ് എന്നിങ്ങനെ പത്തിന്റെ ഗുണിതങ്ങളായി നാണയങ്ങളെ അളക്കുകയുമാണ് ചെയ്യുന്നത്. ഈ സമ്പ്രദായമനുസരിച്ച് ഒരു ഇന്ത്യന്‍ രൂപയെ നൂറു പൈസയായി വിഭജിച്ച് ഒരു പൈസ, 10 പൈസ, 20 പൈസ എന്നീ ക്രമത്തില്‍ കണക്കുകൂട്ടുന്നു. (മുമ്പ് 1 രൂപ = 16 അണ എന്നും അണയെ ¼ അണ, ½ അണ എന്നും ഒക്കെയായിരുന്നു വിഭജനം.)
ദശാംശ നാണയങ്ങള്‍ : ശ്രീലങ്ക
1785-ല്‍ യു.എസ്. ഗവണ്മെന്റാണ് ആദ്യമായി ദശാംശ നാണയ സമ്പ്രദായം നടപ്പിലാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങള്‍ 19-ാം ശ.-ത്തില്‍ ഈ സമ്പ്രദായം ആവിഷ്കരിച്ചു. 1957 മുതലാണ് ഇന്ത്യയും പാകിസ്താനും ദശാംശനാണയ സമ്പ്രദായം സ്വീകരിച്ചത്. 1971 മുതല്‍ ബ്രിട്ടനും ഈ മാതൃക പിന്തുടരുന്നു. ഇപ്പോള്‍ മിക്ക രാജ്യങ്ങളും അവരുടെ കറന്‍സിക്ക് ദശാംശ സമ്പ്രദായമാണ് ഉപയോഗിക്കുന്നത്.