This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദശമൂലാരിഷ്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:45, 20 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദശമൂലാരിഷ്ടം

ആയുര്‍വേദത്തിലെ ഒരു അരിഷ്ട ഔഷധയോഗം. വാതം, ശരീരവേദന, നീര്, കാസശ്വാസരോഗങ്ങള്‍, ദൗര്‍ബല്യം എന്നീ രോഗങ്ങളിലും പ്രസവാനന്തര ശുശ്രൂഷയിലും പ്രധാനമായി നല്കിവരുന്നു. മാത്ര: 25 മി.ലി. ദിവസം രണ്ടോ മൂന്നോ നേരം ആഹാരത്തിനുശേഷം.

ചേരുവകളും സംസ്കരണവിധിയും. ദശമൂലം (ഓരില, മൂവില, ചെറുവഴുതിന, വെണ്‍വഴുതിന, കൂവളം, കുമിഴ്, പാതിരി, പയ്യാഴാന്ത, മുഞ്ഞ എന്നിവയുടെ വേര്, ഞെരിഞ്ഞില്‍), പുഷ്കരമൂലം, പാച്ചോറ്റിത്തൊലി, ചിറ്റമൃത്, നെല്ലിക്കാത്തോട്, കൊടിത്തൂവവേര്, കരിങ്ങാലിക്കാതല്‍, വേങ്ങാക്കാതല്‍, കടുക്കാത്തോട്, കൊട്ടം, മഞ്ചട്ടി, ദേവതാരം, വിഴാലരി, ഇരട്ടിമധുരം, ചെറുതേക്കിന്‍വേര്, വ്ലാങ്ങാക്കായ്, താന്നിക്കായ്തോട്, താഴുതാമവേര്, കാട്ടുമുളകിന്‍വേര്, ജടാമാഞ്ചി, ഞാഴല്‍പ്പൂവ്, നറുനീണ്ടിക്കിഴങ്ങ്, കരിംജീരകം, ത്രികോല്പക്കൊന്ന, അരേണുകം, ചിറ്റരത്ത, തിപ്പലി, അടയ്ക്കാമണിയന്‍, കച്ചോലം, വരട്ടുമഞ്ഞള്‍, ശതകുപ്പ, പതിമുകം, നാഗപ്പൂവ്, മുത്തങ്ങാ, കുടകപ്പാലയരി, അഷ്ടവര്‍ഗം എന്നിവയെല്ലാം ചേര്‍ത്ത് വിധിപ്രകാരം കഷായം വച്ച് ഊറ്റിയെടുത്ത് ആ കഷായത്തില്‍ ഇരുവേലി, ചന്ദനം, ജാതിക്കാ, ഗ്രാമ്പു, ഇലവംഗം, തിപ്പലി ഇവ പൊടിച്ചുചേര്‍ത്ത് വേണ്ടത്ര താതിരിപ്പൂവും ശര്‍ക്കരയും തേനും കലക്കിച്ചേര്‍ത്തശേഷം പുകച്ച് നെയ്പുരട്ടി പാകമാക്കിയ ഒരു മണ്‍പാത്രത്തിലാക്കി ശീലമണ്‍ചെയ്ത് ഈര്‍പ്പമില്ലാത്ത മണ്ണിനടിയില്‍ ഒരു മാസം കുഴിച്ചിടുന്നു. പുറത്തെടുത്ത് നല്ലതുപോലെ അരിച്ച് കുപ്പികളില്‍ സൂക്ഷിക്കാം.

ദശമൂലാരിഷ്ടം എന്ന ഈ യോഗം സഹസ്രയോഗം, ദൈഷജ്യരത്നാവലി തുടങ്ങിയ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്.

(ഡോ. നേശമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍