This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദശമൂലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:43, 20 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദശമൂലം

പത്ത് ഇനം സസ്യവേരുകള്‍. ഇതില്‍ കുമ്പിള്‍ (കുമിഴ്), കൂവളം, മുഞ്ഞ, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, കറുത്തചുണ്ട, വെളുത്തചുണ്ട, ഞെരിഞ്ഞില്‍ എന്നിവ ഉള്‍ പ്പെടുന്നു. ഇതില്‍ ആദ്യത്തെ അഞ്ചെണ്ണത്തിനെ മഹാപഞ്ചമൂലം എന്നും അവസാനത്തെ അഞ്ചെണ്ണത്തിനെ ഹ്രസ്വപഞ്ചമൂലം എന്നും പറയുന്നു. ഇത് ദശമൂലവൃഷാദി കഷായം, ദശമൂലകടുത്രയ കഷായം, ദശമൂലബലാമൂലാദി കഷായം, ദശമൂല്ല്യാദി കഷായം, ദശമൂലവിശ്വാദി കഷായം, ദശമൂല പഞ്ചകോലാദി കഷായം, ദശമൂലാദി ലേഹ്യം തുടങ്ങിയ ഔഷധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഞെരിഞ്ഞിലിനു പകരം പലപ്പോഴും ആവണക്കിന്‍വേരാണ് ഉപയോഗിക്കാറുള്ളത്. ശരീരവേദന, നീര്, വാതവികാരം തുടങ്ങിയവയെ ദശമൂലം ശമിപ്പിക്കുന്നു. ഹൃദയത്തിന്റെയും വൃഷണത്തിന്റെയും കാര്യക്ഷമതയെ വര്‍ധിപ്പിക്കുന്നു. ദശമൂലം വാതവ്യാധിഹരൗഷധമായും കണക്കാക്കപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%B6%E0%B4%AE%E0%B5%82%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍