This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദശാംശ നാണയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദശാംശ നാണയം
പത്തും അതിന്റെ ഗുണിതങ്ങളും എന്ന രീതിയില്‍ നാണയത്തെ കണക്കാക്കുന്ന സമ്പ്രദായം. ഒരു നാണയത്തെ ആദ്യം പത്തു തുല്യഭാഗങ്ങളായി ഭാഗിക്കുന്നു. ഓരോ അംശത്തെയും വീണ്ടും പത്തായി ഭാഗിക്കുകയും ഇപ്രകാരം ഒന്ന്, പത്ത്, നൂറ് എന്നിങ്ങനെ പത്തിന്റെ ഗുണിതങ്ങളായി നാണയങ്ങളെ അളക്കുകയുമാണ് ചെയ്യുന്നത്. ഈ സമ്പ്രദായമനുസരിച്ച് ഒരു ഇന്ത്യന്‍ രൂപയെ നൂറു പൈസയായി വിഭജിച്ച് ഒരു പൈസ, 10 പൈസ, 20 പൈസ എന്നീ ക്രമത്തില്‍ കണക്കുകൂട്ടുന്നു. (മുമ്പ് 1 രൂപ = 16 അണ എന്നും അണയെ മ്പ അണ, മ്മ അണ എന്നും ഒക്കെയായിരുന്നു വിഭജനം.) 1785-ല്‍ യു.എസ്. ഗവണ്മെന്റാണ് ആദ്യമായി ദശാംശ നാണയ സമ്പ്രദായം നടപ്പിലാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങള്‍ 19-ാം ശ.-ത്തില്‍ ഈ സമ്പ്രദായം ആവിഷ്കരിച്ചു. 1957 മുതലാണ് ഇന്ത്യയും പാകിസ്താനും ദശാംശനാണയ സമ്പ്രദായം സ്വീകരിച്ചത്. 1971 മുതല്‍ ബ്രിട്ടനും ഈ മാതൃക പിന്തുടരുന്നു. ഇപ്പോള്‍ മിക്ക രാജ്യങ്ങളും അവരുടെ കറന്‍സിക്ക് ദശാംശ സമ്പ്രദായമാണ് ഉപയോഗിക്കുന്നത്.