This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെസ്തൂഷ്, ഫിലിപ്പ് (1680 - 1754)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:01, 19 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദെസ്തൂഷ്, ഫിലിപ്പ് (1680 - 1754)

Destouches ,Philippe

ഫ്രഞ്ച് നാടകകൃത്ത്. 1680 ഏ. 9-ന് ടൂര്‍സില്‍ ജനിച്ചു. ഫിലിപ്പ് നെറിക്കോള്‍ട്ട് എന്നായിരുന്നു ആദ്യ നാമം. നയതന്ത്രരംഗത്ത് ഉദ്യോഗം നേടിയ ഇദ്ദേഹം കുറേക്കാലം സ്വിറ്റ്സര്‍ലന്‍ഡിലും 1717-23 കാലഘട്ടത്തില്‍ ലണ്ടനിലും സേവനമനുഷ്ഠിച്ചു.

ദെസ്തൂഷ്, ഫിലിപ്പ്

കോമഡിയുടെയും ട്രാജഡിയുടെയും സ്വഭാവങ്ങള്‍ സമഞ്ജസമായി സംയോജിപ്പിച്ചുകൊണ്ടു രചിക്കുന്ന കൊമെദി ലര്‍മോയന്ത് എന്ന നാടകശാഖയുടെ പ്രണേതാക്കളില്‍ ഒരാളായാണ് ദെസ്തൂഷ് അറിയപ്പെടുന്നത്. അതിഭാവുകതയുടെ അംശം ഈ നാടകങ്ങളില്‍ ഏറിയിരിക്കും. പ്രശസ്ത ഫ്രഞ്ച് നാടകകൃത്തായ മോളിയേ ആയിരുന്നു ഇക്കാര്യത്തില്‍ ഇദ്ദേഹത്തിനു മാതൃകയായത്. ആദ്യനാടകമായ ല്കുരിയോ ആംപെര്‍ത്തിനാങ് 1710-ല്‍ രംഗത്ത് അവതരിപ്പിച്ചു. ഇത് വന്‍ വിജയമായിരുന്നു. ലാങ്ഗ്രാത് (1712), ലിറെസൊലു (1713), ല് മെദിസാന്ത് (1715) എന്നീ നാടകങ്ങളുടെ രചനയ്ക്ക് ഈ വിജയം പ്രചോദനം നല്കി. 1732-ല്‍ പുറത്തുവന്ന ല് ഗ്ളോറിയോ ആണ് ദെസ്തൂഷിന്റെ പ്രകൃഷ്ട കൃതിയായി അറിയപ്പെടുന്നത്. മാമൂല്‍പ്രിയരായ പ്രഭുവര്‍ഗത്തിന്റെയും മാമൂലുകളുടെ കെട്ടുപാടുകളൊന്നുമില്ലാത്ത പുതുപ്പണക്കാരുടെയും താത്പര്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ഈ നാടകത്തിന്റെ മുഖ്യ പ്രമേയം. ലാംബിത്യു (1737), ല് ദിസി പാത്യൂര്‍ (1753) എന്നിവ ഇദ്ദേഹത്തിന്റെ മറ്റു നാടകങ്ങളുടെ കൂട്ടത്തില്‍ മികച്ചുനില്ക്കുന്നു. ഷെയ്ക്സ്പിയറുടെ നാടകങ്ങളിലെ ചില രംഗങ്ങള്‍ ആദ്യമായി ഫ്രഞ്ച് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്്ത ആളെന്ന ഖ്യാതിയും ദെസ്തൂഷിനുണ്ട്.

1754 ജൂല. 4-ന് മെലുനിനടുത്തുള്ള ഫോര്‍ത്ത്വാസായില്‍ ദെസ്തൂഷ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍