This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധൃഷ്ടദ്യുമ്നന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:48, 12 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ധൃഷ്ടദ്യുമ്നന്‍

മഹാഭാരതത്തിലെ കഥാപാത്രം. ദ്രുപദന്റെ പുത്രനും പാഞ്ചാലിയുടെ സഹോദരനുമായ ഇദ്ദേഹമാണ് ഭാരതയുദ്ധത്തില്‍ ദ്രോണാചാര്യരെ വധിക്കുന്നത്. സുദീര്‍ഘമായ ഒരു സംഭവ പരമ്പരയുടെ പര്യവസാനമെന്ന നിലയിലാണ് ധൃഷ്ടദ്യുമ്നന്‍ ദ്രോണാചാര്യരെ വധിച്ചത്.

ദ്രോണരും ദ്രുപദനും സഹപാഠികളായിരുന്നു. ദ്രുപദന്‍ യുവരാജാവും ദ്രോണര്‍ ബ്രാഹ്മണകുമാരനുമായിരുന്നു. ഉറ്റ ചങ്ങാതിമാരായിരുന്നു ഇവര്‍. സൌഹൃദത്തിന്റെ പാരമ്യതയില്‍ ദ്രുപദന്‍ താന്‍ രാജാവാകുമ്പോള്‍ പകുതിരാജ്യം ദ്രോണര്‍ക്കു നല്കുമെന്നു വാഗ്ദാനം ചെയ്തു. വിദ്യാഭ്യാസാനന്തരം രണ്ടുപേരും രണ്ടുവഴിക്കു പോവുകയും ദ്രുപദന്‍ രാജാവായി മാറുകയും ചെയ്തു. ദ്രോണരാകട്ടെ കുടുംബം പുലര്‍ത്തുന്നതിനുതന്നെ നന്നേ വിഷമിച്ച് കാലം നയിച്ചു. ദാരിദ്യ്രം കൂടിവന്നപ്പോള്‍ തന്റെ സുഹൃത്തായ ദ്രുപദനെ സമീപിച്ച് അല്പം സഹായം അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ച് കൊട്ടാരത്തിലെത്തി. എന്നാല്‍ ദ്രുപദന്‍ ദ്രോണരെ സ്വാഗതം ചെയ്യുന്നതിനു പകരം അപമാനിതനാക്കി തിരിച്ചയയ്ക്കുകയാണുണ്ടായത്.

ദ്രുപദന്റെ കൊട്ടാരത്തില്‍നിന്ന് ഹസ്തിനപുരത്തിലെത്തിയ ദ്രോണാചാര്യര്‍ പാണ്ഡവരുടെയും കൌരവരുടെയും ശസ്ത്രാഭ്യാസഗുരുവായി സ്വീകൃതനായി. വിദ്യാഭ്യാസാനന്തരം ഗുരുദക്ഷിണയായി ദ്രുപദനെ ജീവനോടെ പിടിച്ചുകെട്ടി തന്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് ഗുരു നിര്‍ദേശിച്ചത്. ദുര്യോധനാദികള്‍ക്ക് ദുഷ്കരമായിത്തീര്‍ന്ന ഈ കര്‍മം അര്‍ജുനന്‍ നിര്‍വഹിച്ചു. അര്‍ധരാജ്യം സ്വന്തമാക്കിയിട്ട് ദ്രുപദനെ ദ്രോണാചാര്യര്‍ മോചിതനാക്കി.

ദ്രോണാചാര്യരെ എതിര്‍ക്കാന്‍ ശക്തനല്ലാതിരുന്ന ദ്രുപദന്‍ ദ്രോണാചാര്യരെ വധിക്കുന്നതിനു പ്രാപ്തനായ ഒരു പുത്രനുണ്ടാകണമെന്ന ആഗ്രഹത്തോടെ ഒരു യാഗം നടത്തി. യാഗാഗ്നിയില്‍ നിന്ന് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ടായി. ആണ്‍കുട്ടിയാണ് ധൃഷ്ടദ്യുമ്നന്‍. പെണ്‍കുട്ടി പാഞ്ചാലിയും. ധൃഷ്ടദ്യുമ്നന്‍ ജനിച്ചപ്പോള്‍ത്തന്നെ ശിരസ്സില്‍ കിരീടവും ശരീരത്തില്‍ കവചവും കൈകളില്‍ വാളും അമ്പും വില്ലും അടയാളമായുണ്ടായിരുന്നു. ദ്രോണാചാര്യരെ ഈ ശിശു വധിക്കുമെന്ന് ആ സമയത്ത് ഒരു അശരീരി ഉണ്ടായി.

നിയതിയുടെ നിയമം മാറ്റാനാകില്ലെന്നറിയാമായിരുന്ന ദ്രോണാചാര്യര്‍ ദ്രുപദപുത്രനെ തന്റെയൊപ്പം സ്വഗൃഹത്തില്‍ താമസിപ്പിച്ച് അസ്ത്രാഭ്യാസം നല്കി. പില്ക്കാലത്ത് പാഞ്ചാലി സ്വയംവരത്തില്‍ അര്‍ജുനനെ വരിക്കുകയും പാണ്ഡവരുടെ പത്നിയായി മാറുകയും ചെയ്തു. അങ്ങനെ ധൃഷ്ടദ്യുമ്നന്‍ പാണ്ഡവരുടെ ബന്ധുവായി മാറി.

കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവരുടെ സേനാപതിയായി നിയമിതനായത് ധൃഷ്ടദ്യുമ്നനായിരുന്നു. കൌരവപക്ഷത്തെ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍