This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഖ്തര്‍ മുഹി-ഉദ്-ദീന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഖ്തര്‍ മുഹി-ഉദ്-ദീന്‍ (1928 - )
ഉര്‍ദു സാഹിത്യകാരന്‍. 1928-ല്‍ ശ്രീനഗറിലെ ബഡാമാലൂവില്‍ ജനിച്ചു. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിലും കശ്മീരിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലും പങ്കെടുത്തു. 1947-ല്‍ 'കശ്മീര്‍ സാംസ്കാരി മുന്നണി'യില്‍ അംഗമായി. 49-ല്‍ ബി.എ. ബിരുദം നേടി. ആദ്യമായി ഉര്‍ദുവിലും പിന്നീട് കശ്മീരിയിലും ചെറുകഥകള്‍ എഴുതിത്തുടങ്ങി. 1954-ല്‍ അന്താരാഷ്ട്ര ചെറുകഥാമല്‍സരത്തില്‍ രണ്ടാം സമ്മാനത്തിന് അര്‍ഹനായി. ഇദ്ദേഹത്തിന്റെ സത്സംഗര്‍ എന്ന ചെറുകഥാസമാഹാരത്തിന് 1958-ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡു ലഭിച്ചു. 64-ല്‍ അഖ്തര്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി. 68-ല്‍ 'പദ്മശ്രീ' ബഹുമതിയും 69-ല്‍ ബംഗ്ളാസാഹിത്യ സമ്മേളന്‍ അവാര്‍ഡും ലഭിച്ചു. ദേശീയോദ്ഗ്രഥന കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച 'പൊതുജനമാധ്യമക്കമ്മിറ്റി'യിലെ വിദഗ്ധാംഗമായിരുന്ന അഖ്തര്‍, ജമ്മു-കശ്മീര്‍ ഗവണ്മെന്റ് പാഠ്യപുസ്തകസമിതി, കശ്മീര്‍ ഡെമോക്രാറ്റിക് റൈറ്റേഴ്സ് കമ്മിറ്റി എന്നിവയില്‍ അംഗമായും കശ്മീരി ഭാഷാ നിഘണ്ടുവിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. സത്സംഗര്‍, സോയെന്‍ശേ (കഥാസമാഹാരങ്ങള്‍), ദോദ് ദാഗ്, സുതേസലാന (നോവലുകള്‍), ത്ഷയ് (ഇബ്സന്റെ പ്രേതങ്ങള്‍ - ഏവീ - എന്ന നാടകത്തിന്റെ തര്‍ജുമ); ദലേല (നാടോടിക്കഥകള്‍) എന്നിവയാണ് പ്രസിദ്ധകൃതികള്‍.
(വളപട്ടണം അബ്ദുല്ല)