This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധ്വാനിക ഫില്‍റ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:48, 11 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ധ്വാനിക ഫില്‍റ്റര്‍

അരീൌശെേര എശഹലൃേ

ധ്വാനിക സിഗ്നലിലെ വിവിധ ആവൃത്തികളിലുള്ള തരംഗങ്ങളില്‍നിന്ന് നിശ്ചിത ആവൃത്തിയിലുള്ളവയെ മാത്രം കടത്തിവിടാനുളള സംവിധാനം. ഈ ആവൃത്തി പരാസത്തിലുള്‍പ്പെടാത്ത സിഗ്നലുകളെ ഫില്‍റ്റര്‍ ക്ഷീണിപ്പിക്കുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നു. പ്രധാനമായി മൂന്നുതരം ധ്വാനിക ഫില്‍റ്ററുകള്‍ ലഭ്യമാണ്. താഴ്ന്ന ആവൃത്തി സിഗ്നലുകളെ മാത്രം കടത്തിവിടാനുള്ള ലോ പാസ് ഫില്‍റ്റര്‍, രണ്ട് വ്യത്യസ്ത ആവൃത്തികള്‍ക്കിടയില്‍വരുന്ന സിഗ്നലുകളെ കടത്തിവിടാനുള്ള ബാന്‍ഡ് പാസ് ഫില്‍റ്റര്‍, ഉയര്‍ന്ന ആവൃത്തി സിഗ്നലുകളെ മാത്രം കടത്തിവിടാനുള്ള ഹൈ പാസ് ഫില്‍റ്റര്‍ എന്നിവയാണിവ. രേഖീയ നിഷ്ക്രിയ ഉപകരണങ്ങളായി (ഹശിലമൃ ുമശ്ൈല റല്ശരല)കണക്കാക്കാറുള്ള ഇവ സിഗ്നലിലെ എല്ലാ തരംഗങ്ങളെയും ഒരേപോലെ സ്വാധീനിക്കുന്നതായാണ് പരിഗണിക്കപ്പെടുന്നത്. കുഴലിന്റെ പരിച്ഛേദമാനങ്ങളെ അപേക്ഷിച്ച് വളരെ കൂടിയ തരംഗദൈര്‍ഘ്യമുള്ള തരംഗങ്ങള്‍ക്കാണ് ഇവ കൂടുതല്‍ അനുയോജ്യം. ബലതന്ത്ര നിയമങ്ങളെ അവലംബിച്ച് രൂപകല്പന ചെയ്യപ്പെടുന്ന ഇവയുടെ സ്വഭാവസവിശേഷതകളാണ് ധ്വാനിക കംപ്ളയന്‍സ് (മരീൌശെേര രീാുഹശമിരല), ധ്വാനിക ഇനേര്‍ട്ട്നെസ് (മരീൌശെേര ശിലൃില), ധ്വാനിക പ്രതിരോധം (മരീൌശെേര ൃലശെമിെേരല) മുതലായവ.

  ഓട്ടൊമൊബൈല്‍ വാഹനങ്ങളുടെ എന്‍ജിനുകളില്‍നിന്നു പുറംതള്ളപ്പെടുന്ന വാതകങ്ങള്‍ കടന്നുവരുന്ന കുഴലില്‍ ഉപയോഗിക്കുന്ന മഫ്ളര്‍, തോക്കുകളിലെ സൈലന്‍സര്‍, വായുസഞ്ചാര കുഴലുകളിലെ ആഗിരണ അറ തുടങ്ങിയവ ധ്വാനിക ഫില്‍റ്ററിനുള്ള ഉദാഹരണങ്ങളാണ്.
  സിഗ്നല്‍ സഞ്ചരിക്കുന്ന കുഴലിന്റെ ഒരു ഭാഗത്തെ ഛേദ വിസ്തീര്‍ണം വര്‍ധിപ്പിച്ച് ഒരു വികസിത അറ നിര്‍മിച്ചാണ് പൊതുവേ ലോ പാസ് ഫില്‍റ്ററുകള്‍ തയ്യാറാക്കുന്നത്. കുഴലില്‍ ഒരു ഞെരുക്കം സൃഷ്ടിച്ചും ലോ പാസ് ഫില്‍റ്റര്‍ തയ്യാറാക്കാമെങ്കിലും കുഴലിലെ ഞെരുക്കം (ഇറുക്കം) സുഗമമായ പ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുമെന്നതിനാല്‍ വളരെ ചുരുക്കമായി മാത്രമേ ഈ രീതിയില്‍ ലോ പാസ് ഫില്‍റ്ററുകള്‍ നിര്‍മിക്കാറുള്ളൂ.
  സിഗ്നല്‍ പ്രവഹിക്കുന്ന കുഴലിന്റെ ഒരു വശത്ത് ഒരു ചെറിയ ദ്വാരം സൃഷ്ടിച്ചോ ഒരു ചെറിയ കുഴല്‍ ഘടിപ്പിച്ചോ ആണ് ഹൈ പാസ് ബാന്‍ഡ് - നോച്ച് ഫില്‍റ്റര്‍ തയ്യാറാക്കുന്നത്. ഈ ദ്വാരം (ചെറിയ കുഴല്‍) അന്തരീക്ഷത്തിലെ ഉയര്‍ന്ന വിതാനങ്ങളിലേക്കാണ് തുറക്കുന്നതെങ്കില്‍ കുഴല്‍ ഒരു ഹൈ പാസ് ഫില്‍റ്ററായി പ്രവര്‍ത്തിക്കും; മറിച്ച് പ്രസ്തുത ദ്വാരം ഒരു അടഞ്ഞ അറയിലേക്ക് (പാത്രം) ആണ് ഘടിപ്പിക്കുന്നതെങ്കില്‍ കുഴല്‍ ഒരു ഹെംഹോള്‍ട്സ് അനുനാദിയായി പ്രവര്‍ത്തിക്കുന്നു. ഇത് അനുനാദ ആവൃത്തിയിലുള്ള  (ൃലീിമിരല ളൃലൂൌലിര്യ) പ്രേഷണത്തിന് വിഘാതമായിത്തീരും. തത്ഫലമായി കുഴല്‍, ബാന്‍ഡ്-നോച്ച് ഫില്‍റ്ററായി പ്രവര്‍ത്തിക്കുന്നു. ഇത്തരം ഒന്നിലേറെ ധ്വാനിക ഫില്‍റ്ററുകളെ ആവശ്യാനുസരണം വ്യത്യസ്ത രീതികളില്‍ ഘടിപ്പിച്ച് യൌഗിക ഫില്‍റ്ററുകളും (രീാുീൌിറ ളശഹലൃേ) നിര്‍മിക്കാറുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍