This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധ്വാനിക ഇന്റര്‍ഫെറോമീറ്റര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ധ്വാനിക ഇന്റര്‍ഫെറോമീറ്റര്‍
അരീൌശെേര ശിലൃേളലൃീാലലൃേ
വാതകം, ദ്രാവകം എന്നിവയിലൂടെ കടന്നുപോകുന്ന ശബ്ദ
തരംഗങ്ങളുടെ പ്രവേഗവും ക്ഷീണനവും നിര്‍ണയിക്കാനുള്ള സംവിധാനം. തെര്‍മൊസ്റ്റാറ്റ് ഉപയോഗിച്ചു ചൂടാക്കാവുന്ന താപകച്ചുരുളിനുള്ളിലിരിക്കുന്ന ഇന്റര്‍ഫെറോമീറ്റര്‍ അറയുടെ ഒരുവശത്ത് ഒരു ക്രിസ്റ്റലും അതിനോടു ബന്ധപ്പെടുത്തിയതും ക്രിസ്റ്റലിന്റെ അനുനാദ ആവൃത്തിയില്‍ ട്യൂണ്‍ ചെയ്തിട്ടുള്ളതുമായ ഒരു ദോലകവും ഉറപ്പിക്കുന്നു. അതിന് എതിര്‍വശത്തായി ഒരു കണ്ണാടി പ്രതിക്ഷേപകവും ഉണ്ട്. ഇതും ക്രിസ്റ്റലും തമ്മിലുള്ള അകലം ഒരു സ്ക്രൂവിലൂടെ ക്രമീകരിക്കാന്‍ കഴിയും. ശുദ്ധീകരിച്ച വാതകം അഥവാ ദ്രാവകം നിറച്ച ഇന്റര്‍ഫെറോമീറ്റര്‍ അറയില്‍ ഒരു അള്‍ട്രാസോണിക-നിശ്ചല തരംഗം (മിെേറശിഴ ംമ്ല) സൃഷ്ടിക്കുന്നു.
ക്രിസ്റ്റലിനും പ്രതിക്ഷേപകത്തിനും ഇടയ്ക്കുള്ള അകലം വ്യത്യാസപ്പെടുത്തി അതുമൂലം ദ്രാവകത്തിലെ ധാരയുടെ ആയാമത്തിലുണ്ടാകുന്ന മാറ്റം രേഖപ്പെടുത്താം. സിസ്റ്റത്തിലെ നിശ്ചലതരംഗം ഓരോ അര്‍ധ-തരംഗ ഇടവേളയിലും ക്രിസ്റ്റലിന്റെ കമ്പനം ചെയ്യുന്ന വശത്ത് ഉയര്‍ന്ന യാന്ത്രിക കര്‍ണരോധം (ശാുലറമിരല) സൃഷ്ടിക്കുന്നുണ്ട്. തന്മൂലം ഓരോ അര്‍ധ-തരംഗ സ്ഥാനത്തും ദോലകത്തിലെ ധാരയുടെ അളവ് വളരെ കുറയുന്നു. പ്രതിക്ഷേപകം 'ഹ' ദൂരം വിസ്ഥാപനം ചെയ്യപ്പെടുമ്പോള്‍ 'ി' അര്‍ധ തരംഗങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെങ്കില്‍, തരംഗപ്രവേഗം ൌ = 2ഹള/ി എന്ന സൂത്രവാക്യം ഉപയോഗിച്ച് നിര്‍ണയിക്കാനാകും. ഇവിടെ ള ക്രിസ്റ്റലിന്റെ അള്‍ട്രാസോണിക ആവൃത്തിയാണ്. ധാരയുടെ അധികതമ, ന്യൂനതമ ദൂരങ്ങള്‍ക്ക് ആനുപാതികമായുള്ള നിരക്കു വ്യത്യാസത്തില്‍നിന്ന് തരംഗത്തിന്റെ ക്ഷീണനം കണ്ടുപിടിക്കാം. ഏകദേശം 0.01% കൃത്യതയോടെ പ്രവേഗവും 1-5% കൃത്യതയോടെ ക്ഷീണനവും ധ്വാനിക ഇന്റര്ഫെറോമീറ്ററിലൂടെ കണ്ടുപിടിക്കാനാകുന്നു.