This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധോങ്ഡെ, ആര്.വി. (1945 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
12:37, 11 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ധോങ്ഡെ, ആര്.വി. (1945 - )
മറാഠി ഭാഷാ പണ്ഡിതന്. മഹാരാഷ്ട്രയില്‍ 1945-ല്‍ ജനിച്ചു. മുംബൈയിലും പൂനെയിലുമായിരുന്നു വിദ്യാഭ്യാസം. ഇംഗ്ളീഷില്‍ എം.എ. ബിരുദം നേടിയശേഷം ഇദ്ദേഹം 1968-ല്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ളീഷില്‍നിന്ന് ഭാഷാധ്യാപനത്തില്‍ പ്രത്യേക വൈദഗ്ധ്യം നേടി. ഇംഗ്ളീഷ് അധ്യാപകനായിട്ടാണ് ആര്.വി. ധോങ്ഡെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
1978-ല്‍ എസ്.എന്‍.ഡി.റ്റി. വിമന്‍സ് സര്‍വകലാശാലയുടെ അഭ്യര്‍ഥനപ്രകാരം ഇംഗ്ളീഷ്, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലേക്കുള്ള പാഠ്യപദ്ധതികള്‍ ധോങ്ഡെ തയ്യാറാക്കി.
ഭാഷാശാസ്ത്രവിഷയകമായ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളും ഇംഗ്ളീഷിലും മറാഠിയിലും നിരൂപണ ലേഖനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വിജയ ടെണ്ഡുല്ക്കര് എന്ന മറാഠി കൃതി ശ്രദ്ധേയമാണ്. മഹാരാഷ്ട്ര സംസ്ഥാന ഗവണ്മെന്റിന്റെ ഗ്രന്ഥ നിര്‍മിതി മെഡല്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.