This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദ്വീപുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദ്വീപുകള്‍
കഹെമിറ
കടല്‍ത്തറയില്‍നിന്ന് എഴുന്നിട്ടുള്ളവയും നാലുചുറ്റും ജലത്താല്‍ ചുറ്റപ്പെട്ടവയും വേലിയേറ്റ നിരപ്പില്‍നിന്ന് ഭാഗികമായെങ്കിലും സദാപൊങ്ങിനില്ക്കുന്നവയുമായ ഭൂഭാഗങ്ങള്‍. ഒരു വന്‍കരയായി പരിഗണിക്കുവാന്‍ പോന്നത്ര വലുപ്പത്തിലുള്ള ആസ്റ്റ്രേലിയ മുതല്‍ കേവലം ഒന്നോ രണ്ടോ ച.കി.മീ. വിസ്തൃതങ്ങളായവ വരെ ഉള്‍പ്പെടുന്ന പരസഹസ്രം ദ്വീപുകള്‍ ഭൂമുഖത്തെ വിവിധ സമുദ്രങ്ങളിലായി അവസ്ഥിതമായിരിക്കുന്നു. ഏതേതു ഭൂപ്രക്രമങ്ങളിലൂടെയാണ് ഉരുത്തിരിഞ്ഞിട്ടുള്ളത് എന്നതിനെ അടിസ്ഥാനമാക്കി ദ്വീപുകളെ വര്‍ഗീകരണത്തിനു വിധേയമാക്കിയിട്ടുണ്ട്. ഇവ നിലകൊള്ളുന്ന സ്ഥാനം അവലംബമാക്കി വന്കരയോര ദ്വീപുകള്‍ (ഇീിശിേലിമേഹ ശഹെമിറ), ചാപാകാര-ദ്വീപസമൂഹങ്ങള്‍ (ശഹെമിറ മൃര), സമുദ്രാന്തരിത ദ്വീപുകള്‍ (ീരലമിശര ശഹെമിറ) എന്നിങ്ങനെയും തരംതിരിക്കപ്പെട്ടിരിക്കുന്നു.
ഭൂവല്ക സഞ്ചലനം (രൃൌമെേഹ ാീ്ലാലി), സമുദ്രാപരദനം (ാമൃശില ലൃീശീിെ), തരംഗ-നിക്ഷേപണം (ംമ്ലറലുീശെശീിേ), അഗ്നിപര്‍വത പ്രക്രിയ (്ീഹരമിശര മരശീിേ), പവിഴപ്പുറ്റുകള്‍ എന്നിവയ്ക്കാണ് ദ്വീപുകളുടെ സൃഷ്ടിയില്‍ നിര്‍ണായകമായ പങ്കുള്ളത്. വിവര്‍ത്തനിക (ലേരീിശര) പ്രക്രിയകളുടെ ഭാഗമായി വന്കരയോരങ്ങള്ക്ക് അവതലനം (ൌയശെറലിരല) സംഭവിക്കുമ്പോള്‍ കടലിറമ്പിലെ ഉന്നതഭാഗങ്ങള് പൂര്‍ണമായും മുങ്ങിപ്പോകാതെ എഴുന്നു നില്ക്കുന്നു. നെടുനാളായുള്ള തരംഗ-നിക്ഷേപണത്തിലൂടെ പരിപോഷിപ്പിക്കപ്പെടുമ്പോള്‍ ഇവ പൂര്‍ണരൂപത്തിലുള്ള ദ്വീപുകളായി പരിണമിക്കുന്നു. ചിലപ്പോള്‍ മറ്റൊരു വിവര്‍ത്തനിക പ്രക്രിയയുടെ ഫലമായി ഇവ പ്രോത്ഥാനം (ൌുവലമ്മഹ) സംഭവിച്ച് ഉയര്‍ത്തപ്പെട്ടുവെന്നും വരാം. യു.എസ്സിലെ കാലിഫോര്‍ണിയാ തീരത്തുള്ള സാന്‍ ക്ളമന്റ് ദ്വീപ് ഈ വിധത്തിലുള്ള പരിവര്‍ത്തനത്തിന്റെ ഉത്തമ നിദര്‍ശനമാണ്. അലാസ്കയുടെ ദക്ഷിണഭാഗത്തുള്ള ദ്വീപുകള്‍ വ്യാപകമായ അവതലനത്തിന്റെ അവശിഷ്ടങ്ങളാണ്. വന്‍കരാവിസ്ഥാപന(രീിശിേലിമേഹ റൃശള)ത്തിന്റെ ഫലമായി രൂപംകൊണ്ടിട്ടുള്ള ദ്വീപുകള്‍ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ആഫ്രിക്കയുടെ കി. ഭാഗത്തുള്ള മഡഗാസ്കര്‍. ന്യൂസിലന്‍ഡ്, ടാസ്മേനിയ എന്നിവയും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഹിമയുഗാ(ശരല മഴല)ന്ത്യത്തില്‍ ഹിമാനികളുടെ പിന്‍വാങ്ങലിനെ തുടര്‍ന്ന് ഉരുത്തിരിഞ്ഞിട്ടുള്ള ഉന്നതാക്ഷാംശ ദ്വീപുകളില്‍ വടക്കേ അമേരിക്കയുടെയും ഏഷ്യാ വന്‍കരയുടെയും ഉത്തരഭാഗത്തുള്ള മിക്ക ദ്വീപുകളും ഉള്‍പ്പെടുന്നു.
ഉടവുകളും ഉള്‍ക്കടലുകളും നിറഞ്ഞ കടലോരങ്ങളില്‍ അനുസ്യൂതമായ സമുദ്രാപരദനത്തിന്റെയും ആവര്‍ത്തിച്ചുണ്ടാകുന്ന രൂക്ഷമായ കടലാക്രമണത്തിന്റെയും ഫലമായി കരയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട് രൂപംകൊണ്ടിട്ടുള്ള പരശതം ദ്വീപുകളുണ്ട്. ഇവയില്‍ ഏറിയവയും നന്നേ വിസ്തൃതി കുറഞ്ഞവയും പാറക്കെട്ടുകള്‍ നിറഞ്ഞ് സങ്കീര്‍ണമായ ഭൂപ്രകൃതി ഉള്ളവയുമാണ്. വന്കരയോരങ്ങളിലെ ആഴവും ചായ്വും കുറഞ്ഞ കടല്‍ത്തറകളില്‍, വന്‍കരത്തിട്ടുകള്‍ (രീിശിേലിമേഹ വെലഹ്ല) കനത്ത തരംഗ നിക്ഷേപണത്തിലൂടെ വളര്‍ന്ന് ദ്വീപുകളായി പരിണമിച്ചു കാണുന്നു; ഈയിനം ദ്വീപുകള്‍ പൊതുവേ വീതികുറഞ്ഞ് വരമ്പുകളുടെ ആകൃതിയിലാണ് അവസ്ഥിതമാവുക; ചിലപ്പോള്‍ തുടര്‍ച്ച നഷ്ടപ്പെട്ട് ചെറുദ്വീപുകളുടെ ശ്രേണിയായും വര്‍ത്തിക്കാറുണ്ട്.
1. വന്കരയോര ദ്വീപുകള്‍ (ഇീിശിേലിമേഹ ശഹെമിറ). വന്കരത്തിട്ടുകളിലെ ജലമഗ്നമാകാത്ത ഉന്നതഭാഗങ്ങളാണ് വന്‍
കരയോര ദ്വീപുകള്‍. ഇവയില്‍ ചിലത് രൂക്ഷമായ തരംഗാപരദനം (ംമ്ല ലൃീശീിെ) മൂലം സൃഷ്ടിക്കപ്പെട്ടവയാണ്. കടലോരത്തെ ഉന്നതഭാഗങ്ങള് സമുദ്രാതിക്രമണത്തിന്റെ ഫലമായി ഭാഗികമായി മുങ്ങിപ്പോകുന്നതിലൂടെ ഉരുത്തിരിഞ്ഞിട്ടുള്ളവയാണ് രണ്ടാമത്തെ വിഭാഗം. തരംഗ-നിക്ഷേപണത്തിലൂടെ രൂപംകൊള്ളുന്നവ മൂന്നാമത്തെ ഇനത്തില്‍പ്പെടുന്നു. ഇവയെക്കൂടാതെ വന്‍നദികളുടെ ഡല്‍റ്റാ പ്രദേശങ്ങളില്‍ നദീപ്രവാഹത്തോടൊപ്പം കടലിന്റെയുംകൂടി നിക്ഷേപണ പ്രക്രിയയിലൂടെ വളര്‍ന്ന് ദ്വീപുകളായി പരിണമിച്ചിട്ടുള്ളവയും വന്കരയോര ദ്വീപുകളില്പ്പെടുന്നു.
2. ചാപാകാര ദ്വീപുകള്‍ (കഹെമിറ മൃര). ചാപാകാര ദ്വീപസമൂഹങ്ങള്‍ പൊതുവേ ഫലകസഞ്ചലന(ുഹമലേ ാീ്ലാലി)ത്തോടനുബന്ധിച്ചുള്ള വിവര്‍ത്തനിക പ്രക്രമ(ലേരീിശര ുൃീരല)ങ്ങളിലൂടെ പിറവിയെടുത്തിട്ടുള്ളവയാണ്. ഭൂവല്കത്തിലെ ദുര്‍ബലവും അസ്ഥിരവുമായ മേഖലയിലാണ് ഓരോ ചാപാകാര ദ്വീപസമൂഹവും നിലകൊള്ളുന്നത്. ഭൂമുഖത്തെ ഏറ്റവും വലിയ ദ്വീപസമൂഹങ്ങളില്‍ ഏറിയവയും ഈ വിഭാഗത്തില്‍പ്പെട്ടവയാണ്; ഇന്തോനേഷ്യ, ജപ്പാന്, അലൂഷ്യന്‍ ദ്വീപുകള്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവ ഉദാഹരണങ്ങളാണ്. ചാപാകാര ദ്വീപുകളുടെ സമുദ്രാഭിമുഖമായ അതിര്‍വരമ്പ് ഉന്മധ്യ(ര്ീിലഃ)മായും വന്കരഭാഗത്തേത് നതമധ്യ (രീിരമ്ല)മായും കാണപ്പെടുന്നു. സമുദ്രാഭിമുഖമായ പുറവരമ്പ് പൊതുവേ മലകളെയും പര്വതങ്ങളെയും ഉള്‍ക്കൊണ്ട് സങ്കീര്‍ണമായ ഭൂപ്രകൃതി നിദര്‍ശിപ്പിക്കുന്നു. ഇവയ്ക്കു സമാന്തരമായി കടല്‍ത്തറയില്‍ ഇടുങ്ങി അഗാധമായ വിള്ളലുകള്‍ കാണപ്പെടുന്നു. സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗങ്ങളില്‍ ഏറിയവയും ഈ വിള്ളലുകളില്‍ (ൃലിരവല) ഉള്‍പ്പെട്ടിരിക്കുന്നു. വന്‍കരയ്ക്ക് അഭിമുഖമായ ഓരങ്ങളില്‍ സജീവമോ നിഷ്ക്രിയമോ ആയ അഗ്നിപര്‍വതങ്ങള്‍ കാണപ്പെടുന്നു; ഇവയില്‍ ചിലത് നന്നേ വിനാശകരമായ അളവിലുള്ള വിസ്ഫോടനങ്ങള്‍ക്കു വിധേയമാകുന്നുണ്ട്. ചാപാകാര ദ്വീപസമുഹങ്ങളില് ശക്തമായ ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നത് സാധാരണമാണ്.
3. സമുദ്രാന്തരിത ദ്വീപുകള്‍ (ഢീഹരമിശര ശഹെമിറ). കടല്‍ത്തറയില്‍ അഗ്നിപര്‍വത വിസ്ഫോടനങ്ങള്‍ ഉണ്ടാകുമ്പോള്‍ വിസര്ജിതമാവുന്ന അഗ്നിപര്‍വതജന്യ വസ്തുക്കള്‍ (്ീഹരമിശര ാമലൃേശമഹ) കുമിഞ്ഞുകൂടി, ശിലാപദാര്ഥങ്ങളുടെ പുതിയ അട്ടികള്‍ ഒന്നിനു മുകളിലൊന്നായി രൂപംകൊള്ളുന്നു. ഇതിന്റെ പരിണതഫലമായി ശിലാസ്തരങ്ങള്‍ ജലപ്പരപ്പിനു മുകളിലേക്കെത്തുന്നതോടെ ഒരു അഗ്നിപര്‍വത ദ്വീപ് (ഢീഹരമിശര ശഹെമിറ) സൃഷ്ടിക്കപ്പെടുന്നു. കടല്‍ത്തറയില്‍നിന്ന് എഴുന്നിട്ടുള്ള ഒരു അഗ്നിപര്‍വത സ്തൂപത്തിന്റെ ശീര്‍ഷഭാഗം മാത്രമാണിത്. സമുദ്രമധ്യവരമ്പു(ാശറ ീരലമിശര ൃശറഴല)കളോടനുബന്ധിച്ചാണ് ഈയിനം ദ്വീപുകളില്‍ ഏറിയവയും ഉരുത്തിരിഞ്ഞിട്ടുള്ളത്. ഇവയുടെ അവസ്ഥിതി പൊതുവേ വന്‍കരകളില്‍നിന്ന് വളരെ അകലത്തില്‍, സമുദ്രങ്ങളുടെ മധ്യഭാഗത്തായാണ്. ഇവയെയാണ് സമുദ്രാന്തരിത ദ്വീപുകളായി വിശേഷിപ്പിക്കുന്നത്. സമുദ്രാന്തരിത ദ്വീപുകളില്‍ എല്ലാംതന്നെ അഗ്നിപര്‍വതദ്വീപുകളാണ്. എന്നാല്‍ എല്ലാ അഗ്നിപര്വതദ്വീപുകളും സമുദ്രാന്തരിതങ്ങളല്ല. ഭൂവല്കഫലക(രൃൌമെേഹ ുഹമലേ)ങ്ങളുടെ അരികുകളിലും അഗ്നിപര്‍വത ദ്വീപുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്; ഇവയില്‍ ഏറിയവയും വന്കരയോരങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.
ഭൂമുഖത്ത് അഗ്നിപര്‍വത ദ്വീപുകള്‍ വ്യാപകമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഒറ്റതിരിഞ്ഞുള്ള ദ്വീപുകളാണ് ഏറെയുള്ളത്; എന്നാല്‍ വിശാലമായ സമുദ്രഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ദ്വീപസമുഹങ്ങളായോ ശ്രേണികളായോ കാണപ്പെടുന്നതും അസാധാരണമല്ല. പസിഫിക് സമുദ്രത്തില്‍ വന്‍കരയോരത്തിന് 3,200 കി.മീ. അകലെയായി സ്ഥിതിചെയ്യുന്ന, പരശതം ദ്വീപുകളുടെ സമൂഹമായ, ഹവായിയന്‍ ദ്വീപുകള്‍ ഏറ്റവും നല്ല ഉദാഹരണമാണ്. പസിഫിക്കിലെ സമോവാ, മാര്ക്വിസെസ്, ഗലാപ്പഗസ്; അത്ലാന്തിക്കിലെ അസോര്‍സ്, അസന്‍ഷന്‍ തുടങ്ങിയവ അഗ്നിപര്‍വതജന്യങ്ങളായ ദ്വീപസമൂഹങ്ങളാണ്.
4. പവിഴ ദ്വീപുകള്‍ (ഇീൃമഹ ശഹെമിറ). ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളില്‍ വളര്‍ന്ന് പന്തലിക്കുകയും പ്രത്യേക സാഹചര്യങ്ങളില്‍ നശിച്ചുപോവുകയും ചെയ്യുന്ന പവിഴപ്പുറ്റുകളുടെ ജലോപരി എഴുന്നു നില്ക്കുന്ന ഭഗ്നാവശിഷ്ടങ്ങളാണ് ഈയിനം ദ്വീപുകളുടെ അടിത്തറ. മറ്റിനം ജീവികളുടെ അവശിഷ്ടങ്ങളും സ്ഥലജാത (ലൃൃേശഴലിീൌ) അവസാദങ്ങളും അടിഞ്ഞ് സ്ഥലവ്യാപ്തിയിലും സമുദ്രനിരപ്പില്‍നിന്നുള്ള ഉയരത്തിലും വികാസം പ്രാപിക്കുന്നത് പവിഴദ്വീപുകളെ സംബന്ധിച്ചിടത്തോളം സാധാരണമാണ്. പവിഴജീവികളുടെ പ്രത്യേകത അവയുടെ കപ്പിന്റെ ആകൃതിയിലുള്ള കവചങ്ങളാണ്. ചുണ്ണാമ്പു നിര്‍മിതമായ ഈ കവചങ്ങളുടെ ചുവടുഭാഗം നന്നേ കടുപ്പമേറിയതാണ്. ഈ ജീവികള്‍ പെരുകുന്നത് ഒന്നിനുമുകളിലൊന്നായി കപ്പുകള്‍ അടുക്കിവച്ച മട്ടിലാണ്. 36 മീറ്ററിലേറെ ആഴമുള്ള ഭാഗങ്ങളില്‍ പവിഴപ്പുറ്റുകള്‍ക്കു വളരാനാവില്ല; ഇതിലും കുറഞ്ഞ ആഴത്തില്‍ ജലമഗ്നമായി വര്‍ത്തിക്കുന്ന പാറക്കെട്ടുകളുടെ വശങ്ങളില് ശാഖോപശാഖകളായി ഇടതൂര്‍ന്നു വളരുകയും ചെയ്യുന്നു. ഉഷ്ണമേഖലയിലാണ് ഇവയുടെ ആധിക്യമുള്ളത്. അന്യപദാര്‍ഥങ്ങള്‍ ഈ പുറ്റുകളുടെമേല് പതിക്കുന്നതോടെ ഇവയുടെ വളര്‍ച്ച മുരടിച്ച് പുറ്റുകളുടെ അഗ്രഭാഗങ്ങള്‍ക്ക് കേടുപാടുകളുണ്ടാകുന്നു. കാലാന്തരത്തില്‍ ഇവ പരസ്പരം ഇഴുകിച്ചേര്‍ന്ന് ചുണ്ണാമ്പുകല്ലിന്റെ ഉറച്ച ആധാത്രി(ാമൃശഃ)യായി രൂപാന്തരപ്പെടുന്നു. സമുദ്രനിരപ്പിലെ ഏറ്റക്കുറച്ചിലുകളുടെ ഭാഗമായി ഇവ ജലോപരിതലത്തില്‍ എത്തിപ്പെടുന്നതിനെ തുടര്‍ന്ന്, അന്യവസ്തുക്കളുടെ നിക്ഷേപണത്തിലൂടെ വികാസം പ്രാപിച്ച്, ദ്വീപുകളായി മാറുന്നു. മധ്യരേഖയ്ക്ക് ഇരുപുറവുമായി 30ബ്ബ വ. മുതല്‍ 30ബ്ബ തെ. വരെയുള്ള അക്ഷാംശീയ മേഖലയിലെ ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളിലാണ് പവിഴദ്വീപുകള്‍ അവസ്ഥിതമായി കാണുന്നത്. ഭൂമുഖത്തെ പവിഴപ്പുറ്റുകളെ പൊതുവേ മൂന്നിനങ്ങളായി വര്‍ഗീകരിക്കാം: പ്രവാള സേതു (ളൃശിഴശിഴ ൃലലള), പ്രവാള രോധിക (യമൃൃശലൃ ൃലലള), അടോലുകള്‍ (മീഹഹ).
ശ. പ്രവാള സേതു (ളൃശിഴശിഴ ൃലലള). വന്‍കരകളുടെയോ വലിയ ദ്വീപുകളുടെയോ ഓരത്തായി രൂപംകൊണ്ടിട്ടുള്ള പവിഴപ്പുറ്റുകള്‍ കരയില്‍നിന്ന് വേര്‍പെടുത്തപ്പെട്ട് ഉണ്ടാകുന്ന ചെറുദ്വീപുകളാണ് ഇവ. സമുദ്രാഭിമുഖമായ വശത്ത് കടലിന്റെ ആഴം സാമാന്യേന കൂടുതലായിരിക്കുമെങ്കിലും കരയില്നിന്നുള്ള വേര്‍തിരിവ് നന്നേ ആഴം കുറഞ്ഞ ജലാശയങ്ങളിലൂടെയാകും. ഈയിനം ദ്വീപുകളില്‍ ഏറിയവയും വേലിയേറ്റമുണ്ടാകുമ്പോള്‍ പൂര്‍ണമായും മുങ്ങിപ്പോകുന്നവയാണ്. സമുദ്രാഭിമുഖവശത്തിന്റെ ചരിവുമാനം (ഹീുെല) പൊതുവേ കൂടുതലായിരിക്കും. ശ്രീലങ്ക, നിക്കോബാര്‍, മൌറീഷ്യസ് എന്നീ ദ്വീപുകളുടെ കി. തീരങ്ങളില്‍ പ്രവാള സേതുക്കളുടെ ആധിക്യം കാണാം.
ശശ. പ്രവാള രോധിക (യമൃൃശലൃ ൃലലള). വന്‍കരകളുടെയും വലിയ ദ്വീപുകളുടെയും ഓരങ്ങളില്ത്തന്നെയാണ് ഈയിനം പവിഴദ്വീപുകളും കാണപ്പെടുന്നത്; എന്നാല്‍ പ്രവാള സേതുക്കളെ അപേക്ഷിച്ച് കൂടുതല്‍ അകലത്തിലാണ് അവസ്ഥിതി. പ്രവാള രോധികയുടെ ഇരുവശങ്ങളിലും കടലിന് ഒരേ രീതിയില്‍ ആഴക്കൂടുതലുണ്ടായിരിക്കും. കരയോരത്തിനു സമാന്തരമായി ഭിത്തിപോലെ എഴുന്നിട്ടുള്ള പവിഴപ്പുറ്റുകള്ക്കിടയ്ക്ക് വിസ്തൃതമായ വിടവുകള്‍ അസാധാരണമല്ല; ഇവ സാമാന്യേന അഗാധവുമായിരിക്കും. ഇത്തരം വിള്ളലുകളും അവയോടനുബന്ധിച്ച് പ്രവാള രോധികയ്ക്കും കരഭാഗത്തിനുമിടയ്ക്കുള്ള ആഴമേറിയ കടലും നൈസര്‍ഗിക തുറമുഖങ്ങളായി മാറിയിട്ടുണ്ട്. പ്രവാള രോധികകള്, അവയുടെ ദൈര്‍ഘ്യവുമായി തുലനം ചെയ്യുമ്പോള്‍, നന്നേ വീതി കുറഞ്ഞവയാണ്. ഇവയ്ക്ക് സമുദ്രനിരപ്പില്‍നിന്ന് മൂന്ന് മീറ്ററിലേറെ ഉയരമുണ്ടാകുന്നത് നന്നേ വിരളമാണ്.
ആസ്റ്റ്രേലിയയുടെ കിഴക്കന്‍ തീരത്തിന് ഏതാണ്ട് സമാന്തരമായി 2,000 കി.മീ. നീളത്തില്‍ രൂപംകൊണ്ടിട്ടുള്ള ഗ്രേറ്റ് ബാരിയര്‍ റീഫ് ആണ് ഭൂമുഖത്തെ ഏറ്ററ്വും വലിയ പ്രവാള രോധിക. ഇതിന്റെ വീതി 16 മുതല്‍ 144 വരെ കി.മീ. ആയി വ്യതിചലിച്ചുകാണുന്നു. ഇക്കാരണത്താല്‍ വന്‍കരയില്‍നിന്ന് പവിഴപ്പുറ്റിലേക്കുള്ള അകലം 16 മുതല്‍ 160 വരെ കി. മീ. ആണ്. ഗ്രേറ്റ് ബാരിയര്‍ റീഫിലെ വിടവുകളില്‍ മിക്കവയും കപ്പല്പ്പാതകളായി വികസിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ വന്‍കരയ്ക്കും റീഫിനുമിടയ്ക്കുള്ള സമുദ്രഭാഗത്ത് ആഴം കുറഞ്ഞതും കടല്‍
ക്കുന്നുകള് എഴുന്നുനില്ക്കുന്നതുമായ ഭാഗങ്ങളുമുണ്ട്. നോര്‍തംബര്‍ലാന്‍ഡ്, കുംബര്‍ലാന്‍ഡ്, പാം ഗ്രൂപ്പ് തുടങ്ങിയ ദ്വീപുകളും ഈ ഭാഗങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ദക്ഷിണ പസിഫിക് സമുദ്രത്തില്‍ ന്യൂ കാലിഡോണിയായുടെ പടിഞ്ഞാറരികില്‍ 640 കി.മീ. നീളത്തിലുള്ള ഒരു പ്രവാളഭിത്തിക അവസ്ഥിതമാണ്; കരയില്‍നിന്ന് 12-25 കി.മീ. അകലം പാലിച്ചാണ് ഈ ഭിത്തിക നിലകൊള്ളുന്നത്.
ശശശ. അടോലുകള്‍ (അീഹഹ). ഉഷ്ണമേഖലയിലെ ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളില്‍ കാണപ്പെടുന്ന വലയാകാരങ്ങളായ പവിഴദ്വീപുകളാണ് ഈ പേരില്‍ അറിയപ്പെടുന്നത്. സാധാരണ വൃത്താകൃതിയാണെങ്കിലും ഇവയില്‍ ചിലത് ക്രമരഹിതമായ രൂപത്തിലും കാണപ്പെടാറുണ്ട്. വേലിയേറ്റ നിരപ്പിനെക്കാള്‍ ഉയര്‍ന്നു വര്‍ത്തിക്കുന്ന വലുതും ചെറുതുമായ അനേകം ദ്വീപുകളുടെ ഒരു വലയമാണ് ഒരു മാതൃകാ അടോലില് ഉണ്ടാവുക. ഈ ദ്വീപുകളാല്‍ വലയം ചെയ്യപ്പെട്ടുകിടക്കുന്ന ജലാശയത്തെ ലഗൂണ്‍ (ഹമഴീീി) എന്നു വിശേഷിപ്പിക്കുന്നു; ഇത് കടല്ച്ചേറു
നിറഞ്ഞ് ആഴം കുറഞ്ഞു കാണപ്പെടുന്നു. അടോലുകളുടെ വാതപ്രതിമുഖ (ഹലലംമൃറ) വശത്ത് ലഗൂണിലേക്കു പ്രവേശനം സുഗമമാക്കുന്ന ഏതാനും വിടവുകളുണ്ടായിരിക്കും.
അടോലുകള്‍ പസിഫിക്, ഇന്ത്യന്‍ സമുദ്രങ്ങളിലെ ഉഷ്ണമേറിയ ഭാഗങ്ങളിലാണ് അധികമായുള്ളത്. മധ്യരേഖയ്ക്കിരുപുറത്തും 25ബ്ബ വരെയുള്ള അക്ഷാംശീയ മേഖലയിലാണ് അടോലുകള്‍ കാണപ്പെട്ടിട്ടുള്ളത്. അത്ലാന്തിക്കിലെ ബ്രസീല്തീരത്തും ഏതാനും അടോലുകള്‍ അവസ്ഥിതമാണ്. നോ: അടോലുകള്‍
(എന്‍.ജെ.കെ. നായര്‍)