This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്വിമണ്ഡല പാര്‍ലമെന്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:50, 6 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദ്വിമണ്ഡല പാര്‍ലമെന്റ്

ആശരമാലൃമഹ ഹലഴശഹെമൌൃല

രണ്ട് മണ്ഡലങ്ങളുള്ള പാര്‍ലമെന്റ്. ഇതില്‍ ഒരു മണ്ഡലത്തെ ഉപരിസഭ (ഡുുലൃ വീൌലെ) എന്നും മറ്റേ മണ്ഡലത്തെ അധോമണ്ഡലം (ഘീംലൃ വീൌലെ) എന്നും വിളിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിലെ രണ്ട് മണ്ഡലങ്ങളാണ് ഉപരിമണ്ഡലമായ രാജ്യസഭയും അധോമണ്ഡലമായ ലോക്സഭയും. ഇംഗ്ളണ്ടിലെ പാര്‍ലമെന്റില്‍ പ്രഭുസഭയെന്നും കോമണ്‍സ് സഭയെന്നും രണ്ട് മണ്ഡലങ്ങള്‍ ഉണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലെ പാര്‍ലമെന്റില്‍ സെനറ്റ് ഉപരിസഭയായും പ്രതിനിധിസഭ (ഒീൌലെ ീള ഞലുൃലലിെമേശ്േല) അധോമണ്ഡലമായും പ്രവര്‍ത്തിക്കുന്നു. ഭൂരിപക്ഷം പാര്‍ലമെന്റുകളിലും അധോമണ്ഡലങ്ങള്‍ക്കാണ് കൂടുതല്‍ അധികാരം നല്കിയിട്ടുള്ളത്. എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ പാര്‍ലമെന്റില്‍ ഇരുസഭകള്‍ക്കും ഏറെക്കുറെ തുല്യമായ അധികാരം നല്കിയിരിക്കുന്നു. ദ്വിമണ്ഡല പാര്‍ലമെന്റിന്റെ അധോമണ്ഡലങ്ങള്‍ അധികവും പ്രാദേശിക നിയോജകമണ്ഡലങ്ങളിലൂടെ സാര്‍വജനീന വോട്ടവകാശത്തിന്റെ (ൌിശ്ലൃമെഹ മറൌഹ ളൃമിരവശലെ) അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവയാണ്. എന്നാല്‍ ഉപരിമണ്ഡലത്തിലെ അംഗങ്ങളെ തെരഞ്ഞെടുക്കുവാന്‍ ഓരോ രാജ്യവും വ്യത്യസ്തമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ഇന്ത്യയിലെ രാജ്യസഭാംഗങ്ങളെ സംസ്ഥാന ലെജിസ്ളേറ്റിവ് അംഗങ്ങള്‍ തെരഞ്ഞെടുക്കുന്നു. പരമ്പരാഗതമായി അംഗത്വം ലഭിച്ചവര്‍, നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍, ഔദ്യോഗിക മുറയില്‍ അംഗത്വം ലഭിച്ചവര്‍ എന്നിവരാണ് ഇംഗ്ളണ്ടിലെ പ്രഭുസഭാംഗങ്ങള്‍. അമേരിക്കന്‍ ഐക്യനാടുകളിലെ ഓരോ പ്രവിശ്യയില്‍നിന്ന് സാധാരണ സമ്മതിദായകരാല്‍ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍ (മൊത്തം 2 ഃ 50 = 100) ആണ് സെനറ്റിലെ അംഗങ്ങള്‍. അധോമണ്ഡലത്താല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ചെറിയ സഭയാണ് നോര്‍വേ പാര്‍ലമെന്റിലെ ഉപരിസഭ.

  ദ്വിമണ്ഡല പാര്‍ലമെന്ററി സംവിധാനത്തിന് പല മേന്മകളും ഉള്ളതായി അനുഭവം തെളിയിക്കുന്നു. രാഷ്ട്രത്തിന്റെ നിയമനിര്‍മാണപരമായ എല്ലാ അധികാരങ്ങളും ഒരു സഭയില്‍ത്തന്നെ കേന്ദ്രീകരിച്ചാല്‍, ആ സഭയില്‍ സര്‍വാധിപത്യ പ്രവണത കടന്നുകൂടുവാന്‍ സാധ്യതയുണ്ട്. എന്നാല്‍ രണ്ട് മണ്ഡലങ്ങള്‍ ഉണ്ടെങ്കില്‍ ഒരു സഭയ്ക്ക് മറ്റേ സഭയെ നിയന്ത്രിക്കുവാന്‍ സാധിക്കും. ഏതെങ്കിലും ഒരു മണ്ഡലത്തിലുള്ള അംഗങ്ങള്‍ വികാരാവേശത്താല്‍ ഒരു നിയമം ധൃതിപിടിച്ചു പാസ്സാക്കുന്നത് ചിലപ്പോള്‍ ആപത്ത് ക്ഷണിച്ചു വരുത്തുന്നതിനു തുല്യമായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ദ്രുതഗതിയിലുള്ള നിയമ നിര്‍മാണത്തില്‍ അല്പം കാലതാമസം വരുത്തിക്കൊണ്ട് അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചു ചിന്തിക്കുവാനുള്ള അവസരം നിയമസഭാ സാമാജികന്മാര്‍ക്കും ജനങ്ങള്‍ക്കും നല്കുവാന്‍ മറ്റേ സഭയിലുള്ളവര്‍ക്ക് സാധിക്കും. രണ്ട് സഭകളിലെയും ചര്‍ച്ചകള്‍ക്കുശേഷം രൂപംകൊള്ളുന്ന നിയമങ്ങള്‍ കൂറേക്കൂടി പ്രയോജനപ്രദമായിരിക്കുമെന്ന് അനുഭവം തെളിയിച്ചിട്ടുണ്ട്. രാഷ്ട്രത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പാര്‍ലമെന്റില്‍ പ്രാതിനിധ്യം ലഭിക്കുന്നതിന് ഉപരിസഭകളുടെ ഘടന സഹായിക്കുന്നു. ഇന്ത്യയിലെ രാജ്യസഭയിലേക്ക് സാഹിത്യ-സാംസ്കാരിക രംഗങ്ങളില്‍ പ്രാമുഖ്യം നേടിയിട്ടുള്ള പന്ത്രണ്ടുപേരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നത് ഇതിനുദാഹരണമാണ്. സാര്‍വജനീന വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന അധോമണ്ഡലങ്ങള്‍ ഭരണ നിര്‍വഹണവിഭാഗത്തിന്റെ(ലഃലരൌശ്േല)മേല്‍ അമിതമായ സ്വാധീനം ചെലുത്തുന്നതിനെ തടയുവാനും ഉപരിമണ്ഡലത്തിനു സാധിക്കുന്നു. അധോമണ്ഡലത്തിന്റെ അമിതമായ നിയന്ത്രണ പ്രവണതകള്‍ക്കെതിരെ പൌരന്മാരുടെ വ്യക്തിസ്വാതന്ത്യ്രത്തിനു സംരക്ഷണം നല്കുവാനും ഉപരിമണ്ഡലങ്ങള്‍ക്കു സാധിക്കുന്നു. എന്നാല്‍ ദ്വിമണ്ഡല പാര്‍ലമെന്റിന് ചില ദോഷങ്ങളും ഉണ്ട്. രണ്ട് സഭകളുള്ളപ്പോള്‍ നിയമനിര്‍മാണരംഗത്ത് ഇരുസഭകളും തമ്മില്‍ പലപ്പോഴും മത്സരം ഉണ്ടാകാറുണ്ട്. ഇത്തരം മത്സരങ്ങള്‍ നിയമനിര്‍മാണരംഗത്ത് കാലവിളംബം വരുത്തുകയും ചെയ്യുന്നു.

(പ്രൊഫ. നേശന്‍ ടി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍