This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അതിപൂരിത ലായനി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അതിപൂരിത ലായനി
Super Saturated Solution
പൂരിതം (saturated) ആകുന്നതിനു വേണ്ടതിനെക്കാള്‍ അധികം ലേയം (solute) ഉള്‍ക്കൊള്ളുന്ന ലായനി (solution). ലായകത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലേയത്തിന്റെ അളവ് അതാതു വസ്തുക്കളുടെ പ്രത്യേകതകളെയും താപനിലയെയും മര്‍ദത്തെയും ആശ്രയിച്ചിരിക്കും; അതിന് ഒരു പരിധിയുമുണ്ട്. പരിധിയോളം ലേയമുള്‍ക്കൊള്ളുന്ന ലായനിയാണ് പൂരിതലായനി (saturated solution). അതിപൂരിതലായനിയിലാകട്ടെ, ലേയം ഈ സാധാരണ പരിധിയിലധികം അലിഞ്ഞുചേര്‍ന്നു കിടക്കുന്നു. ഒരു ഉദാഹരണം എടുക്കാം. ജലം ലായകമായുപയോഗിച്ച് 20^0C താപനിലയില്‍ ഹൈപ്പോ(Hypo)വിന്റെ ഒരു പൂരിതലായനിയുണ്ടാക്കിയാല്‍ അതിലെ ലായക-ലേയ-അനുപാതം 100 : 84.5 ആയിരിക്കും. എന്നാല്‍ 100^0C താപനിലയില്‍ ഒരു പൂരിതലായനിയുണ്ടാക്കി മുന്‍കരുതലോടെ അതിനെ 20^c വരെ തണുപ്പിച്ചാല്‍ ലായക-ലേയത്തിന്റെ അനുപാതം 100 : 428 ആയ ഒരു അതിപൂരിതലായനി ലഭിക്കുന്നതാണ്. അപ്പോള്‍ അതില്‍ 343.5 ഗ്രാം ഹൈപ്പോ വീതം (100 ഗ്രാം ജലത്തിന്) പരിധിയിലും കവിഞ്ഞ് ഉണ്ടായിരിക്കും.
അതിപൂരിതലായനിയിലെ ലായക-ലേയ-'സന്തുലനം' (solvent-solute-equilibrium) മിതസ്ഥായി (meta stable) ആണ്. ഭാജനത്തിന്റെ ഉള്‍ഭിത്തികളില്‍ ഒരു സ്ഫടികദണ്ഡുകൊണ്ട് ഉരച്ചാല്‍ പോലും അതിനു ഭംഗം നേരിടുന്ന അതിപൂരിതലായനിയിലേക്കു ലേയത്തിന്റെ അത്യല്പമായ ഒരു തരി ഇട്ടുനോക്കുക. ലേയത്തിന്റെ ക്രിസ്റ്റലുകള്‍ ആ ലായനിയുടെ എല്ലാ ഭാഗത്തുനിന്നും ആവിര്‍ഭവിക്കുന്നതു കാണാം. നോ: ലായനികള്‍