This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധമ്മപദ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:12, 6 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ധമ്മപദ

ഉവമാാമുമറമ

ബൌദ്ധ കൃതി. പാലിഭാഷയിലാണ് രചന. തിപിടകത്തിന്റെ രണ്ടാം പുസ്തകമായ സുത്ത(സൂത്ര)പിടകയിലുള്‍പ്പെടുന്ന ഖുദ്ദകനികായത്തിലെ ജീവിതതത്ത്വങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍ ധര്‍മമാര്‍ഗത്തിലൂടെ സമാധാനം ലഭ്യമാക്കുന്നതിനുള്ള ശ്രീബുദ്ധന്റെ സിദ്ധാന്തങ്ങളാണ് പ്രതിപാദിക്കുന്നത്. ദീഘനികായത്തിലെ (കകക 229) 'അനഭിജ്ഞ', 'അവ്യപാദ', 'സമ്മസതി', 'സമ്മസമാധി' എന്നീ ചതുര്‍മാര്‍ഗങ്ങളുടെ വിവരണവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

  ധമ്മപദയുടെ പാലി പതിപ്പില്‍ 423 ശ്ളോകങ്ങളും 26 വഗ്ഗങ്ങളുമുണ്ട് (്മഴഴമ). പ്രധാനമായും വിഷയാടിസ്ഥാനമായാണ് വര്‍ഗീകരണം എന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. വിഷയാടിസ്ഥാനത്തിലുള്ള വര്‍ഗീകരണത്തിന് ഉദാഹരണമായി അപ്പമദവഗ്ഗ, പുപ്പഹവഗ്ഗ, ബ്രാഹ്മണവഗ്ഗ, പണ്ഡിതവഗ്ഗ, നാഗവഗ്ഗ മുതലായവ ചൂണ്ടിക്കാണിക്കാം. വിഷയാടിസ്ഥാനമല്ലാതെ വര്‍ഗീകരിച്ചിരിക്കുന്ന വിഭാഗത്തില്‍പ്പെടുന്നതിന് ഉദാഹരണമാണ് പകിനാഗവഗ്ഗ.
  ധമ്മപദയിലെ ചില സൂക്തിമാലികകളില്‍ സംസ്കൃത പുരാണ ഗ്രന്ഥങ്ങളായ ഉപനിഷത്തുകള്‍, മഹാഭാരതം, മനുസ്മൃതി തുടങ്ങിയവയിലെ ചില ഭാഗങ്ങള്‍ കൂടി ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വൈദികകാലത്തെ ബ്രാഹ്മണ വിദ്യാഭ്യാസത്തിന്റെയും ബൌദ്ധകാലത്തെ ധമ്മപദയുടെയും ഉറവിടം ഭാരതീയ തത്ത്വശാസ്ത്രമാണെന്നു കാണാന്‍ സാധിക്കും.
  ധമ്മപദയുടെ യഥാര്‍ഥ കാലഘട്ടമേതെന്ന് കണ്ടെത്തുക ദുഷ്കരമാണ്. തിപിടകത്തിന്റെ ഒരു ഭാഗമായ ഈ ബുദ്ധതത്ത്വസംഗ്രഹ ഗ്രന്ഥത്തില്‍ ബുദ്ധന്‍ ആവിഷ്കരിച്ച ജീവിതതത്ത്വങ്ങളുടെ സമാഹരണമാണ് കാണുന്നത്. ബുദ്ധസന്ന്യാസിയായ നാരദ തേരയാണ് ഇവ ഇന്നത്തെ രൂപത്തില്‍ സമാഹരിച്ചിട്ടുള്ളത്. ബി.സി. 477-ല്‍ രാജഗൃഹയിലെ ഒന്നാം സഭയിലെ ആര്‍ഹതന്മാര്‍ പല രൂപത്തില്‍ വര്‍ഗീകരിച്ച ധമ്മപദയുടെ ആദ്യമാതൃകയില്‍ നിന്നുമാണ് നാരദ തേരയ്ക്ക് ഇവ ലഭിച്ചത്. എന്നാല്‍ മഹാവംശയില്‍നിന്നു ലഭിക്കുന്ന വിവരണമനുസരിച്ച് ശ്രീലങ്കന്‍ മഹാരാജാവായ വട്ടഗമണിയുടെ (ബി.സി. 8876) കാലത്താണ് ധമ്മപദയുടെ ലിഖിതരൂപം ഉണ്ടായത്. ഇതിലെ പ്രതിപാദ്യം ധര്‍മത്തെക്കുറിച്ചുള്ള സങ്കല്പമാണ്. ബൌദ്ധസിദ്ധാന്തത്തിന്റെ ക്രേന്ദ്രബിന്ദുവും ഇതാണ്. ഈ സങ്കല്പത്തിന്റെ വെളിച്ചത്തില്‍ പദാര്‍ഥം, മനസ്സ്, സംസ്കാരം എന്നിങ്ങനെ അപഗ്രഥിക്കാന്‍ കഴിയാത്തവയും സൂക്ഷ്മവും അന്തിമവുമായ ഘടകങ്ങളുടെ സംഘാതത്തിന്റെ അസ്തിത്വമെന്ന ഒരടിസ്ഥാന തത്ത്വത്തില്‍നിന്ന് വികസിപ്പിച്ചെടുത്ത ഒരു ആധ്യാത്മിക സിദ്ധാന്തമായ ബുദ്ധമതത്തില്‍ മാത്രമാണ് ഘടകങ്ങള്‍ 'ധമ്മ' എന്ന പേരിലറിയപ്പെടുന്നത്. ധമ്മങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് യഥാര്‍ഥമായിട്ടുള്ളതും.
  'ധമ്മപദ'ത്തിന്റെ (ധമ്മപദ എന്ന സംയുക്തപദത്തിന്റെ) അര്‍ഥവൈവിധ്യത്തെ പരാമര്‍ശിച്ച് പാശ്ചാത്യരും പൌരസ്ത്യരുമായ പണ്ഡിതന്മാര്‍ വിവിധ രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. ഈ സംയുക്തപദത്തിലെ ധമ്മ, പദ എന്നീ വാക്കുകളുടെ അവ്യക്തത കാരണമാകാം നാനാവിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടായത്. 'മതപരമായ ശ്ളോകങ്ങളുടെ സമാഹാരം' (രീഹഹലരശീിേ ീള ്ലൃലെ ീി ൃലഹശഴശീി) എന്ന് ഫൊസ്ബോളും, 'മതത്തിലേക്കുള്ള ചവിട്ടുപടി' (എീീലുേെേ ീള ൃലഹശഴശീി) എന്ന് ഗോഗര്‍ലിയും, 'മതത്തിന്റെ വഴി' എന്ന് ഹാര്‍ഡിയും, 'മതത്തിന്റെ അടിസ്ഥാന പ്രമാണം' എന്ന് ഫ്രഞ്ച് പണ്ഡിതനായ ഫീറും, 'വേദപഠനത്തിലുള്ള പുസ്തകം' (ടരൃശുൌൃമഹ ഠലഃ) എന്ന് ബിലും 'നന്മയുടെ പാത' അഥവാ നിയമത്തിന്റെ മാര്‍ഗം' എന്ന് ഡോ. രാധാകൃഷ്ണന്‍, മാക്സ്മ്യൂള്ളര്‍ എന്നിവരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതില്‍നിന്ന് എല്ലാ രാജ്യത്തെയും പണ്ഡിതന്മാര്‍ക്കിടയില്‍ 'ധമ്മപദ' ചര്‍ച്ചചെയ്യപ്പെട്ടിരുന്നതായി മനസ്സിലാക്കാന്‍ സാധിക്കുന്നു.
  ബൌദ്ധസിദ്ധാന്തമനുസരിച്ച് ഒരു ധര്‍മം മറ്റൊന്നില്‍ അന്തര്‍ലീനമാകുന്നില്ല. ഒരു ദ്രവ്യവും അതിന്റെ ഗുണങ്ങളില്‍നിന്ന് വേറിട്ടുനില്ക്കുന്നുമില്ല. ധര്‍മം അനാത്മം അഥവാ നിര്‍ജീവമാണ്. ധര്‍മങ്ങള്‍ക്ക് കാലപരിധിയോ സമയപരിധിയോ ഇല്ല. ഓരോ ക്ഷണവും ഓരോ ധര്‍മത്തെ പ്രതിനിധാനം ചെയ്യുന്നു. ചിന്തകളാകട്ടെ ക്ഷണഭംഗുരവും ആണ്. ചലനാത്മകമായ ശരീരങ്ങള്‍ ധര്‍മത്തിനില്ല. എന്നാല്‍ പുതിയ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി വരുന്ന ധര്‍മങ്ങളുടെ പ്രത്യക്ഷഭേദങ്ങള്‍ ക്ഷണികമാണ്. ധര്‍മങ്ങള്‍ പരസ്പരം സഹകരിക്കുന്നു. എന്നാല്‍ ഈ സഹകരണം പ്രതീത്യസമുല്‍പാദത്താല്‍ (കാര്യകാരണ നിയമം) സംഭവിക്കുന്നതാണ്. ബൌദ്ധസിദ്ധാന്തപ്രകാരം സംസാരപ്രക്രിയ സൂക്ഷ്മവും ക്ഷണഭംഗുരവുമായ 72 തരം ധര്‍മങ്ങള്‍ തമ്മിലുള്ള സഹകരണത്താലാണ് നടക്കുന്നത്. അവിദ്യാസ്വാധീനത്താല്‍ നടക്കുന്ന ഈ പ്രക്രിയ പ്രജ്ഞയാല്‍ സ്വാധീനിക്കപ്പെടുകയും അവ ശാന്തമാവുകയും പരമനിര്‍വാണം ലഭ്യമാവുകയും ചെയ്യുന്നു എന്നാണ് ധമ്മപദ വ്യക്തമാക്കുന്നത്.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%AA%E0%B4%A6" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍