This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധമനികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:11, 6 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ധമനികള്‍

അൃലൃേശല

മനുഷ്യന്റെ ഹൃദയത്തില്‍നിന്ന് ശരീരകോശങ്ങളിലേക്ക് രക്തം വഹിച്ചുകൊണ്ടുപോകുന്ന രക്തക്കുഴല്‍. രക്തചംക്രമണ വ്യൂഹ(ഇശൃരൌഹമീൃ്യ ്യലാെേ)ത്തില്‍ ശുദ്ധവായു അടങ്ങിയ രക്തം ഉള്‍ക്കൊള്ളുന്ന രക്തക്കുഴലാണിത്. കനം കൂടിയ ഭിത്തികളോടുകൂടിയ രക്തവാഹിനികളാണ് ധമനികള്‍. മഹാധമനി, പള്‍മൊണറി ധമനി എന്നിവയാണ് പ്രധാന ധമനികള്‍. ധമനികളില്‍വച്ച് ഏറ്റവും വലുപ്പം കൂടിയത് മഹാധമനി(അീൃമേ)യാണ്. ഹൃദയത്തിന്റെ കീഴറകള്‍ വെന്‍ട്രിക്കിളുകളും മേലറകള്‍ ഓറിക്കിളു

കളുമാണ്. ഇവ രണ്ടും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. വലതു വെന്‍ട്രിക്കിളില്‍ നിന്നുമാണ് ശ്വാസകോശ ധമനി പുറപ്പെടുന്നത്; മഹാധമനി ഇടതു വെന്‍ട്രിക്കിളില്‍നിന്നും. വെന്‍ട്രിക്കിളില്‍നിന്ന് പള്‍മൊണറി ധമനിയിലേക്കും മഹാധമനിയിലേക്കുമുള്ള പ്രവേശനദ്വാരങ്ങളില്‍ അര്‍ധചന്ദ്രാകാര വാല്‍വുകളുണ്ട്.

  ധമനികളില്‍വച്ച് ഏറ്റവും വലുപ്പം കൂടുതല്‍ മഹാധമനിക്കാണ്. ഹൃദയത്തിന്റെ ഇടതു വെന്‍ട്രിക്കിളില്‍നിന്ന് ഉദ്ഭവിക്കുന്ന ഇവ ഓക്സിജന്‍ കലര്‍ന്ന രക്തത്തെ വഹിക്കുന്നു. ഇവ ചെറിയ ശാഖകളായി പിരിഞ്ഞ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്നു. 
  ഹൃദയപേശികള്‍ക്കു രക്തം നല്കുന്ന മഹാധമനിയുടെ ശാഖയാണ് കൊറോണറി ധമനി. മഹാധമനിയുടെ വളവില്‍ (മൃരവ ീള മീൃമേ)നിന്നാണ് തലയിലേക്കും കഴുത്തിലേക്കും കൈയിലേക്കുമുള്ള പ്രധാന ശാഖകള്‍ രൂപംകൊള്ളുന്നത്. കോമണ്‍ കരോട്ടിഡ് ധമനി എന്നും സബ്ക്ളേവിയന്‍ ധമനി എന്നും ഇവ അറിയപ്പെടുന്നു. കോമണ്‍ കരോട്ടിഡില്‍നിന്നുള്ള ശാഖകളും സബ്ക്ളേവിയന്റെ ശാഖയായ വെര്‍ട്ടിബ്രല്‍ ധമനിയും ചേര്‍ന്നാണ് തലച്ചോറിലേക്ക് രക്തം എത്തിക്കുന്നത്. ഇതിനുശേഷം മഹാധമനി നെഞ്ചില്‍ക്കൂടി താഴേക്കു പോകുന്നു. നെഞ്ചിലെ അവയവങ്ങള്‍ക്കും പേശികള്‍ക്കും രക്തം നല്കുന്ന മഹാധമനിയാണ് തൊറാസിക് അയോര്‍ട്ട. ഡയഫ്രത്തെ ഒരു പ്രത്യേക ഭാഗത്തുകൂടി തുളച്ചുകൊണ്ട് വയറിലേക്ക് പ്രവേശിക്കുന്ന മഹാധമനിയാണ് അബ്ഡൊമിനല്‍ അയോര്‍ട്ട. വൃക്കകള്‍ക്ക് രക്തം നല്കുന്നവയാണ് റീനല്‍ ആര്‍ട്ടറി. ഉദരത്തില്‍വച്ച് അബ്ഡൊമിനല്‍ അയോര്‍ട്ട രണ്ട് ശാഖകളായി പിരിയുന്നു. ഇവയാണ് കോമണ്‍ ഇലിയക് ധമനികള്‍. ഓരോ കോമണ്‍ ഇലിയക് ധമനിയും രണ്ടായി വിഭജിക്കുന്നു. ഇന്റേണല്‍ (ആന്തരികം) എന്നും എക്സ്റ്റേണല്‍ (ബാഹ്യം) എന്നും ഇവ അറിയപ്പെടുന്നു. ഇതില്‍ പുറംഭാഗത്തുള്ള ധമനി, ഉദരത്തില്‍നിന്നു പുറത്തു വരികയും ഫെമറല്‍ ധമനിയായി മാറുകയും ചെയ്യുന്നു. കാലിലേക്കുള്ള രക്തം നല്കുകയാണ് ഫെമറല്‍ ധമനിയുടെ ധര്‍മം. ഫെമറല്‍ ധമനിയുടെ തുടര്‍ച്ചയായുള്ള പോപ്ലിറ്റിയല്‍ ധമനിയാണ് കാല്‍

മുട്ടുകളിലെ പേശികള്‍ക്ക് രക്തം നല്കുന്നത്. പോപ്ലിറ്റിയല്‍ ധമനിയുടെ ശാഖയായ പോസ്റ്റീരിയര്‍ റ്റിബിയല്‍ ധമനി കാല്‍പ്പാദത്തിലും വിരലുകളിലുമുള്ള പേശികളില്‍ രക്തമെത്തിക്കുന്നു.

  ഏറ്റവും ചെറിയ ധമനി ചെറുലോഹിനി (മൃലൃേശീഹല) എന്നറിയപ്പെടുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ളവയാണ് സൂക്ഷ്മധമനികള്‍ (രമുശഹഹമൃശല). സൂക്ഷ്മധമനികളാണ് ഓക്സിജനും മറ്റും ശരീരകോശങ്ങളിലെത്തിക്കുന്നത്. കാര്‍ബണ്‍ ഡൈഓക്സൈഡും ശരീരത്തില്‍നിന്നു പുറന്തള്ളേണ്ടുന്ന വസ്തുക്കളും സൂക്ഷ്മധമനികളിലെത്തി അവിടെനിന്ന് സിരകള്‍ (്ലശി) വഴി ഹൃദയത്തിലെത്തുന്നു. ധമനികളും സൂക്ഷ്മധമനികളും സിരകളും ഹൃദയവും ഉള്‍പ്പെട്ടതാണ് രക്തചംക്രമണ വ്യവസ്ഥ.
  ഘടനാപരമായി ഇലാസ്തികവും പേശീനിര്‍മിതവുമായ കുഴലുകളാണ് രക്തധമനികള്‍. ധമനിയുടെ ഭിത്തി മൂന്ന് പാളികളാല്‍ നിര്‍മിതമാണ്. ഇതില്‍ ബാഹ്യപാളി റ്റ്യൂണിക അഡ്വെന്‍റ്റിഷ്യ എന്നറിയപ്പെടുന്നു. റ്റ്യൂണിക മീഡിയയാണ് മധ്യപാളി. അന്തര്‍പാളി റ്റ്യൂണിക ഇന്റിമ എന്നാണ് അറിയപ്പെടുന്നത്. അന്തര്‍പാളിക്കുള്ളിലായി ഒരു ഇലാസ്തിക സ്തരവും  മൃദുപേശീകലകളും കാണപ്പെടുന്നു. ധമനിയുടെ ഏറ്റവും ഉള്ളിലുള്ള ഭാഗമാണ് എന്‍ഡോത്തീലിയം. വിസ്തൃതമായ ഒരു പാളി എപ്പിത്തീലിയല്‍ കോശങ്ങളാല്‍ നിര്‍മിതമാണ് എന്‍ഡോത്തീലിയം. എന്‍ഡോത്തീലിയത്തിനുള്ളിലൂടെയാണ് രക്തം പ്രവഹിക്കുന്നത്.
  ഏകദേശം ഒരു നൂലിന്റെ കനം മാത്രമുള്ള രക്തധമനികളാണ് ചെറുലോഹിനികള്‍ (അൃലൃേശീഹല). ഇവയ്ക്ക് ധമനികളെപ്പോലെ പൂര്‍ണമായ ഒരു ബാഹ്യാവരണമില്ല. ഇലാസ്തിക കലകളും മൃദുപേശികളും കൊണ്ടാണ് ഇവ നിര്‍മിക്കപ്പെട്ടിരിക്കുന്നത്.
  ഏറ്റവും ചെറിയ രക്തകുഴലുകളാണ് സൂക്ഷ്മധമനികള്‍ (രമുശഹഹമൃശല). സൂക്ഷ്മദര്‍ശിനിയുടെ സഹായത്താല്‍ മാത്രമേ ഇവയെ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. ഘടനാപരമായി ഇവയ്ക്ക് ഒരു അടിസ്ഥാന സ്തരവും അതിനുള്ളിലായി എന്‍ഡോത്തീലിയവും മാത്രമേ ഉള്ളൂ. കാപ്പിലറികളുടെ വളരെ നേര്‍ത്ത ഭിത്തികളിലൂടെയാണ് രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത്.
  ധമനികളെ അതിറോസ്ക്ളിറോസിസ് (മവേലൃീരെഹലൃീശെ) രോഗം ബാധിക്കാറുണ്ട്. കൊഴുപ്പുകണങ്ങള്‍ ധമനികളുടെ ഏറ്റവും ഉള്ളിലെ ഭിത്തികളില്‍ നിരയായി അടിയുന്നതുമൂലമാണ് ഈ രോഗമുണ്ടാകുന്നത്. റെയ്നോഡ്സ് രോഗം (ഞമ്യിമൌറ' റശലെമലെ), ചില്‍ബ്ളേയ്ന്‍ (ഇവശഹയഹമശി), ഫ്രോസ്റ്റ് ബൈറ്റ് (എൃീ യശലേ) എന്നീ രോഗങ്ങളും ധമനികളെ ബാധിക്കാറുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍