This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദോദേ, അല്‍ഫോണ്‍സ് (1840 - 97)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദോദേ, അല്‍ഫോണ്‍സ് (1840 - 97)
ഉമൌറല, അഹുവീിലെ
ഫ്രഞ്ച് നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും. 1840 മേയ് 13-ന് നൈംസില്‍ ജനിച്ചു. പട്ട് വ്യവസായിയായിരുന്നു പിതാവ്. 1849-ല്‍ ഫാക്റ്ററി വിറ്റ് ലിയോണ്‍സിലേക്കു പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. 1857-ല്‍ മാതാപിതാക്കള്‍ നിര്‍ധനരാവുകയും ദോദേക്ക് വിദ്യാഭ്യാസം തുടരാന്‍ കഴിയാതെവരികയും ചെയ്തു. തുടര്‍ന്ന് അലെയ്സിലെ ഒരു സ്കൂളില്‍ ജോലി ലഭിച്ചെങ്കിലും ആറുമാസത്തിനുശേഷം പുറത്താക്കപ്പെട്ടു. താമസിയാതെ പാരിസിലെത്തി ജ്യേഷ്ഠസഹോദരനായ ഏണസ്റ്റിനോടൊപ്പം താമസമാക്കി. അവിടെവച്ച് പരിചയപ്പെട്ട മോഡലായ മരിറ്യൂവ് ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. 1860-ല്‍ ഡക് ഡി മോര്‍ണിയുടെ കീഴില്‍ ഉദ്യോഗം നേടാന്‍ ദോദേക്കു കഴിഞ്ഞു. ദാരിദ്യ്രവും അനാരോഗ്യവും ഇദ്ദേഹത്തെ വിടാതെ പിന്തുടര്ന്നു. 1861-62 കാലഘട്ടത്തില്‍ ഇദ്ദേഹം അള്‍ജീരിയയില്‍ ആയിരുന്നു. 1867-ല്‍ ജൂലിയാ അലാര്‍ഡിനെ വിവാഹം കഴിച്ചു. ഫ്രാങ്കോ-ജര്‍മന്‍ യുദ്ധകാലത്ത്
സൈന്യത്തില്‍ ചേര്‍ന്ന ദോദേ 1871-ലെ പാരിസ് കമ്യൂണിന്റെ രൂപവത്കരണത്തെ ത്തുടര്‍ന്ന് പാരിസില്‍നിന്നു പലായനം ചെയ്യുകയാണുണ്ടായത്. 1895-ല്‍ ലണ്ടനിലും വെനീസിലും സന്ദര്
ശനം നടത്തി.
പതിനാലാമത്തെ വയസ്സില്‍ ദോദേ സാഹിത്യരചന ആരംഭിച്ചു. ഒരു നോവലും ചില കവിതകളും ആദ്യകാല രചനകളില്‍പ്പെടുന്നു. അലെയ്സിലെ അധ്യാപകജീവിതകാലത്തെ അനുഭവങ്ങള്‍ കലാസുഭഗമായി ആവിഷ്കരിക്കുന്ന നോവലാണ് 1868-ല്‍ പുറത്തു വന്ന ലെ പെതിത് ഷോസ്. ഇക്കാലമായപ്പോഴേക്കും ദോദേ മുഴുവന്‍സമയ സാഹിത്യരചനയിലേക്കു കടന്നിരുന്നു. സാഹിത്യവൃത്തങ്ങളുമായി അടുത്തിടപഴകാനും അവസരം ലഭിച്ചു. മരിറ്യുവ് എന്ന മോഡലുമായുള്ള ഗാഢബന്ധത്തില്‍നിന്ന് ഉടലെടുത്തതാണ് ലെ അമൂറ്യൂസെ �(1858) എന്ന കവിതാസമാഹാരവും സാഫോ (1884) എന്ന നോവലും. ഫിഗാരോ തുടങ്ങിയ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനും ഇക്കാലത്ത് ദോദേക്ക് കഴിഞ്ഞു.
അള്‍ജീരിയന്‍ സന്ദര്‍ശനം ദോദേയില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. 1863-ല്‍ പുറത്തുവന്ന ഷ പാതാങ് ല്‍ ത്യൂര്‍ദ് ലിയോങ് എന്ന കൃതിയുടെ ഉറവിടം ഈ സന്ദര്‍ശനവേളയിലുണ്ടായ അനുഭവങ്ങളാണ്. ദോദേയുടെ ആദ്യ നാടകമായ ലാ ദെര്‍നിയേ ഇദോല്‍ 1862-ല്‍ പാരിസിലെ തെയാത്ര് ദ് ലൊഭിയോങ്ങില്‍ അവതരിപ്പിച്ചു. കോഴ്സിക്കല്‍ പ്രദേശത്തു ചെലവഴിച്ച ദിനങ്ങളെക്കുറിച്ചുള്ള സ്മരണകളാണ് ലെത്രെ ദ് മോങ് മൂലാങ് (1869) എന്ന കൃതിയിലുള്ളത്.
ഫ്രാങ്കോ-ജര്‍മന്‍ യുദ്ധവും ദോദേയുടെ സര്‍ഗാത്മക ജീവിതത്തില്‍ സ്വാധീനം ചെലുത്തി. ലെ കോന്ത് ദു ലുന്‍ദി (1873) എന്ന കൃതിയില്‍ ഇതു വ്യക്തമായി നിഴലിക്കുന്നു. ലാര്‍ലെസിയാങ് എന്നൊരു നാടകം ഇക്കാലത്ത് ഇദ്ദേഹം രചിച്ചെങ്കിലും അരങ്ങില്‍ വിജയം കണ്ടെത്തിയില്ല. 1874-ല്‍ പ്രസിദ്ധീകരിച്ച പ്രോമോന്ത് ഷ്യൂണ്‍ എ റിസ്ലെ ഐന്‍ എന്ന നോവല്‍ അകദെമി ഫ്രാന്‍സെയ്സിന്റെ പുരസ്കാരം നേടുകയും ഗ്രന്ഥകര്‍ത്താവിന് സാമ്പത്തികസ്ഥിതിയും പ്രശസ്തിയും നേടിക്കൊടു
ക്കുകയും ചെയ്തു.
1897 ഡി. 16-ന് ദോദേ അന്തരിച്ചു. മരണാനന്തരം 1931-ല്‍ ഇദ്ദേഹത്തിന്റെ ലാ ദൂലോ എന്ന കൃതി പ്രകാശനം ചെയ്യപ്പെട്ടു.