This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൈയി, പിയേര്‍ (1350 - 1420)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:52, 4 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദൈയി, പിയേര്‍ (1350 - 1420)

റ അശഹഹ്യ, ജശലൃൃല

ഫ്രഞ്ച് തത്ത്വചിന്തകനും വൈദികനും. 1380-ല്‍ സോര്‍ബോണില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം 1389-ല്‍ പാരിസ് സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിതനായി. 1395-ല്‍ ബിഷപ്പായി അവരോധിക്കപ്പെട്ടു. 1411-ല്‍ കര്‍ദിനാള്‍സ്ഥാനം ലഭിച്ചു. കോണ്‍സിലിയറിസ(കത്തോലിക്കാസഭയിലെ പരമാധികാരം സഭയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൌണ്‍സിലില്‍ നിക്ഷിപ്തമാണെന്നും മാര്‍പാപ്പയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ കൌണ്‍സിലിന് അധികാരമുണ്ടെന്നുമുള്ള വാദം)ത്തിന്റെ വക്താവായിരുന്ന ദൈയിയും ശിഷ്യനായ ഗെര്‍സണും 1414-18-ലെ കോണ്‍സ്റ്റന്‍സ് കൌണ്‍സിലില്‍ പ്രധാന പങ്കു വഹിച്ചു. മൈര്‍കോര്‍ട്ടിലെ ജോണിന്റെ (ഖീവി ീള ങശൃലരീൌൃ) നാമമാത്രവാദം ഇദ്ദേഹത്തെ ഗണ്യമായി സ്വാധീനിക്കുകയുണ്ടായി. ജ്യോതിഷത്തിന് ചരിത്രവും ദൈവശാസ്ത്രവുമായുള്ള ബന്ധം പഠനവിധേയമാക്കിയ ഇദ്ദേഹം 1414-ല്‍ പ്രസിദ്ധീകരിച്ച ട്രാക്ടേറ്റസ് ദ കോണ്‍കോര്‍ഡിയ അസ്ട്രൊനൊമിക്കെ (ഠൃമരമേൌ റല ഇീിരീൃറശമ മൃീിീാശരമല) എന്ന കൃതിയില്‍ 1789-ലെ ഫ്രഞ്ച് വിപ്ളവത്തെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്. ബൊയെതിയസ്, പീറ്റര്‍ ലൊംബാര്‍ഡ് തുടങ്ങിയവരുടെ കൃതികള്‍ക്ക് ഇദ്ദേഹം വ്യാഖ്യാനങ്ങള്‍ തയ്യാറാക്കി.

  ദൈയിയുടെ വിജ്ഞാനസിദ്ധാന്തം സ്വാഭാവികവും കേവലവുമായ ജ്ഞാനത്തെയും യുക്ത്യധിഷ്ഠിതവും ആപേക്ഷിക

വുമായ ജ്ഞാനത്തെയും വേര്‍തിരിക്കുന്നു. പരീക്ഷണങ്ങളില്‍നിന്നു ലഭിക്കുന്ന അറിവ് നിസ്സന്ദേഹം സ്വീകരിക്കാനാവില്ല എന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ദൈവത്തിന്റെ സാക്ഷാല്‍ ശക്തിയും ഭൂമിയില്‍ നിയുക്തമായ ശക്തിയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇദ്ദേഹം വാദിച്ചു. ഇദ്ദേഹത്തിന്റെ ധര്‍മശാസ്ത്രവും വൈദിക നിഷ്ഠകളും പ്രൊട്ടസ്റ്റന്റിസത്തിന്റെയും ലൂഥറനിസത്തിന്റെയും ആശയങ്ങളെ മുന്‍കൂട്ടി സൂചിപ്പിക്കുന്ന തരത്തിലുള്ളവയായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍