This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശ്പാണ്ഡെ, ഗംഗാധര്‍ (1871 - 1960)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:47, 4 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദേശ്പാണ്ഡെ, ഗംഗാധര്‍ (1871 - 1960)

ഇന്ത്യന്‍ സ്വാതന്ത്യ്രസമരസേനാനി. 1871 മാ. 31-ന് ബെല്‍ഗാമിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. ബോംബെ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ഇദ്ദേഹം 1887-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ടു. ബാലഗംഗാധര തിലകനെ രാഷ്ട്രീയ ആചാര്യനായി സ്വീകരിച്ച ദേശ്പാണ്ഡെ അദ്ദേഹത്തിന്റെ പ്രേരണയില്‍ വിദേശവസ്തു ബഹിഷ്കരണം, സ്വദേശി പ്രസ്ഥാനം, ദേശീയ വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെട്ട കര്‍മപരിപാടി ബല്‍ഗാമില്‍ ആവിഷ്കരിച്ചു. ഈ പ്രവര്‍ത്തനങ്ങളാണ് 'കര്‍ണാടക സിംഹം' എന്ന അപര നാമം ഇദ്ദേഹത്തിനു നേടിക്കൊടുത്തത്. തിലകന്റെ രാഷ്ട്രീയചര്യയില്‍ അദ്ദേഹത്തിന്റെ സഹയാത്രികനായി ദേശ്പാണ്ഡെ അറിയപ്പെട്ടു. തിലകന്‍ ഹോം റൂള്‍ ലീഗ് രൂപവത്കരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വലംകൈ ആയി പ്രവര്‍ത്തിച്ചത് ദേശ്പാണ്ഡെ ആയിരുന്നു. 1916-ല്‍ ജിന്നയുമായി തിലകന്‍ ഒപ്പുവച്ച ചരിത്രപ്രധാനമായ ലക്നൌ കരാറിനുവേണ്ട എല്ലാ പിന്തുണയും ഇദ്ദേഹം നല്കി.

  ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനം തിലകന്‍ ആവിഷ്കരിച്ച രാഷ്ട്രീയത്തിന്റെ ശരിയായ തുടര്‍ച്ചയാണെന്ന് വിശ്വസിച്ചവരില്‍ ഒരാളായിരുന്നു ദേശ്പാണ്ഡെ. 1929-ല്‍ തന്റെ സ്വകാര്യസ്വത്ത് ഗാന്ധി സേവാ സംഘത്തിന് ഇദ്ദേഹം ദാനം നല്കി. ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എ.ഐ.സി.സി.)യിലും കര്‍ണാടക പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റിയിലും അംഗമായിരുന്ന ദേശ്പാണ്ഡെ പല തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്വാതന്ത്യ്രലബ്ധിക്കു ശേഷമുണ്ടായ ജാതി-മത-ഭാഷാ വിഭാഗീയ നീക്കങ്ങളിലുള്ള അസംതൃപ്തി കാരണം സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഇദ്ദേഹം വിരമിച്ചു. 
   1960 ജൂല. 30-ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ദേശ്പാണ്ഡെ അന്തരിച്ചു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍