This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവനാരായണന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:51, 3 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേവനാരായണന്‍

ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാക്കന്മാരുടെ അപര നാമം. രണ്ടാം ചേരസാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം കേരളത്തില്‍ നിലവില്‍വന്ന ചെറു നാട്ടുരാജ്യങ്ങളില്‍ ഒന്നായ ചെമ്പകശ്ശേരിയിലെ രാജാക്കന്മാര്‍ 'ദേവനാരായണന്മാര്‍' എന്ന പേരിലാണ് അറിയപ്പെട്ടത്. കോട്ടയം താലൂക്കിലെ കുടമാളൂര്‍ ആയിരുന്നു ഇവരുടെ മൂലകുടുംബം. ബ്രാഹ്മണ രാജാക്കന്മാരായിരുന്ന ഇവര്‍ കല, സാഹിത്യം എന്നീ മേഖലകളില്‍ അഭിരുചിയുള്ളവരായിരുന്നു. മേല്പുത്തൂര്‍ നാരായണ ഭട്ടതിരിയും കുഞ്ചന്‍ നമ്പ്യാരും ഇവരുടെ രാജസദസ്സ് അലങ്കരിച്ചവരില്‍ പ്രമുഖരാണ്. 1746-ല്‍ കായംകുളം രാജ്യത്തെ സഹായിച്ചു എന്ന കാരണത്താല്‍ മാര്‍ത്താണ്ഡവര്‍മ ചെമ്പകശ്ശേരി രാജ്യത്തെ ആക്രമിച്ച് തിരുവിതാംകൂറിനോടു ചേര്‍ത്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍