This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുഃഖവെള്ളിയാഴ്ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:17, 2 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദുഃഖവെള്ളിയാഴ്ച

ഏീീറ എൃശറമ്യ

യേശുക്രിസ്തുവിന്റെ കുരിശുമരണത്തെയും യാതനയെയും അനുസ്മരിക്കുന്ന ചടങ്ങുകള്‍ നടത്തുന്ന വിശുദ്ധ വാരത്തിലെ വെള്ളിയാഴ്ച. ക്രിസ്തുമതത്തിന്റെ ആരംഭകാലത്ത്, ക്രിസ്തുവിന്റെ മരണത്തെക്കാളേറെ ഉയിര്‍ത്തെഴുന്നേല്പാണ് ഭക്തിപുരസ്സരം അനുസ്മരിക്കപ്പെട്ടിരുന്നത്. എന്നാല്‍ എ.ഡി. രണ്ടാം ശ.-ത്തില്‍, യേശുക്രിസ്തു കല്ലറയ്ക്കുള്ളില്‍ കഴിഞ്ഞ നാല്പതു മണിക്കൂറുകളുടെ ഓര്‍മയ്ക്കായി ക്രൈസ്തവര്‍ ഉപവാസം അനുഷ്ഠിച്ചിരുന്നു. എ.ഡി. 3-ാം ശ.-ത്തില്‍ ഈസ്റ്റര്‍ ആഘോഷം വെള്ളിയാഴ്ച ആരംഭിക്കുന്ന പതിവ് നിലവില്‍വന്നു. 6-ാം ശ. വരെ റോമില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് ദുഃഖവെള്ളിയാഴ്ച ആചരിച്ചിരുന്നത്. ബൈബിള്‍ വായനയും പ്രാര്‍ഥനയും മാത്രമാണ് ഈ ചടങ്ങുകളില്‍ നടന്നിരുന്നത്.

  എ.ഡി. നാലാം ശ.-ത്തില്‍ ജെറുസലേമിലെ ക്രൈസ്തവര്‍ ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ കാല്‍വരിയിലെത്തുകയും പീഡാനുഭവ വിവരണം ശ്രവിക്കുകയും ചെയ്തിരുന്നു. യേശുദേവന്‍ മരണം വരിച്ചതെന്നു കരുതപ്പെടുന്ന കുരിശിന്റെ അവശിഷ്ടത്തില്‍ വിശ്വാസികള്‍ ചുംബിക്കുകയും മൌനപ്രാര്‍ഥന നടത്തുകയും പതിവാക്കി. ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് മണി
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍