This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുഷ്യന്തകുമാര്‍ (1935 - 75)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:15, 2 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദുഷ്യന്തകുമാര്‍ (1935 - 75)

ആധുനിക ഹിന്ദി കവിയും കഥാകൃത്തും. 1935-ല്‍ ജനിച്ചു. 'നയി കവിത'യുടെ വക്താവും ഗസല്‍ എഴുത്തുകാരനുമായിരുന്നു ഇദ്ദേഹം. ഛായാവാദ കവികളില്‍നിന്ന് വേറിട്ട ഒരു കാവ്യഭാവുകത്വമായിരുന്നു ദുഷ്യന്തകുമാറിന്റേത്. 'അഭിവ്യക്തി കാ പ്രശ്ന്' എന്ന കവിതയില്‍ സംവേദനത്തിന്റെ പ്രശ്നങ്ങളാണ് കവി പ്രമേയമാക്കുന്നത്. 'ശബ്ദോം കീ പുകാര്‍' (വാക്കുകളുടെ നിലവിളി) തിരിച്ചറിഞ്ഞ ഈ കവി തന്റേതായ പാത തിരഞ്ഞെടുത്തു. ആവാസോം കേ ഘേരേ മേം (ശബ്ദങ്ങളുടെ ചുരുളുകളില്‍), സായേ മേം ധൂവ് (ഛായയില്‍ സൂര്യപ്രകാശം), സൂര്യ കാ സ്വാഗത് (സൂര്യന് സ്വാഗതം), ജല്‍ത്തേ ഹുയേ വന്‍ കാ വസന്ത് (എരിയുന്ന വനത്തിന്റെ വസന്തം) എന്നിവയാണ് ഇദ്ദേഹത്തിന്റെ കാവ്യകൃതികള്‍. ദുഷ്യന്തകുമാറിന്റെ ഏറ്റവും പ്രസിദ്ധമായ രചന ഏക് കണ്ഠ് വിഷപായി (വിഷം കുടിച്ച ഒരു കഴുത്ത് - 1963) ആണ്. ഇതില്‍ പുരാണപ്രസിദ്ധമായ ദക്ഷയാഗമാണ് വര്‍ണിച്ചിരിക്കുന്നതെങ്കിലും അതിന്റെ ബിംബാവലി സമകാലിക ഭാരതത്തെ പ്രത്യക്ഷവത്കരിക്കുന്നു. കാവ്യനാടക രൂപത്തിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ഭാവഗീതങ്ങളോടൊപ്പം യുദ്ധം, അധികാരതൃഷ്ണ തുടങ്ങിയ ഗൌരവ വിഷയങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. പേര്‍ഷ്യന്‍ കാവ്യരൂപമായ ഗസലിലൂടെ കാവ്യഭാവുകത്വത്തില്‍ മാറ്റം വരുത്താനും ദുഷ്യന്തകുമാര്‍ യത്നിച്ചു; വാമൊഴിയുടെ സൌന്ദര്യം അവയ്ക്കുണ്ട്. ആംഗന്‍ മേം ഏക് വൃക്ഷ് (മുറ്റത്ത് ഒരു വൃക്ഷം), ഛോട്ടേ ഛോട്ടേ സവാല്‍ (ചെറിയ ചെറിയ ചോദ്യങ്ങള്‍) ഇവയാണ് ദുഷ്യന്തകുമാറിന്റെ കഥാസമാഹാരങ്ങള്‍.

1975-ല്‍ ദുഷ്യന്തകുമാര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍