This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാന്തന്‍, ഷോര്‍ഷ് ഷാക് (1759 - 94)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
11:01, 27 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ദാന്തന്‍, ഷോര്‍ഷ് ഷാക് (1759 - 94)
Danton,George Jacques
ഫ്രഞ്ച് രാജ്യതന്ത്രജ്ഞനും ഫ്രഞ്ച് വിപ്ലവ നേതാക്കളില്‍ പ്രമുഖനും.ഷാക് ദാന്തന്റെയും മേരി കാമസിന്റെയും പുത്രനായി 1759 ഒ. 26-ന് (28 എന്നും കാണുന്നു) ആര്‍സി സൂര്‍ ഔബേ എന്ന സ്ഥലത്തു ജനിച്ചു. 1784-ല്‍ നിയമബിരുദം നേടി. അന്റോയ്നറ്റേ ഷാര്‍പെന്റിയറെ ഇദ്ദേഹം വിവാഹം കഴിച്ചു. പാരിസില്‍ അഭിഭാഷകനായിരുന്ന ദാന്തന്‍ 1789-ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ തുടക്കം മുതല്‍ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്കു വരികയും വിപ്ലവത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു. വിപ്ലവ സംഘടനയായ 'കോര്‍ഡിലിയേഴ്സ് ക്ളബ്ബ്' സ്ഥാപിക്കുന്നതിന് ഇദ്ദേഹം നേതൃത്വം നല്കി. അറസ്റ്റ് ഭീഷണി ഉണ്ടായിരുന്നതിനാല്‍ വിപ്ലവസമയത്ത് കുറച്ചുകാലം ഇദ്ദേഹത്തിന് ലണ്ടനില്‍ അഭയം പ്രാപിക്കേണ്ടിവന്നു (1791). പാരിസില്‍ തിരിച്ചെത്തിയശേഷം വിപ്ലവത്തില്‍ വീണ്ടും സജീവമായി പങ്കെടുക്കുകയുണ്ടായി. രാജഭരണം അവസാനിച്ചശേഷം 1792 ആഗ. മുതല്‍ സെപ്.-ലെ തെരഞ്ഞെടുപ്പുവരെ നിലനിന്ന ഗവണ്മെന്റില്‍ ഇദ്ദേഹം നീത്യനായവകുപ്പുമന്ത്രിയായി. തുടര്‍ന്ന് ദേശീയ സുരക്ഷയ്ക്കുവേണ്ടിയുള്ള സമിതിയില്‍ പ്രവര്‍ത്തിച്ചു. പ്രഷ്യയുടെ ആക്രമണം നേരിടാന്‍ ജനങ്ങളെ സംഘടിപ്പിച്ച് നേതൃത്വം നല്കാനും ഇദ്ദേഹം മുന്നോട്ടുവന്നു. ഇത് ഇദ്ദേഹത്തിന്റെ യശസ്സ് വര്‍ധിക്കാനുതകി. 1792 സെപ്.-ല്‍ നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് (നിയമസഭ) ഇദ്ദേഹം പാരിസില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. വിപ്ലവ ഗവണ്മെന്റിന്റെ 'കമ്മിറ്റി ഒഫ് പബ്ളിക് സേഫ്റ്റി'യില്‍ (രാജ്യരക്ഷാസമിതി) 1793 ഏ. മുതല്‍ ജൂല. വരെ അംഗമായിരുന്നു. ഇക്കാലത്ത് ഇദ്ദേഹം മിതവാദത്തിന്റെ വക്താവായിരുന്നു. വ്യത്യസ്ത ഗ്രൂപ്പുകളായിരുന്ന ഷിറോന്ദിന്‍മാരെയും മൗണ്ടന്‍മാരെയും അനുരഞ്ജിപ്പിക്കുവാന്‍ ഇദ്ദേഹം ശ്രമിച്ചു. ജൂല.-യില്‍ ഉണ്ടായ പുതിയ 'കമ്മിറ്റി ഒഫ് പബ്ളിക് സേഫ്റ്റി'യില്‍ ദാന്തന്‍ അംഗമായിരുന്നില്ല. ഈ കമ്മിറ്റിയില്‍ റോബസ്പിയറിനായിരുന്നു പ്രാമുഖ്യമുണ്ടായിരുന്നത്. തുടര്‍ന്നുണ്ടായ രാഷ്ട്രീയ പരിവര്‍ത്തനങ്ങളുടെ ഫലമായി 1794 മാ.-ല്‍ ദാന്തന്‍ അറസ്റ്റിലായി. വിചാരണയ്ക്കുശേഷം 1794 ഏ. 5-ന് ദാന്തനെ വധശിക്ഷയ്ക്കു വിധേയനാക്കി.(ഡോ. പി.എഫ്. ഗോപകുമാര്‍; സ.പ.)