This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിനാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:59, 27 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദിനാര്‍

Dinar കുവൈറ്റിന്റെ ഔദ്യോഗിക കറന്‍സി. ഏകദേശം 150 ഇന്ത്യന്‍ രൂപയ്ക്കു തുല്യവും 3മ്മ യു.എസ്. ഡോളറിനു തുല്യവുമായ വിനിമയമൂല്യമുള്ള കറന്‍സിയാണ് ദിനാര്‍. (2007 ഡിസംബര്‍ ആദ്യവാരത്തിലെ വിനിമയനിരക്കുപ്രകാരം ഒരു കുവൈറ്റി ദിനാര്‍ 144.55 ഇന്ത്യന്‍ രൂപയ്ക്കും 3.65 യു.എസ്. ഡോളറിനും തുല്യമാണ്.) വിദേശ നാണയരംഗത്ത് ഏറ്റവും കൂടുതല്‍ വിനിമയമൂല്യമുള്ള കറന്‍സിയാണിത്. 1961 മുതലാണ് ദിനാര്‍ കുവൈറ്റിന്റെ ഔദ്യോഗിക കറന്‍സിയായി പ്രഖ്യാപിക്കപ്പെട്ടത്. ആസ്റ്റ്രിയയുടെ റിയാലും ഇന്ത്യയുടെ രൂപയും കുവൈറ്റിന്റെ കറന്‍സിയായി ഉപയോഗിച്ചിട്ടുണ്ട്. ഇതര അറബ്രാജ്യങ്ങളുടെ കറന്‍സികളെപ്പോലെ, ലോക പണ വിപണിയില്‍ നിര്‍ണായകസ്ഥാനമാണ് ദിനാറിനുമുള്ളത്. കുവൈറ്റിന്റെ വമ്പിച്ച എണ്ണനിക്ഷേപവും വിദേശനാണ്യ നിക്ഷേപവുമാണ് ഇതിനു കാരണം. എണ്ണ ഉത്പാദക-കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ 'ഒപെക്കി'ന്റെ രൂപീകരണത്തോടെയാണ് അറബ്രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് (കുവൈറ്റിന്റെ ദിനാറിനും) ലോക പണ വിപണിയിലും അന്തര്‍ദേശീയ ധനകാര്യ വിപണിയിലും അംഗീകാരവും വിനിമയമൂല്യവും ലഭിച്ചത്. എണ്ണയുടെ ഉത്പാദനത്തിന്റെയും വിപണനത്തിന്റെയും കാര്യത്തില്‍ അറബ് രാജ്യങ്ങള്‍ക്ക് സ്വാധീനം ലഭിച്ചതും ഒപെക്കിന്റെ രൂപീകരണത്തിനുശേഷമാണ്. അതുവരെയും എണ്ണയുടെ വില നിശ്ചയിച്ചിരുന്നത് പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങള്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര എണ്ണക്കമ്പനികളായിരുന്നു. സ്വന്തം രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വിഭവങ്ങള്‍ക്കുമേല്‍ അറബ്രാജ്യങ്ങള്‍ക്ക് കാര്യമായ നിയന്ത്രണമില്ലായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഒപെക്ക് ജന്മമെടുത്തത്. അതോടെ, അറബ്രാജ്യങ്ങളുടെ വിലപേശല്‍ശക്തി ഗണ്യമായി വര്‍ധിക്കുകയും എണ്ണയുടെ വിലനിര്‍ണയത്തില്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്കുണ്ടായിരുന്ന കുത്തക അവസാനിക്കുകയും ചെയ്തു. അന്താരാഷ്ട്ര പണ വിപണിയില്‍ യു.എസ്. ഡോളറിന്റെ മൂല്യം ഇടിയുകയും അറബ്രാജ്യങ്ങളുടെ കറന്‍സികളുടെ ആപേക്ഷികമൂല്യം ഗണ്യമായി വര്‍ധിക്കുകയുമുണ്ടായി. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഏറ്റവുമധികം എണ്ണനിക്ഷേപമുള്ള രാജ്യങ്ങളിലൊന്നായ കുവൈറ്റിന്റെ ഔദ്യോഗിക കറന്‍സിയായ ദിനാറിന്റെ വിദേശവിനിമയമൂല്യം വന്‍തോതില്‍ വര്‍ധിച്ചത്.

[[Image:

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍