This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാമോദരന്‍ എ.കെ. (1921 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:37, 26 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദാമോദരന്‍ എ.കെ. (1921 - )

മലയാളിയായ നയതന്ത്രജ്ഞനും എഴുത്തുകാരനും. തൃപ്പൂണിത്തുറയില്‍ ജനിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ പഠിക്കുമ്പോള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ഒരു വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ലഖ്നൗവില്‍നിന്ന് എം.എ., എല്‍എല്‍.ബി. ബിരുദങ്ങള്‍ നേടിയശേഷം ഡല്‍ഹിയില്‍ അധ്യാപകനായി. പിന്നീട് ഐ.എഫ്.എസ്. പരീക്ഷ പ്രശസ്തമായ നിലയില്‍ പാസ്സാവുകയും 1953 മുതല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു. കൊളംബോ, പ്രേഗ്, ബോണ്‍, ബര്‍ലിന്‍, ബീജിങ്, മോസ്കോ എന്നിവിടങ്ങളിലെ നയതന്ത്രകാര്യാലയങ്ങളില്‍ ജോലിചെയ്തശേഷം സ്വീഡനിലും ഇറ്റലിയിലും അംബാസഡറായി. ഫോറിന്‍ സര്‍വീസില്‍നിന്നു വിരമിച്ചതിനുശേഷം ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി. നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ വക്താവായാണ് ദാമോദരന്‍ അറിയപ്പെട്ടത്. ഇന്ത്യ-ചൈന, ഇന്ത്യ-റഷ്യ നയതന്ത്രബന്ധങ്ങള്‍ സുദൃഢമാക്കുന്നതില്‍ ഇദ്ദേഹത്തിന്റെ സംഭാവന ഏറെയാണ്.

സെലക്റ്റഡ് വര്‍ക്സ് ഒഫ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കോ-എഡിറ്ററായി ദാമോദരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.എസ്. ബാജ്പേയിയുമൊത്ത് ഇന്ത്യന്‍ ഫോറിന്‍ പോളിസി : ദി ഇന്ദിരാഗാന്ധി ഈയേഴ്സ് എഡിറ്റ് ചെയ്തു. ലേഖനങ്ങള്‍ സമാഹരിച്ച് ബിയോണ്ട് ഓട്ടോണമി : റൂട്ട്സ് ഒഫ് ഇന്ത്യാസ് ഫോറിന്‍ പോളിസി എന്ന ഗ്രന്ഥം 2000-ല്‍ പ്രസിദ്ധീകരിച്ചു. ഏറെക്കാലമായി ഡല്‍ഹിയില്‍ താമസിക്കുന്ന ഇദ്ദേഹം അവിടത്തെ ധൈഷണിക-സാംസ്കാരിക ജീവിതവുമായി ഇഴുകിച്ചേര്‍ന്നിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍