This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദന്തവക്ത്രന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:17, 26 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദന്തവക്ത്രന്‍

ഭാഗവതത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു രാജാവ്. ശ്രീകൃഷ്ണന്റെ സമകാലികനായിരുന്ന ഇദ്ദേഹം മഹാവിഷ്ണുവിന്റെ ദ്വാരപാലകരായ ജയവിജയന്മാരില്‍ വിജയന്റെ പുനര്‍ജന്മമായിരുന്നു. സനകാദി മുനികളുടെ ശാപംമൂലം ജയവിജയന്മാര്‍ മൂന്ന് തവണ അസുരജന്മമെടുത്തുവെന്നും മൂന്ന് തവണയും മഹാവിഷ്ണു അവരെ നിഗ്രഹിച്ചു എന്നും ഭാഗവതത്തില്‍ പറയുന്നു. ആദ്യ ജന്മത്തില്‍ (കൃതയുഗം) ഹിരണ്യാക്ഷനും ഹിരണ്യകശിപുവും രണ്ടാം ജന്മത്തില്‍ (ത്രേതായുഗം) രാവണനും കുംഭകര്‍ണനും ആയിരുന്ന ജയവിജയന്മാര്‍ മൂന്നാം ജന്മത്തില്‍ ശിശുപാലനും ദന്തവക്ത്രനും ആയിരുന്നുവെന്നും, ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ടപ്പോള്‍ മോക്ഷം പ്രാപിച്ച് വൈകുണ്ഠത്തില്‍ തിരിച്ചെത്തി എന്നുമാണ് ഐതിഹ്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍