This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദത്താനി, മഹേഷ് (1958 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:50, 26 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദത്താനി, മഹേഷ് (1958 - )

ഇന്ത്യന്‍ ഇംഗ്ളീഷ് നാടകകൃത്ത്. താര (1990), ഫൈനല്‍ സൊല്യൂഷന്‍സ് ആന്‍ഡ് അദര്‍ പ്ളെയ്സ് (1994) എന്നിവയാണ് പ്രധാന കൃതികള്‍. ഫൈനല്‍ സൊല്യൂഷന്‍സ്, വെയര്‍ ദെയ്ര്‍ ഈസ് എ വില്‍, ഡാന്‍സ് ലൈക് എ മാന്‍, ബ്രേവ്ലി ഫോട്ട് ദ് ക്വീന്‍ എന്നിവയാണ് 1994-ല്‍ പുറത്തുവന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നാടകങ്ങള്‍. 1988-ല്‍ ബാംഗ്ളൂരിലെ ഡെക്കാണ്‍ ഹെറാള്‍ഡ് നാടകോത്സവത്തില്‍ ദത്താനിയുടെ നാടകസംഘമായ പ്ളേപെന്‍ അവതരിപ്പിച്ചതോടെയാണ് വെയര്‍ ദെയ് ര്‍ ഈസ് എ വില്‍ എന്ന നാടകം ശ്രദ്ധേയമായത്. അടുത്തവര്‍ഷം ഇതേ നാടകമേളയില്‍ ഡാന്‍സ് ലൈക് എ മാനും അരങ്ങേറുകയുണ്ടായി. എന്നാല്‍ ഫൈനല്‍ സൊല്യൂഷന്‍സ് എന്ന നാടകം ഈ നാടകോത്സവത്തില്‍ അവതരിപ്പിക്കാന്‍ അനുവാദം ലഭിച്ചില്ല; വിഷയത്തിന്റെ സങ്കീര്‍ണതയായിരുന്നു മുഖ്യ കാരണം. എങ്കിലും 1993 ജൂലായില്‍ ബാംഗ്ളൂരില്‍ പ്ളേപെന്‍ സംഘം ഈ നാടകം വിജയകരമായി അവതരിപ്പിച്ചു.

മഹേഷ് ദത്താനി

ഇന്ത്യന്‍ സാമൂഹിക ജീവിതത്തിലെ വര്‍ഗീയതയാണ് ഫൈനല്‍ സൊല്യൂഷന്‍സിലെ മുഖ്യ വിഷയം. ഹിന്ദുക്കളോടോ മുസ്ലിങ്ങളോടോ പക്ഷപാതം കാണിക്കാതെ തന്റെ നിഷ്പക്ഷ മനോഭാവം പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ ദത്താനിയുടെ രക്ഷയ്ക്കെത്തുന്നത് ഇദ്ദേഹത്തിന്റെ സഹജമായ ചരിത്രബോധം തന്നെയാണ്. നൂറ്റാണ്ടുകളായി നമ്മുടെ മനസ്സിനെ അടക്കി ഭരിക്കുന്ന വര്‍ഗീയ മനോഭാവം അജ്ഞതയില്‍ അധിഷ്ഠിതമാണെന്നു കാട്ടിത്തരുന്നതിലാണ് നാടകകൃത്തിന്റെ വിജയം കുടികൊള്ളുന്നത്.

ദത്താനിയുടെ മിക്ക നാടകങ്ങളുടെയും പശ്ചാത്തലം ബാംഗ്ളൂരില്‍ ചേക്കേറിയ ഗുജറാത്തി കൂട്ടുകുടുംബമാണ്. കുടുംബ ബന്ധങ്ങളില്‍ പണത്തിനുള്ള സ്ഥാനമാണ് വെയര്‍ ദെയ്ര്‍ ഈസ് എ വില്ലിലെ മുഖ്യ പ്രമേയം. ഡാന്‍സ് ലൈക് എ മാനിലാകട്ടെ പരിശ്രമശീലരുടെ ഒരു കുടുംബത്തിലെ അംഗമായ ഒരു ഭരതനാട്യ നര്‍ത്തകന് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങള്‍ നാടകീയമായി ചിത്രീകരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍