This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാവെ, നരേന്ദ്ര ഛേല്‍ഭായി (1929 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:05, 25 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദാവെ, നരേന്ദ്ര ഛേല്‍ഭായി (1929 - )

ഗുജറാത്തി സാഹിത്യകാരന്‍. ഇംഗ്ളീഷിലും ഉര്‍ദുവിലും ഇദ്ദേഹത്തിന്റെ സാഹിത്യരചനകളുണ്ട്. 1929 ജനു. 6-ന് രാജ്കോട്ടില്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തു. ബോംബെ യൂണിവേഴ്സിറ്റിയില്‍നിന്ന് ബി.എ.ഓണേഴ്സ് ബിരുദം നേടിയശേഷം സ്വതന്ത്ര പത്രപ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. ഗുജറാത്തി സാഹിത്യ സംഘ്, കലാകാര്‍ സംഘ്, ഉര്‍ദു ബോര്‍ഡ്, മഹര്‍ഷി ദയാനന്ദ് ക്രാന്തികേന്ദ്ര എന്നിവയുടെ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചിരുന്നു. ഗുജറാത്തി സിന്ധി സാഹിത്യസഭയുടെ പ്രസിഡന്റും വര്‍ധമാന്‍ സാംസ്കൃതിക് വിദ്യാപീഠത്തിന്റെ ട്രസ്റ്റിയുമായിരുന്നു.

 ഛേല്‍ഭായി മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. സാക്ഷിഗോപാല്‍ (നോവല്‍), ചണ്ഡ് പ്രചണ്ഡ് (ചരിത്ര നോവല്‍), കൃഷ്ണായന്‍ (പുരാണ നോവല്‍), നവലി കാ നിധി (ചെറുകഥാ സമാഹാരം), സ്മരണ-നേ-സാഥ്വാരേ (തൂലികാചിത്രങ്ങള്‍), ഝംകാര്‍ (കവിത), സാഹിത്യ ത്രിശൂല്‍ (വിമര്‍ശനം), ക്രാന്തി ഗുരു ദയാനന്ദ, ക്രാന്തി ദ്രഷ്ടാ സാഹിത്യസ്വാമി ഝാവേര്‍ ചന്ദ് മേഘാനി (ജീവചരിത്രങ്ങള്‍) എന്നിവയാണ് ഇദ്ദേഹം ഗുജറാത്തിയില്‍ എഴുതിയ കൃതികള്‍. ദയാനന്ദ-എ-പോയിന്റര്‍ റ്റുവേഡ്സ് റീ അസ്സസ്മെന്റ് ഇദ്ദേഹത്തിന്റെ ഗവേഷണ രചനയാണ്.
 സാഹിത്യ ശ്രീനിധി (രാജസ്ഥാന്‍ വിദ്യാപീഠ്), മനര്‍ഹ ബന്ധുത്വസദസ്യ (രാജസ്ഥാന്‍ സാഹിത്യഅക്കാദമി) തുടങ്ങിയ ബഹുമതികള്‍ നരേന്ദ്ര ഛേല്‍ഭായി ദാവെയ്ക്കു ലഭിച്ചിട്ടുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍