This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാരിദ്ര്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:54, 25 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദാരിദ്ര്യം

മിനിമം ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥ. സങ്കീര്‍ണമായ പല മാനങ്ങളുള്ള (ാൌഹശേറശാലിശീിെമഹ) പ്രതിഭാസമാണ് ദാരിദ്യ്രം. അതിന്റെ നിര്‍വചനവും വ്യാപ്തി അളക്കലും സങ്കീര്‍ണമാണെന്നു മാത്രമല്ല, എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യമാകണമെന്നുമില്ല. പലപ്പോഴും ദാരിദ്യ്രത്തെ നിര്‍വചിക്കാനുപയോഗിക്കുന്ന പദാവലിയും രീതിയും അതിനെ എങ്ങനെ അളക്കാം, അതിനെ ഏതു തരത്തിലുള്ള ഇടപെടല്‍കൊണ്ട് പരിഹരിക്കാം എന്നിവയെ സ്വാധീനിക്കുന്നു. ദാരിദ്യ്രനിര്‍മാര്‍ജനം എന്ന ലക്ഷ്യവും നടപടികളും ഇന്ന് ആഗോളതലത്തില്‍ത്തന്നെ മുഖ്യ ചര്‍ച്ചാവിഷയമായിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തിയാല്‍ ദാരിദ്യ്രം നിര്‍മാര്‍ജനം ചെയ്യാം എന്ന നിഗമനത്തില്‍ എത്തിയ ലോകബാങ്കും മറ്റു ധനകാര്യ ഏജന്‍സികളും വികസ്വര രാജ്യങ്ങള്‍ക്ക് ധനസഹായം, നയപരിപാടികള്‍ വഴിയുള്ള ഇടപെടല്‍ എന്നിവയ്ക്ക് മുന്‍ഗണന നല്കിയിട്ടുണ്ട്.

 ദാരിദ്യ്രം എന്ന പ്രതിഭാസത്തെ  നിര്‍വചിച്ചിരിക്കുന്നത് പല തരത്തിലാണ്. മനുഷ്യോചിതമായ നിലനില്പിന് ആവശ്യമായ മിനിമം അടിസ്ഥാന ജീവിതാവശ്യങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥയെ പ്രാഥമിക ദാരിദ്യ്രം (ുൃശാമ്യൃ ുീ്ലൃ്യ) എന്ന് വിളിക്കുന്നു. ജീവിതം നിലനിര്‍ത്താനാവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം എന്നിവ ലഭ്യമല്ലാത്ത അവസ്ഥയെ കേവല ദാരിദ്യ്രം എന്നു വിളിക്കാം. എന്നാല്‍ സമൂഹത്തില്‍ ജനങ്ങള്‍ പല തട്ടിലാണ് ജീവിക്കുന്നത്. മുകള്‍ത്തട്ടിലുള്ളവരുടെ ജീവിതസ്ഥിതി ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങളുടെ സ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ആപേക്ഷിക ദാരിദ്യ്രം (ൃലഹമശ്േല ുീ്ലൃ്യ) എന്ന പ്രതിഭാസം തെളിയുന്നത്. ഇതിന്, താഴെ തട്ടിലെ പത്ത് ശതമാനം ജനങ്ങളുടെ സ്ഥിതിയെ മുകള്‍ തട്ടിലെ പത്ത് ശതമാനം ജനങ്ങളുടെ സ്ഥിതിയുമായി താരതമ്യം ചെയ്യുന്നതിനുപരി പത്ത് ശതമാനം വീതം വരുന്ന ഓരോ തട്ടിലുമുള്ള ജനങ്ങളുടെ സ്ഥിതിയുമായി താരതമ്യപ്പെടുത്താവുന്നതാണ്. സമൂഹത്തില്‍ ദാരിദ്യ്രത്തിന്റെ കാര്യത്തില്‍പ്പോലും നിലനില്ക്കുന്ന അസമത്വം ഇതില്‍നിന്നു മനസ്സിലാക്കാം. പ്രത്യേകിച്ചും സാമ്പത്തിക പുരോഗതി ഉണ്ടാകുമ്പോള്‍, ആപേക്ഷിക ദാരിദ്യ്രം ഓരോ തട്ടിലുമുള്ള ജനവിഭാഗങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നു മനസ്സിലാക്കാന്‍ ഈ നിര്‍വചനം സഹായിക്കുന്നു.
 ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ മനുഷ്യന് അവശ്യം വേണ്ട കഴിവുകളെ അമര്‍ത്യാ സെന്‍ 'കേപ്പബിലിറ്റീസ്' (രമുമയശഹശശേല) എന്നു വിളിച്ചു. എന്നാല്‍ ഇതിനോടൊപ്പം അവസരങ്ങളും (ീുുീൃൌിശശേല) മനുഷ്യനുണ്ടായിരിക്കണം. കഴിവുകളും അവസരങ്ങളും പരസ്പരപൂരിതങ്ങളാണ്. ജീവന്‍ നിലനിര്‍ത്താനാവശ്യമായ കാര്യങ്ങള്‍ മാത്രമല്ല മനുഷ്യന്റെ ജീവിതത്തിനു വേണ്ടത്. ആവശ്യങ്ങളുടെ മിനിമം നിര്‍ണയിക്കുമ്പോള്‍ ഇത് പരിഗണിക്കേണ്ടിയിരിക്കുന്നു. വസ്ത്രത്തിന്റെ കാര്യം പറയുമ്പോള്‍ വെറും നാണം മറയ്ക്കാന്‍വേണ്ട മിനിമം വസ്ത്രം അല്ല നാം പരിഗണിക്കേണ്ടത്. ഇതുതന്നെയാണ് ഭക്ഷണം, പാര്‍പ്പിടം മുതലായ ജീവിതാവശ്യങ്ങളുടെ കാര്യത്തിലും.
  മിനിമം ഭക്ഷണംകൊണ്ട് ഉദ്ദേശിക്കുന്നത് വിശപ്പടക്കാനുള്ള ഭക്ഷണം മാത്രമല്ല, കഴിക്കുന്ന ഭക്ഷണത്തിന്റെ ഘടന, കലോറിമൂല്യം എന്നിവകൂടി പരിഗണിക്കണം എന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനായി പ്രത്യേക മിനിമം മാനദണ്ഡങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മിനിമം 2400-2600 കലോറി തരുന്ന ഭക്ഷണമാണ് ഒരു ശരാശരി മനുഷ്യന് അഭികാമ്യം എന്നു നിശ്ചയിക്കുകയാണെങ്കില്‍, അതു ലഭ്യമല്ലാത്ത അവസ്ഥയെ ദാരിദ്യ്രം എന്നു വിശേഷിപ്പിക്കാം. നിശ്ചിത കലോറി മൂല്യമുള്ള ഭക്ഷണം ലഭ്യമാകണമെങ്കില്‍ മനുഷ്യന് അതിനുള്ള വരുമാനം ഉണ്ടായിരിക്കണം. വരുമാനമുണ്ടെങ്കിലേ മേല്പറഞ്ഞ മിനിമം കലോറിമൂല്യം കിട്ടാനുള്ള ഭക്ഷണസാധനങ്ങള്‍ കമ്പോളവിലയ്ക്കു വാങ്ങാന്‍ കഴിയൂ. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ദാരിദ്യ്രത്തെ 'മിനിമം കലോറി മൂല്യം', 'മിനിമം ഉപഭോഗച്ചെലവ്', 'മിനിമം വരുമാനം' എന്നിവ ലഭ്യമല്ലാത്ത അവസ്ഥ എന്നു വിളിക്കുന്നതില്‍ തെറ്റില്ല. ഭക്ഷണസാധനങ്ങള്‍ ഒരിനം മാത്രമല്ല; പല ഇനങ്ങളും അതില്‍ ഉള്‍പ്പെടും. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍, പച്ചക്കറി, പാല്‍, മുട്ട, കാപ്പി, ചായ, പലചരക്ക് സാധനങ്ങള്‍ എന്നിവയൊക്കെ ചേര്‍ന്ന മിനിമം ഭക്ഷ്യക്കൂട (ളീീറ യമസെല) കണക്കിലെടുക്കേണ്ടതാണ്. അതില്‍ എന്ത് ഉള്‍പ്പെടുത്തണം എന്നുള്ള കാര്യം ദാരിദ്യ്രം എന്ന വിഷയം പഠിക്കുന്നവരോ അപഗ്രഥിക്കുന്നവരോ രാഷ്ട്രമോ അതോ സമൂഹത്തിലെ പൌരന്മാര്‍തന്നെയോ തീരുമാനിക്കേണ്ടത് എന്ന കാര്യം ചര്‍ച്ചാവിഷയമാണ്. ദരിദ്രര്‍തന്നെ തങ്ങളുടെ ദാരിദ്യ്രത്തെ വിലയിരുത്തുന്നതല്ലേ ശരി എന്ന് ചിലര്‍ വാദിക്കുന്നു. ഇതിനായി പങ്കാളിത്ത വിലയിരുത്തല്‍/പഠനങ്ങള്‍ എന്ന രീതി പ്രാബല്യത്തിലുണ്ട്.
 ജനങ്ങള്‍ ദരിദ്രരാകുന്നതിനു കാരണം അവര്‍ക്ക് തൊഴിലില്ല, അതുകൊണ്ട് വരുമാനമില്ല, ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല എന്നതാണ്. ഈ സമീപനം പ്രായോഗികമായ ഒന്നാണ്. എന്നാല്‍ ഇന്ന് പല രാജ്യങ്ങളിലും 'സാമൂഹ്യ ഹരണം' (ീരശമഹ റലുൃശ്മശീിേ), 'സാമൂഹ്യ ഒഴിവാക്കല്‍' (ീരശമഹ ലഃരഹൌശീിെ) എന്നിവ നിലനില്ക്കുന്നുവെന്ന് അമര്‍ത്യാ സെന്‍ വാദിക്കുന്നു. ഘടനാപരമായ അസമത്വം, സാമൂഹ്യ അനീതി, തുല്യതയില്ലായ്മ എന്നിവമൂലം ഭൂമി, പൊതുഉടമയിലുള്ള വിഭവസ്രോതസ്സുകള്‍, മൂലധനം, വായ്പ എന്നിവ സമൂഹത്തിലെ ചില ജനവിഭാഗങ്ങള്‍ക്ക് അന്യമാകുന്നു. അവര്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും അന്യവത്കരിക്കപ്പെടുകയും ചെയ്യുന്നു. ഇത് ദാരിദ്യ്രത്തിന്റെ മുഖമുദ്രയാണ്. അതുകൊണ്ട് ഇതിനു പരിഹാരം കാണാനായി ജനങ്ങളുടെ അവസരങ്ങളും കഴിവുകളും വര്‍ധിപ്പിക്കാന്‍ സ്റ്റേറ്റ് ശ്രദ്ധിക്കണമെന്ന് സെന്‍ നിര്‍ദേശിക്കുന്നു.
 ദാരിദ്യ്രവും അസമത്വവും ബന്ധപ്പെട്ടുകിടക്കുന്നു. എന്നാല്‍ ഇതില്‍ ഒരു പ്രശ്നം പരിഹാരിച്ചാല്‍ത്തന്നെയും മറ്റേ പ്രശ്നം പരിഹരിക്കപ്പെടണമെന്നില്ല. ഇന്ന് സമൂഹത്തില്‍ വിവിധ തലങ്ങളില്‍ സങ്കീര്‍ണമായ വിവേചനവും അസമത്വവും അനീതിയും നിലനില്ക്കുന്നു. വര്‍ഗം, ലിംഗം, ജാതി, മതം എന്നിങ്ങനെ പല ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ പല തട്ടുകളായി വിഭജിച്ചു നിര്‍ത്തിയിരിക്കുന്നു. പൊതുവേ പറഞ്ഞാല്‍, ദാരിദ്യ്രത്തിന്റെ നിലവാരത്തിലും വിതരണത്തിലും അസമത്വം നിലനില്ക്കുന്നു. ഉദാഹരണത്തിന്, ആദിവാസികള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, പിന്നോക്ക ജാതികള്‍, ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍, മുക്കുവര്‍, തെങ്ങുകയറ്റത്തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, കൈത്തൊഴില്‍ ചെയ്തു ജീവിക്കുന്നവര്‍, പൂര്‍ണമായും തൊഴിലില്ലാത്തവര്‍ എന്നിവരൊക്കെ ദാരിദ്യ്രത്തിന്റെ പിടിയിലാണ്.
 ജീവിതത്തില്‍ അനുഭവപ്പെടുന്നതും ഏതു സമയത്തും ഉണ്ടായേക്കാവുന്നതുമായ ശാരീരിക-മാനസിക-സാമൂഹിക-സാമ്പത്തിക പരാധീനതകള്‍ക്ക് തക്കസമയത്ത് പരിഹാരം നല്കി നീതിയും പരിരക്ഷയും നല്കുന്ന സ്ഥിതി ഉണ്ടായാലേ ദാരിദ്യ്രം എന്ന പ്രതിഭാസത്തെ പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിയൂ എന്ന് ചിലര്‍ വാദിക്കുന്നു. പട്ടിണി, ദാരിദ്യ്രം, അനാരോഗ്യം, തൊഴിലില്ലായ്മ, പ്രസവം, കുട്ടികളുടെ പരിചരണം, അപകടങ്ങള്‍, മുറിവുകള്‍, ശാരീരിക അംഗവൈകല്യം, മാനസികാരോഗ്യത്തകര്‍ച്ച, മാറാരോഗങ്ങള്‍, വൈധവ്യം, വാര്‍ധക്യം എന്നിവ സമൂഹത്തിലെ സമ്പന്നരുടെ കാര്യത്തിലൊഴികെ പരിഹരിക്കാന്‍ വിഷമമുള്ള പ്രതിഭാസങ്ങളാണ്. ഭൂരിപക്ഷം ജനങ്ങളും ഇവ പരിഹരിക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്നവരാണ്. ഈ ഭൂരിപക്ഷത്തിന്റെ സാമൂഹികഘടന സങ്കീര്‍ണമാണ്. അനാഥര്‍, അബലര്‍, നിരാലംബര്‍, വിധവകള്‍, അംഗവൈകല്യമുള്ളവര്‍, വയോധികര്‍, മനോരോഗികള്‍, സാംക്രമിക രോഗമുള്ളവര്‍, ഭിക്ഷക്കാര്‍, തെരുവുകുട്ടികള്‍, നിരക്ഷരര്‍, വൈദഗ്ധ്യവും പ്രവര്‍ത്തനശേഷിയും ഇല്ലാത്തവര്‍, തൊഴില്‍ ഉണ്ടെങ്കിലും മിനിമം ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍വേണ്ട വരുമാനമില്ലാത്തവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, സാമൂഹികമായും സാമ്പത്തികമായും താഴെ തട്ടിലും അതിര്‍വരമ്പുകളിലും പിന്നാമ്പുറത്തും ജീവിതം തള്ളിനീക്കുന്നവര്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, ആദിവാസികള്‍, പരമ്പരാഗത കൃഷി-വ്യവസായം-മത്സ്യബന്ധനം എന്നീ മേഖലകളില്‍ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി രാപ്പകല്‍ അധ്വാനിക്കുന്നവര്‍, പരമദരിദ്രര്‍ എന്നിവര്‍ അടങ്ങുന്ന ഒരു സമൂഹമാണ് ഇന്ത്യയില്‍ ഉള്ളത്. ഇവരൊക്കെ ദാരിദ്യ്രത്തിന്റെ പിടിയിലാണെന്നു പറയുന്നതില്‍ തെറ്റില്ല.
 മേല്പറഞ്ഞ വിഭാഗങ്ങളെ പൊതുവായി രണ്ടായി തരം തിരിക്കാം. ഒന്ന്, 'പ്രവൃത്തിയെടുക്കുന്ന ദരിദ്ര വിഭാഗം'. അവര്‍ക്ക് തൊഴിലുണ്ട്, എന്നാല്‍ ദാരിദ്യ്രം വിട്ടുമാറിയിട്ടില്ല. രണ്ട്, 'പ്രവൃത്തിയെടുക്കാത്തതും പ്രവൃത്തിയെടുക്കാനുള്ള വിദ്യാഭ്യാസമോ കരുത്തോ കഴിവോ ഇല്ലാത്തതുമായ ദരിദ്ര വിഭാഗം'. അവര്‍ക്ക് തൊഴിലില്ല. പട്ടിണിയും ദാരിദ്യ്രവും അവരുടെ മുഖമുദ്രയാണ്. ചുരുക്കത്തില്‍, 'ദാരിദ്യ്രം' എന്ന പ്രതിഭാസം പലരെയും പലവിധത്തിലാണ് ബാധിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ദാരിദ്യ്രത്തെ കൃത്യതയോടെ നിര്‍വചിക്കാനും അളക്കാനും ദാരിദ്യ്രനിര്‍മാര്‍ജന പദ്ധതികള്‍ തയ്യാറാക്കാനും വളരെ ബുദ്ധിമുട്ടാണ്. 
 ദാരിദ്യ്രം എന്ന വിഷയം പഠനത്തിനുവേണ്ടി തിരഞ്ഞെടുത്തവര്‍ പ്രാഥമിക ദാരിദ്യ്രം (ുൃശാമ്യൃ ുീ്ലൃ്യ), ദ്വിതീയ ദാരിദ്യ്രം (ലെരീിറമ്യൃ ുീ്ലൃ്യ) എന്നിവ വ്യത്യസ്തമാണ് എന്നു പറയുന്നു. ആദ്യത്തേത് ദാരിദ്യ്രവും കഷ്ടപ്പാടുമാണ് എങ്കില്‍, ദ്വിതീയ ദാരിദ്യ്രം കുറച്ചുകൂടി കഠിനമായ ഒരു പ്രതിഭാസമാണ്. അതിനെ പരമ ദാരിദ്യ്രം (ലഃൃലാല ുീ്ലൃ്യ) എന്നു വിളിക്കാം. സ്ഥായിയായ ദാരിദ്യ്രം (രവൃീിശര ുീ്ലൃ്യ), താത്കാലിക ദാരിദ്യ്രം (ലാുീൃേമ്യൃ ുീ്ലൃ്യ), അസമത്വവുമായി ബന്ധപ്പെട്ട ദാരിദ്യ്രം (ുീ്ലൃ്യ മീശരമലേറ ംശവേ ശിലൂൌമഹശ്യ), തകര്‍ച്ചയും ആഘാതവുമായി ബന്ധപ്പെട്ട ദാരിദ്യ്രം (ുീ്ലൃ്യ മീരശമലേറ ംശവേ ്ൌഹിലൃമയശഹശ്യ), സാമൂഹ്യനിഷേധം അഥവാ ഒഴിവാക്കലുമായി ബന്ധപ്പെട്ട ദാരിദ്യ്രം (ുീ്ലൃ്യ മീരശമലേറ ംശവേ ീരശമഹ ലഃരഹൌശീിെ), കഴിവിന്റെയും ശേഷിയുടെയും വീഴ്ച അഥവാ നഷ്ടം മൂലമുണ്ടാകുന്ന ദാരിദ്യ്രം (ുീ്ലൃ്യ മൃശശിെഴ ളൃീാ രമുമയശഹശ്യ ളമശഹൌൃല) എന്നിങ്ങനെ പല തരത്തിലുമുള്ള ദാരിദ്യ്ര പ്രതിഭാസങ്ങള്‍ നിലവിലുണ്ട്. ദാരിദ്യ്രം എന്ന പ്രതിഭാസത്തിന് സങ്കീര്‍ണമായ സ്വഭാവഗുണങ്ങളുണ്ടെന്നു പറയുന്നത് ഇതുകൊണ്ടാണ്.
 എന്നാല്‍ ദാരിദ്യ്രനിര്‍മാര്‍ജന നടപടികള്‍ എടുക്കണമെങ്കില്‍ ദാരിദ്യ്രത്തിന്റെ യഥാര്‍ഥ ആഴം അളക്കേണ്ടതുണ്ട്. അതിന് പ്രത്യേക സൂചികകള്‍ നിര്‍മിക്കേണ്ടിവരും. സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ച് വിശകലനം ചെയ്യണം; ദാരിദ്യ്രം പ്രത്യക്ഷമായും പരോക്ഷമായും ദൂരീകരിക്കുന്നതിനുവേണ്ട നടപടികള്‍ ആവിഷ്കരിച്ച് ഗുണഭോക്താക്കളെ കണ്ടുപിടിച്ച് വേഗം നടപ്പാക്കണം.
 മിനിമം കലോറിമൂല്യം, അതു ലഭിക്കാന്‍വേണ്ട ഭക്ഷ്യക്കൂട വാങ്ങാന്‍ വേണ്ടിവരുന്ന മിനിമം വരുമാനം അഥവാ മിനിമം ഉപഭോഗച്ചെലവ് എന്നിങ്ങനെയുള്ള സൂചികകളാണ് സാധാരണയായി ദാരിദ്യ്രത്തിന്റെ ആഴം കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍മാരായ വി.എം. ദാണ്ഡേക്കര്‍, നീലകണ്ഠ റാത്ത് എന്നിവര്‍ നടത്തിയ ദാരിദ്യ്ര പഠനങ്ങളില്‍ മിനിമം കലോറി മൂല്യം ദിവസം 2250 എങ്കിലും ലഭ്യമല്ലാത്തവര്‍ ദാരിദ്യ്രരേഖയ്ക്കു കീഴിലാണ് (ആലഹീം ജ്ീലൃ്യ ഘശിലആജഘ) എന്നു കണ്ടെത്തി. ദാരിദ്യ്രരേഖ (ുീ്ലൃ്യ ഹശില) എന്ന സമീപനം പിന്നീട് വളരെ പ്രസിദ്ധമായി. 1960-61 ലെ വിലനിലവാരമനുസരിച്ച്, പ്രതിദിനം പ്രതിശീര്‍ഷ ഉപഭോഗം 2250 (കിലോ) കലോറിയായി നിലനിര്‍ത്തണമെങ്കില്‍ ഗ്രാമീണജനതയ്ക്ക് പ്രതിവര്‍ഷം കുറഞ്ഞത് 180 രൂപയും നഗരജനതയ്ക്ക് 270 രൂപയും വേണ്ടിവരുമെന്ന് അവര്‍ കണ്ടെത്തി. 1968-69 ലെ വിലനിലവാരത്തിലാണെങ്കില്‍ ഇത് യഥാക്രമം 324 രൂപ, 486 രൂപ എന്നാകും. ഇക്കണക്കിന് 166 ദശലക്ഷം ഗ്രാമജനതയും 49 ദശലക്ഷം നഗരജനതയും ഇന്ത്യയില്‍ ദാരിദ്യ്രരേഖയ്ക്കു കീഴിലാണ്. അതായത് ഗ്രാമീണ ജനതയില്‍ 40 ശതമാനവും നഗരജനതയില്‍ 50 ശതമാനവും ദരിദ്രരാണ്.
 ഇതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിരവധി പഠനങ്ങള്‍ ഉണ്ടായി. അവയില്‍ ചിലവ പ്രധാനപ്പെട്ടവയാണ്. അവ താഴെ സൂചിപ്പിക്കുന്നു:
  1. പി.ഡി. ഓഝാ (ജ.ഉ. ഛഷവമ). പ്രതിദിന പ്രതിശീര്‍ഷ കലോറി ഉപഭോഗം 2250 എന്നു കണക്കാക്കിയാല്‍ 1960-61 ലെ വിലനിലവാരമനുസരിച്ച് പ്രതിമാസ വരുമാനം 15-18 രൂപ ആവശ്യമായി വരും. ഗ്രാമീണമേഖലയില്‍ 184 ദശലക്ഷവും നഗരമേഖലയില്‍ 6 ദശലക്ഷവും ദാരിദ്യ്രരേഖയ്ക്കു കീഴിലാണ്. 1967-68 ആയപ്പോള്‍ 1960-61 നെ അപേക്ഷിച്ച് ഗ്രാമീണജനതയുടെ പോഷകാഹാരനിലവാരം മോശമായി. ദരിദ്രരുടെ എണ്ണം 44 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി.
  2. ബി.എസ്. മിന്‍ഹാസ് (ആ.ട. ങശിവമ). നാഷണല്‍ സാമ്പിള്‍ സര്‍വേ തയ്യാറാക്കിയ ഉപഭോഗച്ചെലവുകളെക്കുറിച്ചുള്ള സ്ഥിതി വിവര കണക്കുകള്‍ ഉപയോഗിച്ച് പഠനം നടത്തിയപ്പോള്‍ ഏതാണ്ട് 5.6 % ജനങ്ങള്‍ ദാരിദ്യ്രരേഖ(240 രൂപയുടെ ഉപഭോഗം)യുടെ കീഴിലാണെന്നു കണ്ടു. എന്നാല്‍ 1956-57 നും 1967-68 നും ഇടയ്ക്ക് കാര്‍ഷികമേഖല മെച്ചപ്പെട്ടതുകൊണ്ട് ഗ്രാമതലത്തില്‍ ദാരിദ്യ്രത്തില്‍ കുറവ് വന്നുവെന്നാണ് മിന്‍ഹാസ് കരുതുന്നത്.
  3. പ്രണാബ് ബര്‍ധന്‍ (ജൃമിമയ ആമൃറവമി). പ്രതിശീര്‍ഷ പ്രതിമാസ ഉപഭോഗച്ചെലവ് 15 രൂപയെന്ന് കണക്കാക്കിയാല്‍ 1960-61 ല്‍ ഗ്രാമജനതയുടെ 38 ശതമാനവും 1968-69 ല്‍ 54 ശതമാനവും ദാരിദ്യ്രരേഖയ്ക്കു കീഴിലാണ്.
  4. മൊണ്‍ടേക്ക് അലുവാലിയാ (ങീിലേസ അവഹൌംമഹശമ). 1956-57 മുതല്‍ 1973-74 വരെയുള്ള കാലത്ത് നിലനിന്ന ദാരിദ്യ്രത്തിന്റെ കണക്കാണ് എടുത്തത്. ഗ്രാമതലത്തില്‍ പ്രതിശീര്‍ഷ പ്രതിമാസ ഉപഭോഗച്ചെലവ് 15 രൂപയും നഗരതലത്തില്‍ 20 രൂപയും എന്നു കണക്കാക്കിയാല്‍ അമ്പതുകളുടെ മധ്യത്തില്‍ ഗ്രാമതലത്തില്‍ ദരിദ്രര്‍ 50 ശതമാനം വരെയെത്തി. എന്നാല്‍ 1960-61 ല്‍ ഇത് 40 ശതമാനമായി കുറഞ്ഞു. പിന്നീട് അറുപതുകളുടെ മധ്യത്തില്‍ അത് വീണ്ടും ഉയര്‍ന്നുവെങ്കിലും 1967-68 നുശേഷം വീണ്ടും കുറയാന്‍ തുടങ്ങി. ഇത്തരത്തിലുള്ള ഏറ്റക്കുറച്ചിലുകളെ അതതു കാലത്തെ സാമ്പത്തിക വികസന നയങ്ങളുമായി ബന്ധപ്പെടുത്താനാണ് മൊണ്‍ടേക്ക് ശ്രമിച്ചത്. എന്നാല്‍ ശതമാനക്കണക്കില്‍ ദാരിദ്യ്രം കുറഞ്ഞെങ്കിലും ദിരദ്രരുടെ എണ്ണത്തില്‍ സാരമായ വര്‍ധനവുണ്ടായി. 1956-57 ല്‍ 181 ദശലക്ഷം (54.1%) ദരിദ്രരുണ്ടായിരുന്നെങ്കില്‍ അത് 1973-74 ല്‍ 241 ദശലക്ഷമായി ഉയര്‍ന്നു (46.1%).
  5. ഏഴാം ധനകാര്യ കമ്മീഷന്റെ (ടല്ലിവേ എശിമിരല ഇീാാശശീിൈ) നിഗമനങ്ങള്‍. ജനങ്ങളുടെ പ്രതിശീര്‍ഷ സ്വകാര്യ ഉപഭോഗച്ചെലവിന്റെ (ുലൃരമുശമേ ുൃശ്മലേ രീിൌാുശീിേ ലുഃലിറശൌൃല) കൂടെ സ്റ്റേറ്റിന്റെ ബജറ്റ് വഴി നടത്തുന്ന പ്രതിശീര്‍ഷ പൊതുചെലവും (ുലൃരമുശമേ ുൌയഹശര ലുഃലിറശൌൃല) കണക്കാക്കിയാല്‍ കിട്ടുന്ന ചിത്രം വ്യത്യസ്തമാണ്. ഇന്ത്യയില്‍ ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം, കുടിവെള്ളം, സാനിട്ടേഷന്‍, വിദ്യാഭ്യാസം, പൊലീസ്, ജയില്‍, കോടതികള്‍, ഭരണസംവിധാനം, ഗതാഗതം, സാമൂഹ്യ ക്ഷേമം എന്നീ മേഖലകളില്‍ സ്റ്റേറ്റ് നടത്തുന്ന ബജറ്റ് ചെലവുകള്‍ ഒരു പരിധിവരെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നുണ്ട്. ഇതുംകൂടി പരിഗണിച്ചാല്‍ 1970-71 ല്‍ ഇന്ത്യയില്‍ 277 ദശലക്ഷം ജനങ്ങള്‍ (52%) ദാരിദ്യ്രരേഖയ്ക്കു കീഴിലായിരുന്നു എന്നു വ്യക്തമാകുന്നു. ഇതില്‍ 225 ദശലക്ഷം പേര്‍ ഗ്രാമീണമേഖലയിലായിരുന്നു.
  6. ലോകബാങ്ക് എസ്റ്റിമേറ്റ്. ലോകബാങ്ക് 1989-ല്‍ പുറത്തിറക്കിയ ഇന്ത്യ: ഭക്ഷ്യം, തൊഴില്‍, സാമൂഹ്യസേവനം എന്ന പഠനത്തില്‍ ഗ്രാമ നഗരപ്രദേശങ്ങളില്‍ യഥാക്രമം 49.10 രൂപ, 56.60 രൂപ എന്നീ ക്രമത്തില്‍ മിനിമം പ്രതിശീര്‍ഷ പ്രതിമാസ ഉപഭോഗച്ചെലവ് കണക്കാക്കിയാല്‍ 1970-ല്‍ ദാരിദ്യ്രരേഖയ്ക്കു കീഴില്‍ ആകെ 287.3 ദശലക്ഷം (52.4%) ജനങ്ങളുണ്ടായിരുന്നു എന്നു കാണാം. ഇതില്‍ 236.8 ദശലക്ഷം (53%) ഗ്രാമതലത്തിലും 50.5 ദശലക്ഷം (45.5%) നഗരതലത്തിലുമായിരുന്നു. 1988 ആയപ്പോള്‍ ആകെ ജനസംഖ്യയുടെ 39.6% (322.3 ദശലക്ഷം) പേര്‍ ദാരിദ്യ്രരേഖയ്ക്കു കീഴിലായിരുന്നു. ഏതാണ്ട് 35 ദശലക്ഷം പേരുടെ വര്‍ധനവ്. ഗ്രാമതലത്തില്‍ 252.2 ദശലക്ഷം (41.7%), നഗരതലത്തില്‍ 70.1 ദശലക്ഷം (33.6%) എന്ന കണക്കിലാണ് 1970-88 കാലത്ത് ദാരിദ്യ്ര നിലവാരത്തില്‍ വന്ന വര്‍ധന.
  7.	കേന്ദ്ര ആസൂത്രണ കമ്മീഷന്റെ വിലയിരുത്തല്‍. 1987-88 ല്‍ ഗ്രാമതലത്തില്‍ ദരിദ്രരുടെ എണ്ണം 229 ദശലക്ഷം (39.1%), നഗരതലത്തില്‍ 83 ദശലക്ഷം (40.2%) എന്നാണ് ആസൂത്രണ കമ്മീഷന്‍ കണക്കാക്കിയത്. അതായത്, ആകെ 312 ദശലക്ഷം (39.1 %) ജനങ്ങള്‍ ദാരിദ്യ്രരേഖയ്ക്കു കീഴിലാണ്. ഗ്രാമതലത്തില്‍ പ്രതിശീര്‍ഷ ഉപഭോഗച്ചെലവ് 115.43 രൂപ എന്നും നഗരതലത്തില്‍ 165.58 രൂപ എന്നും കണക്കാക്കിയാണ് മേല്പറഞ്ഞ നിഗമനത്തില്‍ കമ്മീഷന്‍ എത്തിയത്. എന്നാല്‍ ഒന്‍പതാം പഞ്ചവത്സര പദ്ധതിരേഖയില്‍ ഈ കണക്കുകളില്‍ താഴെപ്പറയുന്ന മാറ്റങ്ങള്‍ ഉണ്ടായി. ഈ രേഖയില്‍ 1973-74, 1977-78, 1983, 1987-88, 1993-94 എന്നീ വര്‍ഷങ്ങളിലെ കണക്കുകള്‍ ഉദ്ധരിച്ചിട്ടുണ്ട് (ഒന്‍പതാം പദ്ധതി 1997-2002 വാല്യം-1, പേജ്-29).

ഗ്രാമതലം നഗരതലം ആകെ വര്‍ഷം ബി.പി.എല്‍. ബി.പി.എല്‍. ബി.പി.എല്‍. (ദശലക്ഷം) (ദശലക്ഷം) (ദശലക്ഷം)

1973-74 261.3 (56.4%) 60.0 (49%) 321.3 (54.9%)

1977-78 264.2 (53.1%) 64.7 (45.2%) 328.9 (51.3%)

 	1983 	252.0	(45.7%)	70.9 	(40.8%)	322.9 	(44.5%)

1987-88 231.9 (39.1%) 75.2 (38.2%) 307.1 (38.9%)

1993-94 244.0 (37.3%) 76.3 (32.4%) 320.3 (36.0%)

 ആസൂത്രണ കമ്മീഷന്റെ ഭാവിപ്രവചനമനുസരിച്ച് 2006-07 ആകുമ്പോള്‍ ഗ്രാമതലത്തിലെ ദരിദ്രരുടെ എണ്ണം 171 ദശലക്ഷം (21.1%), നഗരതലത്തില്‍ 49 ദശലക്ഷം (15.1%) എന്ന തോതില്‍ കുറയും. അതായത് ഇന്ത്യയിലെ ആകെ ദരിദ്രരുടെ എണ്ണം 1993-94 ലെ 320.3 ദശലക്ഷത്തില്‍ (36.0%) നിന്ന് 220 ദശലക്ഷം (19.3%) ആയി കുറയുമെന്ന വിശ്വാസമാണ് ആസൂത്രണ കമ്മീഷനുള്ളത്. പ്രതിശീര്‍ഷ പ്രതിദിന വരുമാനം/ഉപഭോഗച്ചെലവ് ഒരു അമേരിക്കന്‍ ഡോളര്‍ (ഏതാണ്ട് 46 രൂപ) എന്ന മാനദണ്ഡമുപയോഗിച്ചാല്‍ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 227 ദശലക്ഷത്തില്‍ കുറയുകയില്ല.
  8.	നാഷണല്‍ സാമ്പിള്‍ സര്‍വേകള്‍. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (ചടടഛ) നടത്തിയ വിവിധ സര്‍വേ റൌണ്ടുകളില്‍ ശേഖരിച്ച സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ദാരിദ്യ്രത്തിന്റെ തോത് ഇപ്രകാരമാണ്.
  റൌണ്ട് 	കാലഘട്ടം	ഗ്രാമ	നഗര	ആകെ			തലം	തലം	(%-ത്തില്‍)

3-ാം റൌണ്ട് ആഗസ്റ്റ് 1951- 47.37 35.46 45.31

നവംബര്‍ 1951

10-ാം റൌണ്ട് ഡിസംബര്‍ 1955- 48.34 43.15 47.43

മേയ് 1956

20-ാം റൌണ്ട് ജൂലായ് 1965- 57.60 52.90 56.71

ജൂണ്‍ 1966

38-ാം റൌണ്ട് ജനുവരി 1983- 45.31 35.90 43.00

ഡിസംബര്‍ 1983

48-ാം റൌണ്ട് ജനുവരി 1992- 43.47 33.73 40.93

ഡിസംബര്‍ 1992

  9.	ഡീറ്റണ്‍-ദ്രസ് പഠനം. ആംഗസ് ഡീറ്റണ്‍, ഴാങ് ദ്രസ് എന്നിവര്‍ നടത്തിയ 'ദാരിദ്യ്രവും തുല്യതാരാഹിത്യവും ഇന്ത്യയില്‍-ഒരു പുനഃപരിശോധന' (ജ്ീലൃ്യ മിറ ഹിലൂൌമഹശ്യ ശി കിറശമ അ ഞലലഃമാശിമശീിേ) എന്ന പഠനത്തില്‍ (ഇക്കണോമിക്ക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലി, സെപ്റ്റംബര്‍ 7, 2002) ദാരിദ്യ്രത്തെ സംബന്ധിച്ച ഹെഡ് കൌണ്ട് റേഷ്യോ എത്രയാണെന്ന് കൊടുത്തിരിക്കുന്നു. ദാരിദ്യ്രരേഖയുടെ കീഴില്‍ വരുന്ന ജനത ആകെ ജനതയുടെ എത്രശതമാനം വരുന്നുവെന്ന് കാണിക്കുന്നതാണ് ഈ അനുപാതം.
 	198788	199394	19992000                                           	               തലം            	    (%-ത്തില്‍)	(%-ത്തില്‍)	(%-ത്തില്‍)    

ക. ഗ്രാമതലത്തില്‍

	(എ)	ഔദ്യോഗിക കണക്ക്	39.4	37.1	26.8

(ബി) ക്രമപ്പെടുത്തിയ

കണക്ക് 39.4 33.0 26.3

കക. നഗരതലത്തില്‍

(എ) ഔദ്യോഗിക കണക്ക് 39.1 32.9 24.1

(ബി) ക്രമപ്പെടുത്തിയ

കണക്ക് 22.5 17.8 12.0

സൂചന: ക്രമപ്പെടുത്തിയ കണക്ക് ചില പ്രത്യേക അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്.

 മേല്പറയുന്ന കണക്കുകളില്‍നിന്ന് ഉയര്‍ന്നുവരുന്ന പ്രധാന നിഗമനങ്ങള്‍ ഇവയാണ്. (1) ഹെഡ് കൌണ്ട് റേഷ്യോ - ദാരിദ്യ്ര അനുപാതം കുറഞ്ഞുവരുന്നു. പക്ഷേ എത്രകണ്ട് കുറയുന്നു എന്നത് വ്യക്തമായി പറയാന്‍ സാധ്യമല്ല. (2) കണക്കിന് ചില പരിമിതികളുണ്ട്. ദരിദ്രര്‍ തമ്മിലുള്ള അന്തരം മനസ്സിലാക്കാന്‍ ഈ ദാരിദ്യ്ര അനുപാതക്കണക്ക് ഉപകരിക്കില്ല. (3) തൊണ്ണൂറുകള്‍ക്കുശേഷം പ്രാദേശിക, ഗ്രാമ-നഗരതലങ്ങളിലുള്ള അന്തരം കുറയുന്നതിനു പകരം കൂടി. (4) ഗ്രാമ-നഗരതലത്തിലെ അന്തരം പ്രതിശീര്‍ഷ ഉപഭോഗച്ചെലവില്‍ കൂടിയതായി കാണുന്നു. (5) ദാരിദ്യ്രരേഖയുടെ വളരെ താഴെ നില്ക്കുന്നവരുടെ എണ്ണം വളരെ അധികമാണ്. അതുപോലെ വര്‍ഷങ്ങളായി ദാരിദ്യ്രരേഖയുടെ തൊട്ടുതാഴെ നില്ക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. 
 ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ വിലയിരുത്തല്‍. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (എ.ഡി.ബി.) ഒരു പഠനത്തില്‍ ദക്ഷിണ പൂര്‍വ ഏഷ്യന്‍ മേഖലയിലെ ദരിദ്രരാണ് ലോക ദരിദ്രജനതയില്‍ ഭൂരിഭാഗവും. ഇതില്‍ ഇന്ത്യ മുന്‍പന്തിയില്‍ നില്ക്കുന്നു. ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക വികസന ചരിത്രം നോക്കിയാല്‍ ദാരിദ്യ്രനിര്‍മാര്‍ജനം തൃപ്തികരമല്ല. ആദ്യ രണ്ട് പതിറ്റാണ്ടുകളില്‍ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ 1970-നുശേഷം ആ വര്‍ധനവില്‍ കുറവ് വന്നിട്ടുണ്ട്. 1974-ല്‍ ഗ്രാമതലത്തില്‍ ദരിദ്രരുടെ ശതമാനം 55.7 ആയിരുന്നത് 1991-ല്‍ 37.4 ശതമാനമായി കുറഞ്ഞു. നഗരതലത്തിലാണെങ്കില്‍ ഇത് 48 ശതമാനത്തില്‍നിന്ന് 33.2 ശതമാനമായി. 1978-87 കാലത്താണ് ദരിദ്രരുടെ എണ്ണം സാരമായി കുറഞ്ഞത്. 1991-നുശേഷമുള്ള മാറ്റം വലിയ തര്‍ക്കവിഷയമായി തുടരുന്നു. ഇക്കാലത്താണ് പുത്തന്‍ സാമ്പത്തികനയം ഇന്ത്യ നടപ്പിലാക്കിത്തുടങ്ങിയത്. ഔദ്യോഗിക കണക്കുകളെക്കുറിച്ചും എ.ഡി.ബി. സംശയം പ്രകടിപ്പിക്കുന്നുണ്ട്. ലോകബാങ്ക് മുതലായ ഏജന്‍സികള്‍ തയ്യാറാക്കിയ കണക്കുകള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളുമായി ചേര്‍ന്നുപോകുന്നില്ല. എന്നാല്‍ ഗ്രാമതലത്തിലെ ദാരിദ്യ്രം നഗരതലത്തിലേതിനെ അപേക്ഷിച്ച് രൂക്ഷവും വ്യാപകവുമാണ്. അതിന്റെ ഘടനയും സ്വഭാവവും നഗരതലത്തിലേതിനെക്കാള്‍ വ്യത്യസ്തവുമാണ്. ഭൂരഹിത കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടവര്‍, തൊഴില്‍രഹിതര്‍ എന്നിവരാണ് ഗ്രാമതലത്തിലെ ദരിദ്രരില്‍ ഭൂരിഭാഗവും.
 കേരളത്തിലെ സ്ഥിതി. മിനിമം വരുമാനം, ഉപഭോഗച്ചെലവ്, കലോറി മൂല്യം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രം ഒതുങ്ങി ദരിദ്രരുടെ അനുപാതം കണക്കാക്കുന്നത് ശരിയല്ലായെന്ന് കേരളത്തിന്റെ സ്ഥിതി പഠിക്കുന്ന മിക്കവരും വാദിക്കുന്നു. ഇന്ത്യയുമായി തട്ടിച്ചുനോക്കിയാല്‍ കേരളത്തിന്റെ സ്ഥിതി വളരെ മെച്ചമാണ് എന്നു കാണാം. മാനവ വികസന സൂചിക(ഔാമി ഉല്ലഹീുാലി കിറലഃഒഉക)യുടെ കാര്യത്തില്‍ ഇന്ത്യയുടെ മൂല്യം 0.451 ആണെങ്കില്‍ കേരളം  0.628 എന്ന മെച്ചമായ നിലവാരത്തിലാണ്. ചൈനയില്‍ ഇത് 0.650 ആണ്. മറ്റു കണക്കുകള്‍ ഇപ്രകാരമാണ്.

ഇനം കാലഘട്ടം ഇന്ത്യ കേരളം

ക. ഹെഡ് കൌണ്ട് റേഷ്യോ 1973-74 54.9 59.8 (ദാരിദ്യ്ര അനുപാതം അഥവാ വരുമാന ദാരിദ്യ്രം) 1993-94 36.0 25.4 (ശതമാനത്തില്‍)

കക. ആയുര്‍ദൈര്‍ഘ്യം 1951-61(പു) 35.7 45.3 (വര്‍ഷത്തില്‍) (സ്ത്രീ) 43.5 57.4

1990-92(പു) 59.0 68.8 (സ്ത്രീ) 59.4 74.4

കകക. ശിശുമരണനിരക്ക് 1951-60 140 120 (ആയിരം ജനനത്തിന്) 1993 74 13

കഢ. കുട്ടികളിലെ രൂക്ഷമായ 1975-79(പു) 14.6 10.2 പോഷകാഹാരക്കുറവ് (സ്ത്രീ) 15.3 10.4 (ശതമാനത്തില്‍)

1988-90(പു) 9.0 2.4 (സ്ത്രീ) 9.0 1.6

ധഅവലംബം : കെ.പി. കണ്ണന്‍ തയ്യാറാക്കിയ പോവര്‍ട്ടി അലീവിയേഷന്‍ ആന്‍ഡ് അഡ്വാന്‍സിങ് ഹ്യൂമന്‍ കേപ്പബിലിറ്റീസ് - കേരളാസ് അച്ചീവ്മെന്റ്സ്; സി.ഡി.എസ്. വര്‍ക്കിങ് പേപ്പര്‍ നമ്പര്‍ 294, (1999)പ

 എല്ലാംകൊണ്ടും കേരളത്തിലെ സ്ഥിതി വളരെ മെച്ചമാണെന്നു കാണാം. ഇതിനു പ്രധാന കാരണം വിദ്യാഭ്യാസം (പ്രത്യേകിച്ച് പെണ്‍കുട്ടികളുടേത്), പൊതുജനാരോഗ്യ സംവിധാനങ്ങള്‍, പൊതുവിതരണ ശൃംഖല വഴി ഉറപ്പാക്കിയ ഭക്ഷ്യസുരക്ഷ എന്നീ മേഖലകളില്‍ സ്റ്റേറ്റ് നടത്തിയ ഇടപെടലുകളാണ്. കൂടാതെ ഇവിടെ ഉണ്ടായിട്ടുള്ള സാമൂഹ്യ നവോത്ഥാന നടപടികള്‍, ജനകീയ പ്രക്ഷോഭങ്ങള്‍ (ുീുൌഹമൃ ൃൌഴഴഹല), മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച എന്നിവയും ദാരിദ്യ്രനിര്‍മാര്‍ജനത്തില്‍ ഗണ്യമായ പുരോഗതിയുണ്ടാക്കാന്‍ കേരളത്തെ സഹായിച്ചു. 1999-ല്‍ കേരളത്തില്‍ ഗ്രാമതലത്തില്‍ ദരിദ്രര്‍ ഏതാണ്ട് 9.4 ശതമാനവും നഗരതലത്തില്‍ 19.8 ശതമാനവുമായിരുന്നു. ഇവിടെ നഗരതലത്തിലാണ് ദാരിദ്യ്രം കൂടുതല്‍ എന്ന പ്രത്യേകതയുണ്ട്.
 ദാരിദ്യ്രനിര്‍മാര്‍ജന പദ്ധതികള്‍ - ഇന്ത്യയിലും കേരളത്തിലും. മേല്പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് കാര്യങ്ങളില്‍ വ്യക്തതയുണ്ട്. ഒന്ന്, ദാരിദ്യ്രം എന്ന പ്രതിഭാസത്തിന് ഒന്നിലധികം മാനദണ്ഡങ്ങളുണ്ട്. രണ്ട്, അതുകൊണ്ടുതന്നെ ദാരിദ്യ്രനിര്‍മാര്‍ജനത്തിനു വേണ്ടിയുള്ള ഇടപെടലുകള്‍ക്ക് ഏകസ്വഭാവം ഇല്ല. ഇടപെലുകള്‍ക്ക് പരാജയം സംഭവിക്കുന്നത് അതുകൊണ്ടാകാം. ഒന്നിലധികം വ്യത്യസ്ത ദരിദ്രവിഭാഗക്കാര്‍ക്ക് അനുയോജ്യമാകുമെന്ന ധാരണയില്‍ സ്റ്റേറ്റ് വിവിധ ദാരിദ്യ്ര നിര്‍മാര്‍ജന പദ്ധതികള്‍ ഒന്നാം പഞ്ചവത്സരപദ്ധതി മുതല്‍ ഇന്ത്യയില്‍ നടപ്പിലാക്കിയിട്ടുണ്ട്. പ്രധാന കേന്ദ്രപദ്ധതികള്‍ താഴെ കൊടുക്കുന്നു. സ്വര്‍ണ ജയന്തി ഗ്രാമസ്വര്‍ റോസ്ഗാര്‍ യോജന (ടഏടഥ), ജവഹര്‍ ഗ്രാമസമൃദ്ധി യോജന (ഖഏടഥ), എംപ്ളോയ്മെന്റ് അഷുറന്‍സ് സ്കീം  (ഋഅട), സമ്പൂര്‍ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന  (ടഏഞഥ), ഇന്ദിര ആവാസ് യോജന  (കഅഥ), നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് സ്കീം  (ചടഅട), അന്നപൂര്‍ണ സ്കീം, പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജന  (ജങഏടഥ), ഇന്റഗ്രേറ്റഡ് വേസ്റ്റ്ലാന്‍ഡ്സ് ഡെവലപ്മെന്റ് പ്രോഗ്രാം (കണഉജ), ഡ്രോട്ട് പ്രോണ്‍ ഏരിയ പ്രോഗ്രാം  (ഉജഅജ), ഡെസര്‍ട്ട് ഡെവലപ്മെന്റ് പ്രോഗ്രാം (ഉഉജ) എന്നിവയെല്ലാം കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് നടപ്പിലാക്കുന്നത്. 
 കേന്ദ്ര നഗര വികസന മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയാണ് ദേശീയ ചേരി നിര്‍മാര്‍ജന പരിപാടി (ചമശീിേമഹ ടഹൌാ ഉല്ലഹീുാലി ജൃീഴൃമാാലചടഉജ). കേന്ദ്ര പൊതുവിതരണ വകുപ്പും ഉപഭോക്തൃ കാര്യങ്ങള്‍ക്കുള്ള മന്ത്രാലയവും കൂടി നടപ്പിലാക്കുന്ന പൊതുവിതരണ പരിപാടിയാണ് ടാര്‍ഗറ്റഡ് പബ്ളിക് ഡിസ്റ്റ്രിബ്യൂഷന്‍ സ്കീം (ഠജഉട), അന്ത്യോദയ അന്ന യോജന  (അഅഥ) എന്നിവ. അനൌപചാരിക വിദ്യാഭ്യാസ പരിപാടി (ചീിളീൃാമഹ ഋറൌരമശീിേ ജൃീഴൃമാാലചഎഋജ), നാഷണല്‍ പ്രോഗ്രാം ഫോര്‍ ന്യൂട്രീഷണല്‍ സപ്പോര്‍ട്ട് റ്റു പ്രൈമറി എഡ്യൂക്കേഷന്‍  (ചജചടജഋ), ഓപ്പറേഷന്‍ ബ്ളാക് ബോര്‍ഡ്  (ഛആആ), സര്‍വ ശിക്ഷാ അഭിയാന്‍  (ടടഅ) എന്നീ പദ്ധതികള്‍ നടപ്പിലാക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പും മനുഷ്യ വിഭവശേഷി മന്ത്രാലയവുമാണ്.
 പ്രൈം മിനിസ്റ്റേഴ്സ് റോസ്ഗാര്‍ യോജന  (ജങഞഥ), റൂറല്‍ എപ്ളോയ്മെന്റ് ഗാരന്റി പ്രോഗ്രാം (ഞഋഏജ) എന്നിവ കേന്ദ്ര കാര്‍ഷിക ഗ്രാമീണവ്യവസായ മന്ത്രാലയത്തിന്റെ ചുമതലയിലാണ്. മറ്റു വിവിധ വകുപ്പുകളുടെ ചുമതലയില്‍ വരുന്ന പദ്ധതികള്‍ രാസവളങ്ങള്‍ക്കുള്ള റിറ്റെന്‍ഷന്‍ പ്രൈസ് സ്കീം  (ഞജട), സ്പെഷ്യല്‍ സെന്‍ട്രല്‍ അസ്സിസ്റ്റന്‍സ് റ്റു സ്പെഷ്യല്‍ കമ്പോണന്റ് പ്ളാന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്, ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സ്കീം  (കഇഉട) എന്നിവയാണ്.
 ഇതിനുപുറമേ ചില ആദ്യകാല പദ്ധതികളും ഉണ്ട്. എംപ്ളോയ്മെന്റ് ഗാരന്റി പ്രോഗ്രാം  (ഋഏജ), ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാം  (എണജ), ഇന്റഗ്രേറ്റഡ് റൂറല്‍ ഡെവലപ്മെന്റ് പ്രോഗ്രാം  (കഞഉജ), ജവാഹര്‍ റോസ്ഗാര്‍ യോജന  (ഖഞഥ), നാഷണല്‍ ഓള്‍ഡ് ഏജ് പെന്‍ഷന്‍ സ്കീം  (ചഛഅജട), മില്യന്‍ വെല്‍സ് സ്കീം (ങണട), റൂറല്‍ ലേബര്‍ എംപ്ളോയ്മെന്റ് ഗാരന്റി പ്രോഗ്രാം  (ഞഘഋഏജ), ട്രെയിനിങ് ഫോര്‍ റൂറല്‍ യൂത്ത് ഫോര്‍ സെല്‍ഫ്-എംപ്ളോയ്മെന്റ്  (ഠഞഥടഋങ) എന്നിവ ഉദാഹരണങ്ങള്‍. കൂടാതെ, ചില പ്രത്യേക കാലഘട്ടങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളാണ് മിനിമം നീഡ്സ് പ്രോഗ്രാം  (ങചജ), ഇരുപതിനപരിപാടി  (20 ജീശി ജൃീഴൃമാാല), രാജീവ്ഗാന്ധി നഗരതല ദാരിദ്യ്ര നിര്‍മാര്‍ജന പദ്ധതി എന്നിവ. ഇവയ്ക്കെല്ലാം പുറമേ നിരവധി കേന്ദ്ര പദ്ധതികളുമുണ്ട്. അവയെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ (ഇലിൃമഹഹ്യ ടുീിീൃലറ ടരവലാല)  എന്നു വിളിക്കുന്നു. 1990-91 മുതല്‍ 2001-02 വളരെയുള്ള കാലത്ത് ഇതിനായി ചെലവിട്ട സംഖ്യയില്‍ ഏതാണ്ട് അഞ്ചിരട്ടി വര്‍ധനവുണ്ടായിട്ടുണ്ട്. 1999-2000 വര്‍ഷം മാത്രം ഈ ഇനത്തില്‍ ചെലവിട്ടത് 3420 കോടി രൂപയാണ്.
 കേരളത്തില്‍ ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി തുടങ്ങിയ ചില പദ്ധതികളാണ് സ്വയം സഹായസംഘങ്ങള്‍ (ടലഹളഒലഹു ഏൃീൌുടെഒഏ), കുടുംബശ്രീ എന്നിവ. ദാരിദ്യ്രനിര്‍മാര്‍ജനം ഊര്‍ജിതപ്പെടുത്താന്‍ വികേന്ദ്രീകൃത ഭരണവും ആസൂത്രണവും മുന്‍ഗണന നല്കുന്നു. ഇതില്‍ ശ്രദ്ധേയമായ വിജയം കണ്ടെത്തിയിട്ടുണ്ട്. ദരിദ്രരുടെ പങ്കാളിത്തമില്ലാതെ ഇന്ത്യയിലും കേരളത്തിലും മറ്റൊരിടത്തും ദാരിദ്യ്രനിര്‍മാര്‍ജന പദ്ധതികള്‍ വിജയിപ്പിക്കാന്‍ കഴിയില്ല എന്ന വിശ്വാസം ഇന്ന് ഏതാണ്ട് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

(പ്രൊഫ. കെ. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍