This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാന്കൂര്, ഫ്ളൊറാന്ത് കാര്‍ ത്തോങ് (1661 - 1725)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദാന്കൂര്, ഫ്ളൊറാന്ത് കാര്ത്തോങ് (1661 - 1725)
ഉമിരീൌൃ, എഹീൃലി ഇമൃീി
ഫ്രഞ്ച് നാടകകൃത്തും നടനും. 1661 ന. 1-ന് ഫൊന്തേന് ബ്ളോയില് ജനിച്ചു. കോമഡി ഒഫ് മാനേഴ്സ് എന്ന നാടകരൂപം ഫ്രഞ്ച് നാടകവേദിയില്‍ ആദ്യമായി അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. ഉപരിവര്‍ഗക്കാരായ സ്ത്രീപുരുഷന്മാരുടെ പ്രേമചാപല്യങ്ങളെയും ഉപജാപങ്ങളെയും നര്‍മത്തിന്റെയും ചടുലഭാഷണത്തിന്റെയും അകമ്പടിയോടെ ചിത്രീകരിക്കുന്ന നാടകങ്ങളാണ് കോമഡി ഒഫ് മാനേഴ്സ് എന്നറിയപ്പെടുന്നത്. ഇത്തരത്തിലുള്ള മുപ്പതിലധികം നാടകങ്ങള്‍ ദാന്കൂര് രചിക്കുകയുണ്ടായി. മിക്കവയും ഏകാങ്ക നാടകങ്ങളാണ്. ഫലിതത്തിന്റെയും നര്‍മത്തിന്റെയും മേമ്പൊടി ചേര്‍ത്ത് സാമൂഹികമാറ്റങ്ങള്‍ നാടകവേദിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് ഇദ്ദേഹത്തിന്റെ വിജയത്തിനും ജനപ്രീതിക്കും കാരണമായത്. അക്കാലത്തെ ഫ്രഞ്ച് സമൂഹത്തിലെ മിക്ക 'ടൈപ്പു'കളും കഥാപാത്രങ്ങളായി ദാന്കൂറിന്റെ നാടകങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ല്‍ ഷെവലിയെ അ ലാ മോദ് (1687), ലെ വാങ്ദാങ് ദ് സുരേസ്ത് (1695), ല്‍ വാക്കാന്സെ �(1696), ല്‍ മരി റെത്രൂപ് (1693), ലാ ഫേത് ദ് വില്ലാഷ് (1698), ല്‍ ഗലാന്ത് ഷാര്ദിനിയേ (1704) എന്നിവയാണ് ദാന്കൂറിന്റെ പ്രധാന നാടകങ്ങള്‍. മുന്നൂറിലധികം തവണ ഇവ പാരിസില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഫ്രഞ്ച് വിപ്ളവത്തിനു മുമ്പുള്ള ഏറ്റവും ജനപ്രിയരായ നാടകകൃത്തുക്കളില്‍ ഒരാളെന്ന ഖ്യാതി ദാന്കൂറിനുണ്ട്. പ്രസിദ്ധ ഇംഗ്ളീഷ് നാടകകൃത്തായ വാന്ബ്രു ഇദ്ദേഹത്തിന്റെ നാടകങ്ങളെയാണ് മാതൃകയാക്കിയത്.
1725 ഡി. 7-ന് കുര്സെലെ-ല്‍ റ്വായില് ദാന്കൂര് അന്തരിച്ചു.