This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാഗസ്താന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദാഗസ്താന്
ഉമഴലമിെേ
റഷ്യന്‍ ഫെഡറേഷനിലെ ഒരു റിപ്പബ്ളിക്ക്. ഔദ്യോഗികനാമം: റിപ്പബ്ളിക്ക് ഒഫ് ദാഗസ്താന്‍. തുര്‍ക്കി ഭാഷയുമായി ബന്ധമുള്ള ദാഗസ്താന്‍ എന്ന സംജ്ഞയ്ക്ക് 'പര്‍വതങ്ങളുടെ നാട്' എന്നാണ് അര്‍ഥം. കാസ്പിയന്‍ കടലിന്റെ പശ്ചിമതീരത്തു സ്ഥിതിചെയ്യുന്ന ദാഗസ്താന് ഉദ്ദേശം 50,300 ച.കി.മീ. വിസ്തൃതിയുണ്ട്. ദാഗസ്താന്റെ ഭൂവിസ്തൃതിയുടെ നാലില്‍മൂന്ന് ഭാഗത്തും ഗ്രെയ്റ്റര്‍ കാക്കസസ് പര്‍വതനിര വ്യാപിച്ചിരിക്കുന്നു. കാസ്പിയന്‍ കടല്‍ത്തീരത്തെ ഇടുങ്ങിയ തീരസമതലമാണ് റിപ്പബ്ളിക്കിലെ പ്രധാന ജനവാസകേന്ദ്രം. റിപ്പബ്ളിക്കിലെ പ്രധാന നഗരങ്ങള്‍ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. തലസ്ഥാനം: മഖച്കല (ങമസവമരവസമഹമ).
പൊതുവേ ഇളം ചൂടുള്ള വരണ്ട കാലാവസ്ഥയാണ് ദാഗസ്താനിലേത്. 3ബ്ബഇ-ഉം (ജനുവരി) 23ബ്ബഇ-ഉം (ജൂലായ്) ആണ് ശരാശരി താപനില. ശരാശരി വര്‍ഷപാതം വരണ്ട സ്റ്റെപ്പി പ്രദേശത്ത്
200 മി.മീ.-ഉം പര്‍വതപ്രദേശങ്ങളില്‍ 810 മി.മീ.-ഉം ആണ്. റിപ്പബ്ളിക്കിന്റെ വടക്കന്‍മേഖലയിലൂടെ ഒഴുകുന്ന സുലക് നദിയും തെക്കന്‍പ്രദേശത്തിലൂടെ പ്രവഹിക്കുന്ന സുമര്‍ നദിയും വൈദ്യുതോദ്പാദനത്തിനും ജലസേചനത്തിനും ഉപയുക്തമാണ്.
മുപ്പതിലധികം വംശീയ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ദാഗസ്താനിലെ ജനസമൂഹം. ദാഗസ്താനി, അസര്‍ബൈജാനി, ചെചെന്‍, റഷ്യന്‍, ജൂതര്‍ എന്നീ വിഭാഗങ്ങളാണ് ജനങ്ങളില്‍ മുഖ്യമായുള്ളത്. ജനസംഖ്യയില്‍ കൊക്കേഷ്യന്‍ പര്‍വതപ്രദേശത്ത് ആദിവാസികളാണ് മുന്നില്‍. ലെസ്ഹി അന്‍സ്, അവാര്‍സ്, ഡാര്‍ഹിന്‍സ്, ലാഖ് എന്നീ വിഭാഗങ്ങള്‍ക്കാണ് ഇവരില്‍ പ്രാമുഖ്യം. മറ്റൊരു പ്രബലവിഭാഗമായ കുംയുക് വംശജര്‍ പ്രധാനമായും താഴ്വരപ്രദേശങ്ങളിലും റഷ്യന്‍ വംശജരില്‍ ഭൂരിഭാഗവും നഗരങ്ങളിലും നിവസിക്കുന്നു.
ഇളം ചൂടുള്ള കാലാവസ്ഥയും സമൃദ്ധമായ ജലലഭ്യതയും ദാഗസ്താനെ റഷ്യയിലെ പ്രധാന ഫല-പച്ചക്കറി ഉത്പാദന മേഖലയാക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു. മുന്തിരിയാണ് പ്രധാന ഫലവര്‍ഗം; ഗോതമ്പും ചോളവും പ്രധാന ധാന്യവിളകളും. വീഞ്ഞ് ഉത്പാദനത്തിലും ദാഗസ്താന്റെ സ്ഥാനം മുന്‍പന്തിയിലാണ്. പര്‍വതപ്രദേശങ്ങളിലെ ഗ്രാമീണര്‍ക്കിടയില്‍ കരകൌശല നിര്‍മാണം പ്രധാന ഉപജീവനമാര്‍ഗമായി വികസിച്ചിരിക്കുന്നു. സ്ഫടികോത്പന്നങ്ങളുടെ നിര്‍മാണത്തിനു പുറമേ എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഉത്പാദനവും വ്യവസായവും ദാഗസ്താനില്‍ സജീവമാണ്. പുല്‍മേടുകള്‍ നിറഞ്ഞ പര്‍വതപ്രദേശങ്ങള്‍ കന്നുകാലിവളര്‍ത്തലിന് അനുയോജ്യമാണ്. എന്‍ജിനീയറിങ്, എണ്ണശുദ്ധീകരണം, രാസവസ്തുക്കളുടെ നിര്‍മാണം, വസ്ത്രനിര്‍മാണം, ഫര്‍ണിച്ചര്‍ നിര്‍മാണം എന്നിവയാണ് പ്രധാന വ്യവസായങ്ങള്‍.
അതിപുരാതന മനുഷ്യസംസ്കൃതിയുടെ പ്രഭവകേന്ദ്രങ്ങളില്‍ ഒന്നായ ദാഗസ്താന്റെ ചരിത്രസൃഷ്ടിയില്‍ ഈ പ്രദേശത്തിന്റെ സവിശേഷമായ സ്ഥാനവും നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ഏഷ്യയ്ക്കും കിഴക്കന്‍ യൂറോപ്പിനും മധ്യേയുള്ള പ്രധാന വാണിജ്യപാതകളില്‍ ഒന്നായിരുന്നു ദാഗസ്താന്‍. ക്രിസ്തുവര്‍ഷാരംഭത്തില്‍ പുരാതന അല്‍ബേനിയയുടെ ഭാഗമായിരുന്ന ദാഗസ്താന്‍ 4-ാം ശ.-ത്തില്‍ ഹൂണന്മാരുടെ അധിനിവേശത്തിനു വിധേയമാവുകയും തുടര്‍ന്ന് പേര്‍ഷ്യയിലെ സസ്സാനിദ് രാജവംശത്തിന്റെ ഭരണത്തിന്‍കീഴിലാവുകയും ചെയ്തു. 7-ാം ശ.-ത്തില്‍ അറബികള്‍ ഇവിടെ ഇസ്ലാംമതം പ്രചരിപ്പിച്ചു. തുടര്‍ന്ന് 11-ാം ശ.-ത്തില്‍ തുര്‍ക്കികളും 13-ാം ശ.-ത്തില്‍ മംഗോളിയരും ഈ പ്രദേശത്ത് ആധിപത്യമുറപ്പിച്ചു. 17-ഉം 18-ഉം ശ.-ങ്ങളില്‍ റഷ്യ, പേര്‍ഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ദാഗസ്താനില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനുവേണ്ടി യുദ്ധത്തിലേര്‍പ്പെട്ടു. 1813-ല്‍ ദാഗസ്താന്‍ പൂര്‍ണമായും റഷ്യയുടെ അധീനതയിലായി. റഷ്യന്‍ മേധാവിത്വത്തിനെതിരെ ഷാമിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കലാപം 1859-ല്‍ അവസാനിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് 1991-ല്‍ പുതിയ റിപ്പബ്ളിക്കായി.