This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദണ്ഡാപൂപികാന്യായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:51, 24 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദണ്ഡാപൂപികാന്യായം

ഒരു ലൗകികന്യായം. ദണ്ഡം എന്നാല്‍ വടി-കോല്. അപൂപം എന്നാല്‍ അപ്പം. ദണ്ഡാപൂപന്യായം എന്നും അറിയപ്പെടുന്നു. അപ്പം ചുട്ട് കുത്തിയെടുത്ത് അടുക്കിവയ്ക്കുന്ന വടി നഷ്ടപ്പെട്ടു എന്നു പറയുന്നു. എലി തിന്നതിനാലാകാം; ആരെങ്കിലും എടുത്തുകൊണ്ടുപോയതിനാലുമാകാം. വടി നഷ്ടപ്പെട്ടുപോയി എന്നു പറയുമ്പോള്‍ത്തന്നെ അതില്‍ കുത്തിവച്ചിരുന്ന അപ്പവും നഷ്ടമായി എന്നു സാരം.

ഈ ന്യായംതന്നെയാണ് 'അര്‍ഥാപത്തി' അലങ്കാരത്തിനും അടിസ്ഥാനം.

'അര്‍ഥാപത്തിയതോപിന്നെ

ച്ചൊല്ലാനില്ലെന്ന യുക്തിയാം

അപ്പത്തിന്‍ കോലെലി ഭക്ഷിച്ചാ-

ലപ്പത്തിന്‍ കഥ പറയാനുണ്ടോ ?'

എന്ന് അലങ്കാരത്തിന് നിര്‍വചനവും ഉദാഹരണവും നല്കുന്നു. 'ഞാന്‍ ഒരു കറവയുള്ള പശുവിനെ വാങ്ങി' എന്നു പറയുന്നതില്‍ നിന്ന് അതിന്റെ കുട്ടിയേയും വാങ്ങി എന്നു ധരിക്കേണ്ടതാണ്. ഇവിടെയും ദണ്ഡാപൂപികാന്യായത്താല്‍ ഈ അര്‍ഥഗ്രഹണം ഉണ്ടാകുന്നതായി കരുതാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍