This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദക്ഷിണ്‍ ദിനജ്പൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:26, 24 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദക്ഷിണ്‍ ദിനജ്പൂര്‍

പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിലെ ഒരു ജില്ല. ദക്ഷിണ്‍ ദിനജ്പൂര്‍ ജില്ലയ്ക്ക് 2,219 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ജനസംഖ്യ: 15,02,647 (2001); ജനസാന്ദ്രത: 677/ ച.കി.മീ. (2001); അതിരുകള്‍: വ.-ഉം തെ.-ഉം കി.-ഉം ബംഗ്ലാദേശ്; പ. ഉത്തര്‍ ദിനജ്പൂര്‍, മാല്‍ഡ ജില്ലകള്‍; ആസ്ഥാനം: ബലാര്‍ഘഢ്.

പൊതുവേ നിരപ്പാര്‍ന്ന എക്കല്‍ സമതലത്താല്‍ സമ്പന്നമാണ് ദക്ഷിണ്‍ ദിനജ്പൂര്‍. നാമമാത്രമായി വനഭൂമിയുള്ള ഈ ജില്ലയില്‍ ജലസേചനസൗകര്യം അപര്യാപ്തമാണ്. പുണര്‍ഭാവയും അത്രായുമാണ് മുഖ്യ നദികള്‍. മഴക്കാലത്ത് പുണര്‍ഭാവയില്‍ ഗതാഗതം സാധ്യമാകാറുണ്ട്.

പ്രധാനമായും കാര്‍ഷികമേഖലയില്‍ അധിഷ്ഠിതമാണ് ജില്ലയുടെ ധനാഗമമാര്‍ഗം. മുഖ്യ വിളകളായ നെല്ല്, ചണം, കടുക്, കരിമ്പ്, പയറുവര്‍ഗങ്ങള്‍, പുകയില, മുളക്, പച്ചക്കറി എന്നിവയ്ക്കു പുറമേ നേന്ത്രപ്പഴം, മാങ്ങ, ചക്ക, കൈതച്ചക്ക, ഈന്തപ്പഴം തുടങ്ങിയ ഫലവര്‍ഗങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നു. കന്നുകാലി വളര്‍ത്തലിനെ ആശ്രയിച്ചു ജീവിക്കുന്ന ചെറിയൊരു വിഭാഗവും ജില്ലയിലുണ്ട്. വ്യാവസായികമായി പിന്നോക്കം നില്ക്കുന്ന ഈ ജില്ലയുടെ ഗതാഗതമേഖലയില്‍ റോഡുകള്‍ക്കാണ് മുന്‍തൂക്കം.

ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ ഇടകലര്‍ന്ന് വസിക്കുന്ന പ്രദേശമാണ് ദക്ഷിണ്‍ ദിനജ്പൂര്‍. ബംഗാളിയും ഹിന്ദിയുമാണ് മുഖ്യ വ്യവഹാര ഭാഷകള്‍. ബന്‍ഘട്ട് (Bangath), ഡാല്‍ദിഗി (Dhaldighi), കാല്‍ദിഗി (Kaldighi), തപന്‍ദിഗി (Tapendighi), ബൈര്‍ഹത്ത (Bairhatta) തുടങ്ങിയ പ്രദേശങ്ങള്‍ക്ക് വിനോദ സഞ്ചാര പ്രാധാന്യമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍