This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദക്കീക്കി (10-ാം ശ.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
04:45, 24 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ദക്കീക്കി (10-ാം ശ.)
Daqiqi
പേര്‍ഷ്യന്‍ കവി. 10-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഇദ്ദേഹത്തിന്റെ ശരിയായ പേര് അബൂ മന്‍സൂര്‍ മുഹമ്മദ് ബിന്‍ അഹ്മദ് ദക്കീക്കി എന്നാണ്. ബുഖാറയിലെ സമാനിയ്യ കൊട്ടാരകവിയായിരുന്നു ദക്കീക്കി. ഷാഹ്നാമ എന്ന കാവ്യത്തിന്റെ കര്‍ത്താവ് എന്ന നിലയില്‍ പ്രശസ്തനായി. ഈ കൃതിയുടെ ഒന്നാം ഭാഗമാണ് ഇദ്ദേഹം രചിച്ചത്. ദക്കീക്കിയുടെ ഗസലുകളും മറ്റു കവിതകളും പേര്‍ഷ്യന്‍ സാഹിത്യത്തില്‍ ഇന്നും പ്രചാരത്തിലുണ്ട്. സ്വന്തം അടിമയുടെ കരങ്ങളാല്‍ സു. 977-ല്‍ ഇദ്ദേഹം വധിക്കപ്പെട്ടു.