This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഥാലിക് അമ്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:32, 21 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഥാലിക് അമ്ലം

ജവവേമഹശര മരശറ

ബെന്‍സീന്‍ ഡൈകാര്‍ബോക്സിലിക് അമ്ളം. ഇ6ഒ4 (ഇഛഛഒ)2 എന്ന സാമാന്യ ഫോര്‍മുലയുള്ള മൂന്ന് ഘടനാ ഐസോമറുകളുണ്ട്. അതില്‍ ഓര്‍ത്തോ ഐസോമറിനെയാണ് സാധാരണയായി ഥാലിക് അമ്ളം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.







മെറ്റാ, പാരാ ഐസോമറുകള്‍ ഐസോഥാലിക് അമ്ളം, ടെറിഥാലിക് അമ്ളം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഓരോ ഐസോമറിക അമ്ളത്തിനും അവയ്ക്കനുയോജ്യമായ ടൊളുയീന്‍ അഥവാ സൈലീന്‍ കാര്‍ബോക്സിലിക് അമ്ളങ്ങളെ ഓക്സീകരിച്ച് സംശ്ളേഷണം ചെയ്യാന്‍ സാധിക്കും. കല്ക്കരിടാറില്‍നിന്നു ലഭിക്കുന്ന നാഫ്തലീന്‍, ഓര്‍ത്തോസൈലീന്‍ എന്നിവ രാസത്വരകങ്ങളുടെ സാന്നിധ്യത്തില്‍ ഓക്സീകരിച്ചുണ്ടാകുന്ന ഥാലിക് ആന്‍ഹൈഡ്രൈഡിന്റെ ജലാപഘടനം വഴിയാണ് ഥാലിക് അമ്ളം സംശ്ളേഷണം ചെയ്യുന്നത്. വനേഡിയം പെന്റോക്സൈഡി(രാസത്വരകം)നു മുകളില്‍ (480ബ്ബഇ) നാഫ്തലീന്‍ ഓക്സീകരണവിധേയമാകുന്നത് ബാഷ്പാവസ്ഥയിലായതിനാല്‍ ഓക്സീകരണ ഉത്പന്നമായ ഥാലിക് ആന്‍ഹൈഡ്രൈഡ് വളരെ ശുദ്ധമായ അവസ്ഥയില്‍ ഉത്പതിക്കുന്നു. ഇക്കാരണത്താല്‍ ഥാലിക് അമ്ളം സംശ്ളേഷണം ചെയ്യുവാന്‍ ഗിബ്സ് പ്രക്രിയ എന്നറിയപ്പെടുന്ന ഈ സംശ്ളേഷണ രീതിയാണ് സ്വീകരിച്ചുവരുന്നത്.










 മെറ്റാസൈലീന്‍, പെര്‍മാങ്ഗനേറ്റിന്റെ സാന്നിധ്യത്തില്‍ ഓക്സീകരിച്ച് ഐസോഥാലിക് അമ്ളവും ദ്രവാവസ്ഥയിലുള്ള പാരാസൈലീന്‍ ലേയമായ കോബാള്‍ട്ട്, മാങ്ഗനീസ് ലവണങ്ങളുടെ സാന്നിധ്യത്തില്‍ വായു ഉപയോഗിച്ച് ഓക്സീകരിച്ച് ടെറിഥാലിക് അമ്ളവും ഉണ്ടാക്കാം.







 മൂന്ന് ഥാലിക് അമ്ളങ്ങളുടെയും ഭൌതിക ഗുണധര്‍മങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു.

അമ്ളം ഭൌതികാവസ്ഥ ദ്രവണാങ്കം

ഥാലിക് അമ്ളം വെള്ള പരലുകള്‍ 231ബ്ബഇ

ഐസോഥാലിക് അമ്ളം 346ബ്ബഇ

ടെറിഥാലിക് അമ്ളം വെളുത്ത പൊടി ഉരുകുന്നില്ല

ഉത്പതിക്കുന്നു

 രണ്ട് കാര്‍ബോക്സിലിക് ഗ്രൂപ്പുള്ളതിനാല്‍ എസ്റ്റര്‍ രൂപീകരണം, അമൈഡ് രൂപീകരണം, ഡീകാര്‍ബോക്സിലേഷന്‍ തുടങ്ങിയ പ്രക്രിയകളെല്ലാംതന്നെ രണ്ട് തവണ പ്രദര്‍ശിപ്പിക്കാറുണ്ട്.
 ചൂടാക്കുമ്പോള്‍ ഒരു ജലതന്മാത്ര വിയോജിച്ച് ഥാലിക് ആന്‍ഹൈഡ്രൈഡ് രൂപീകരിക്കും.




സോഡാലൈമുമായി ചേര്‍ത്തു ചൂടാക്കുമ്പോള്‍ ഡീകാര്‍ബോക്സിലേഷന്‍വഴി ബെന്‍സോയിക് അമ്ളവും തുടര്‍ന്ന് ബെന്‍സീനും ഉണ്ടാകുന്നു.




ടെറിഥാലിക് അമ്ളം എതിലീന്‍ ഗ്ളൈക്കോളുമായി പോളിമറിക എസ്റ്റര്‍ രൂപീകരിക്കും. ടെറിലീന്‍, ടെറീന്‍, ഡാക്രോണ്‍, ഫോര്‍ടെല്‍ തുടങ്ങിയ പേരുകളില്‍ വിപണിയില്‍ ലഭിക്കുന്ന ഉയര്‍ന്നയിനം






തുണിനാരുകള്‍ ഈ പോളിഎസ്റ്ററുകളില്‍നിന്ന് നിര്‍മിച്ചെടുത്തിട്ടുണ്ട്. കരോത്തറും സഹപ്രവര്‍ത്തകരുമാണ് ആദ്യമായി ഈ പോളിഎസ്റ്റര്‍ നാരുകള്‍ ഉത്പാദിപ്പിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍