This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോണ്‍ടണ്‍, എഡ്വേര്‍ഡ് (1799 - 1875)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:41, 16 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തോണ്‍ടണ്‍, എഡ്വേര്‍ഡ് (1799 - 1875)

ഠവീൃിീി, ഋറംമൃറ

സാംഖ്യിക ശാസ്ത്രജ്ഞന്‍. 1799-ല്‍ ജനിച്ചു. 1814 മുതല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ഉദ്യോഗസ്ഥനായി ഔദ്യോഗികജീവിതം ആരംഭിച്ച തോണ്‍ടണ്‍, ഭാരതീയ സാംഖ്യികശാസ്ത്ര വകുപ്പിന്റെയും (1846-57) സമുദ്ര വകുപ്പിന്റെയും (1847-57) മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 ഭാരതീയ സ്ഥിതിവിവര കണക്കുകള്‍ ക്രമാനുഗതമായി ശേഖരിച്ച് പ്രസിദ്ധീകരിക്കുന്നതിന് തുടക്കം കുറിച്ചത് തോണ്‍ടണാണ്. ഇന്ത്യ- ഇറ്റ്സ് സ്റ്റേറ്റ്സ് ആന്‍ഡ് പ്രോഡക്റ്റ്സ് (1835), ചാപ്റ്റേഴ്സ് ഒഫ് ദ് മോഡേണ്‍ ഹിസ്റ്ററി ഒഫ് ബ്രിട്ടിഷ് ഇന്ത്യ (1841), എ ഗസറ്റിയര്‍ ഒഫ് ദ് കണ്‍ട്രീസ് അഡ്ജസെന്റ് റ്റു ഇന്ത്യ ഒണ്‍ ദ് നോര്‍ത്ത് വെസ്റ്റ് (1844), ഗസറ്റിയര്‍ ഒഫ് ടെറിറ്ററീസ് അണ്ടര്‍ ദ് ഗവണ്മെന്റ് ഒഫ് ഈസ്റ്റ് ഇന്ത്യാ കമ്പനി (1854) എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. 1875-ല്‍ തോണ്‍ടണ്‍ നിര്യാതനായി.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍