This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്കോര്‍ഡിയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:48, 15 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അക്കോര്‍ഡിയന്‍

Accordion

ഒരു പാശ്ചാത്യസംഗീതോപകരണം. 19-ാം ശ.-ത്തിന്റെ ആരംഭം മുതല്‍ ഇത് ഉപയോഗിച്ചുവരുന്നു. 1822-ല്‍ ജര്‍മനിയിലാണ് ഇത് ആദ്യം നിര്‍മിക്കപ്പെട്ടത്.

ദീര്‍ഘചതുരാകൃതിയിലുള്ള രണ്ടു പലകകള്‍ക്കിടയില്‍ ബെല്ലോകള്‍ ഇണക്കിയാണ് ഇത് നിര്‍മിക്കുന്നത്. ഈ പലകകളില്‍ വാദ്യത്തിന്റെ വലിപ്പച്ചെറുപ്പമനുസരിച്ച് 5 മുതല്‍ 50 വരെ കട്ടകള്‍ (reeds) ഘടിപ്പിച്ചിരിക്കും. ബെല്ലോDebit sideകള്‍ വികസിപ്പിക്കുമ്പോള്‍ പുറത്തുനിന്നും വായു ഉള്ളില്‍ കടക്കുന്നു; സങ്കോചിപ്പിക്കുമ്പോള്‍ പുറത്തേക്കു കടക്കുവാന്‍ ശ്രമിക്കുന്ന വായുവിനെ നിര്‍ദിഷ്ട ദ്വാരങ്ങളില്‍ക്കൂടി നിര്‍ദിഷ്ട തോതില്‍ പുറത്തേക്കു വിടത്തക്കവണ്ണം കട്ടകളില്‍ വിരലുകള്‍ അമര്‍ത്തുകയും അയയ്ക്കുകയും ചെയ്യുന്നു. ഒരേ കട്ടയില്‍ നിന്നും രണ്ടു നാദങ്ങള്‍ പുറപ്പെടുവിക്കുന്നതിന് ബെല്ലോകളില്‍ ഒന്നിനെ വികസിപ്പിക്കുകയും മറ്റൊന്നിനെ സങ്കോചിപ്പിക്കുകയും ചെയ്താല്‍ മതി.

Image:p44.png

പിയാനോ മാതൃകയില്‍ നിര്‍മിക്കപ്പെടുന്ന പിയാനോ അക്കോര്‍ഡിയനുകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. അവയുടെ 'ദന്തനിര' (keyboard) പ്രത്യേകരീതിയിലാണ് ഘടിപ്പിച്ചിട്ടുള്ളത്. 'ബണ്‍ഡോനിയോണ്‍' (Brandoneon) എന്നത് മറ്റൊരിനം അക്കോര്‍ഡിയനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍