This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൈപ്പൂയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:13, 7 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തൈപ്പൂയം

മകരമാസത്തിലെ പൂയം. സുബ്രഹ്മണ്യഭഗവാന്റെ ജന്മദിനമാണ് ഇത്. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് തൈപ്പൂയം. ഈ ദിവസത്തില്‍ സുബ്രഹ്മണ്യക്ഷേത്രങ്ങളിലെല്ലാം വിശേഷാല്‍ പൂജകളും ആഘോഷങ്ങളും നടക്കും. തൈപ്പൂയത്തിലെ പ്രധാന നേര്‍ച്ച കാവടികെട്ടിയാടലാണ്. തൈപ്പൂയക്കാവടിയാട്ടത്തിന് നേര്‍ച്ചക്കാര്‍ കാവടികെട്ടി ഊരുവലം ചെയ്താണ് ക്ഷേത്രത്തിലെത്തുക. കാവടിക്കാരോടൊപ്പം നയ്യാണ്ടിമേളക്കാരുമുണ്ടാകും. കാവടിയാട്ടത്തിന്റെ പൊലിമ കൂട്ടാനായി കുംഭംകളി, കവിളിലും നാവിലുമൊക്കെ ശൂലം കുത്തിക്കൊണ്ടുള്ള കുത്തിയോട്ടം എന്നിവയും ഉണ്ടാകും. കേരളത്തിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിലും തൈപ്പൂയം ഗംഭീരമായി ആഘോഷിക്കാറുണ്ട്. തമിഴ്നാട്ടിലെ എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ഇത് പതിവാണ്. ഏറെ പ്രസിദ്ധമായ തൈപ്പൂയാഘോഷങ്ങള്‍ നടക്കുന്നത് പഴനിയിലും തിരുച്ചെന്തൂരിലുമാണ്. കേരളത്തില്‍ ഹരിപ്പാട്, കിടങ്ങൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ തൈപ്പൂയാഘോഷം വളരെയേറെ ജനങ്ങളെ ആകര്‍ഷിച്ചുവരുന്നു.

തൈപ്പൊങ്കല്‍

തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവം. മകരസംക്രമദിനമായ മകരം ഒന്നാം തീയതിയാണ് (തമിഴിലെ തൈ ഒന്നാം തീയതി) ഈ കാര്‍ഷികോത്സവം നടത്താറുള്ളത്. പൊങ്കല്‍, മകരസംക്രാന്തി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പുതുനെല്ല് അരിയാക്കി അത് സ്വന്തം വീട്ടുമുറ്റങ്ങളില്‍ അടുപ്പുകൂട്ടി വേവിച്ച് പൊങ്കല്‍ ഉണ്ടാക്കുകയാണ് പ്രധാന ആഘോഷച്ചടങ്ങ്. ഈ തൈപ്പൊങ്കല്‍ സൂര്യദേവനു നേദിച്ചശേഷം എല്ലാവരും പങ്കുവച്ചു കഴിക്കും. മകരപ്പൊങ്കല്‍ കഴിഞ്ഞാല്‍ അടുത്ത ദിവസം കന്നുകാലികളെ പൂജിച്ചുകൊണ്ടു നടത്തുന്ന ആഘോഷമാണ് മാട്ടുപ്പൊങ്കല്‍. അന്ന് കന്നുകാലികളെ അലങ്കരിച്ച് എഴുന്നള്ളിക്കുകയും അവയ്ക്ക് വിശേഷാല്‍ ഭക്ഷണം നല്കുകയും ചെയ്യും. തൈപ്പൊങ്കലിന് അമ്മമാര്‍ തങ്ങളുടെ ഭര്‍തൃമതിയായ പുത്രിമാര്‍ക്ക് വിശേഷാല്‍ ഉപഹാരങ്ങള്‍ നല്കേണ്ടതുണ്ട്. മണ്‍പാത്രങ്ങള്‍, അരി, പഴക്കുല, പച്ചക്കറികള്‍, കുങ്കുമം, കരിമ്പ് തുടങ്ങിയവയാണ് സാധാരണയായി കൊടുക്കാറുള്ളത്. അലംഘനീയമായ ഒരാചാരമായിട്ടാണ് ഇത് അനുഷ്ഠിച്ചുപോരുന്നത്. പൊങ്കല്‍ ഉണ്ടാക്കുന്നതിനുള്ള പുതിയ മണ്‍കലം അരിമാവുകൊണ്ടും കുങ്കുമംകൊണ്ടും ഒക്കെ മനോഹരമായി അലങ്കരിക്കുന്ന പതിവുമുണ്ട്. അലങ്കരിച്ച കലം അടുപ്പത്തുവച്ചു കഴിഞ്ഞാല്‍ പാലൊഴിക്കും. അത് തിളച്ചു തുടങ്ങുമ്പോള്‍ അന്ന് അവിടെ എത്തിച്ചേര്‍ന്നിട്ടുള്ള കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആളോ പ്രായം കുറഞ്ഞ ആളോ കലത്തിലേക്ക് അരിയിടും. പൊങ്കല്‍ തയ്യാറായിക്കഴിയുമ്പോള്‍ 'പൊങ്കലോ പൊങ്കല്‍' വിളികളോടെ നിലത്തിറക്കിവച്ചശേഷം നാക്കിലയില്‍ വിളമ്പി സൂര്യഭഗവാനു നിവേദിക്കും.

 പൊങ്കല്‍ ഇന്ന് തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്. ആശംസാകാര്‍ഡുകള്‍ അയയ്ക്കലും പുതുവസ്ത്രം സമ്മാനിക്കലുമൊക്കെയായി ഇത് ഇന്ന് പുതിയ രീതികളിലേക്കുകൂടി വളര്‍ന്നിട്ടുണ്ട്.
 പൊങ്കല്‍ രണ്ട് രീതിയിലാണ് പ്രധാനമായും ഉണ്ടാക്കുക. അരി, ശര്‍ക്കര തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന മധുരമുള്ള പൊങ്കലിന് വെണ്‍പൊങ്കല്‍ അഥവാ ശര്‍ക്കരപ്പൊങ്കല്‍ എന്നാണ് പറയുന്നത്. അരി, ചെറുപരിപ്പ്, മഞ്ഞള്‍, ഉപ്പ്, ഇഞ്ചി, തേങ്ങ, കുരുമുളക്, നെയ്യ് തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന പൊങ്കലിന് തിരുപ്പുഴിച്ചിപ്പൊങ്കല്‍ എന്നു പറയും.
 കേരളത്തില്‍ പാലക്കാട് പ്രദേശത്ത് പൊങ്കല്‍ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്. മതേതരമായ ഒരാഘോഷം 

എന്ന നിലയില്‍ ഭാരതത്തിലെ വ്യത്യസ്തമായ ഒരുത്സവമാണ് തൈപ്പൊങ്കല്‍ അഥവാ മകരപ്പൊങ്കല്‍. തൈപ്പൊങ്കല്‍ദിനത്തി

ലൊഴിച്ച് മറ്റൊരു ദിനത്തിലും വീടിനു പുറത്തുവച്ച് പാചകകര്‍മങ്ങള്‍ ചെയ്യാന്‍ പാടില്ല എന്നാണ് തമിഴ്നാട്ടിലെ പ്രബലമായ വിശ്വാസം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍