This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തെഹ് രി അണക്കെട്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
10:03, 5 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
തെഹ് രി അണക്കെട്ട്
ഇന്ത്യയില്‍ ഉത്തര്‍ഖണ്ഡ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന അണക്കെട്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ അണക്കെട്ടാണ് ഇത്. തെഹ്രി ഹൈഡല്‍ പ്രോജക്റ്റ് എന്ന ബൃഹത് പദ്ധതിയിലുള്‍പ്പെട്ട പ്രധാന അണക്കെട്ടാണ് തെഹ്രി അണക്കെട്ട് അഥവാ തെഹ്രി ഡാം എന്നറിയപ്പെടുന്നത്.
പുരാതന തെഹ്രി നഗരിക്കടുത്തായി സ്ഥിതിചെയ്യുന്ന ഇതിന്റെ ഉയരം 260 മീ. ആണ്. 42 ച.കി.മീ. വിസ്തൃതിയാണ് തടാകത്തിനുള്ളത്. തെഹ്രി ജില്ലയില്‍ ഭാഗീരഥി - ഭിലാംഗന നദികളിലാണ് ഇത് കെട്ടിയുയര്‍ത്തിയിട്ടുള്ളത്. 2,400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക; 6,000 ച.കി.മീ. സ്ഥലത്ത് സുസ്ഥിരമായ ജലസേചനം നടത്തുക; ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍ എന്നിവിടങ്ങളിലേക്ക് 270 മില്യന്‍ ഗ്യാലന്‍ കുടിവെള്ളം ലഭ്യമാക്കുക എന്നിവയാണ് ഈ അണക്കെട്ടിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. പണി പൂര്‍ത്തിയായപ്പോള്‍ 4500 കോടി രൂപ ചെലവായി.
1972-ലാണ് ഈ അണക്കെട്ടിന്റെ നിര്‍മാണത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചത്. എന്നാല്‍ 1978 മുതലാണ് പണി തുടങ്ങിയത്. 1980 ജൂണ്‍ 12-ന് ഇതിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി തെഹ്രി ഹൈഡ്രോ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഠ.ഒ.ഉ.ഇ.) സ്ഥാപിച്ചു. 1996-ല്‍ ഡാമിന്റെ പണി പൂര്‍ത്തിയായി. ആദ്യഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായ
പ്പോള്‍ 2,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയുമായിരുന്നു.
പരിസ്ഥിതിപ്രവര്‍ത്തകരുടെയും തദ്ദേശവാസികളുടെയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്. അണക്കെട്ടു നിര്‍മാണത്തോടെ 42 ഗ്രാമങ്ങള്‍ പൂര്‍ണമായും 72 ഗ്രാമങ്ങള്‍ ഭാഗികമായും വെള്ളത്തിനടിയിലാകും എന്ന അവസ്ഥയ്ക്ക് എതിരെയായിരുന്നു സമരം. നിരന്തരമായ സമരങ്ങളും നിയമയുദ്ധങ്ങളും അന്തിമവിജയത്തിലെത്തിയില്ല. പക്ഷേ, നിര്‍മാണ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതിന് ഇത് കാരണമായി. വന്‍കിട അണക്കെട്ടുകള്‍, പ്രത്യേകിച്ചും ഹിമാലയ താഴ്വാരത്തില്‍, ഭാവിയില്‍ വന്‍ പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തും എന്നതായിരുന്നു ഇതിനെതിരായി ഉയര്‍ന്ന മുഖ്യ വിമര്‍ശനം. 1991-ല്‍ ഇവിടെ ഉണ്ടായ ഭൂചലനം ഈ വാദത്തെ കൂടുതല്‍ ദൃഢീകരിച്ചു. 2004 ആഗ.-ല്‍ ഇതിലെ ഒരു ടണലിന്റെ ഭാഗങ്ങള്‍ കനത്ത മഴയില്‍ തകര്‍ന്നതും ഭീഷണി ഉയര്‍ത്തുകയുണ്ടായി.