This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടിത്തിട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:44, 15 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.132 (സംവാദം)

അടിത്തിട്ട്

നദിയുടെ ഗതിമാറുമ്പോള്‍ ഉണ്ടാകുന്ന എക്കല്‍ത്തിട്ട്. അപരദന(erosion)ത്തിന്റെ ഫലമായി നദീമാര്‍ഗങ്ങളുടെ ആഴവും പരപ്പും വര്‍ധിക്കുന്നു. നദീതലത്തിലുള്ള ശിലകള്‍ ഭിന്നസ്വഭാവത്തിലുള്ളതാകുമ്പോള്‍, തലത്തിന്റെ ഒരു ഭാഗം മാത്രം കുഴിയാനും മറുഭാഗത്ത് എക്കലടിഞ്ഞുകൂടാനും ഇടയാകുന്നു. വെള്ളം ഇറങ്ങുമ്പോള്‍ നീര്‍ച്ചാല് കൂടുതല്‍ കുഴിവുള്ള ഭാഗങ്ങളിലേക്ക് ഒതുങ്ങുന്നു. വശങ്ങളില്‍ എക്കലടിഞ്ഞു ഫലഭൂയിഷ്ഠമായ തിട്ടുകള്‍ രൂപംകൊള്ളുന്നു. തീവ്രമായ അപരദനത്തിന്റെ ഫലമായി നദി എതിര്‍ഭാഗത്തേക്കുനീങ്ങി ഒഴുകാന്‍ തുടങ്ങിയാല്‍ ഈ തിട്ടുകള്‍ വെള്ളപ്പൊക്കക്കാലത്തുപോലും ക്രമത്തിലധികം നിമജ്ജിതമാകുന്നില്ല. ഇവയാണ് അടിത്തിട്ടുകള്‍ എന്നറിയപ്പെടുന്നത്. സ്വയം ഗതിമാറ്റുന്ന നദികളില്‍ ഇത്തരം തിട്ടുകള്‍ ധാരാളമായി ഉണ്ടാകുന്നു. മിസിസിപ്പിയിലെ ഇത്തരം ഭൂരൂപങ്ങളാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയില്‍ ബ്രഹ്മപുത്രാനദിയുടെ പാര്‍ശ്വങ്ങളിലെ വളക്കൂറുള്ള ചണനിലങ്ങളൊക്കെത്തന്നെ ഇത്തരം തിട്ടുകളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍