This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂള്‍, ജോണ്‍ ലോറന്‍സ് (1830 - 1906)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:55, 23 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂള്‍, ജോണ്‍ ലോറന്‍സ് (1830 - 1906)

Toole, John Laurence

ബ്രിട്ടീഷ് നടന്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലെ പ്രമുഖനായ ഹാസ്യനടനായിരുന്നു. 1852-ല്‍ ഡബ്ലിനിലാണ് ടൂള്‍ പ്രൊഫഷണല്‍ നടനായി രംഗപ്രവേശം ചെയ്തത്. അതേവര്‍ഷം തന്നെ ലണ്ടനിലും അരങ്ങേറ്റം നടത്തിയ ടൂള്‍ അവിടത്തെ വാസക്കാലത്ത് ഹെന്റി ഇര്‍വിങ്ങുമായി ചങ്ങാത്തം സ്ഥാപിച്ചു. 1867-ല്‍ ഇവര്‍ ഒരുമിച്ച് അഭിനയിക്കുകയുമുണ്ടായി. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഇവരുടെ ബന്ധം ഒരു മികച്ച നേട്ടമായി മാറി. അഡല്‍ഫി നാടക പരമ്പരയിലൂടെ ടൂള്‍ വളരെവേഗം ജനപ്രീതി നേടി. ഹാസ്യനാടകങ്ങളില്‍ അരങ്ങു തകര്‍ക്കുന്ന അഭിനയമാണ് ടൂള്‍ കാഴ്ചവച്ചത്. ഡോട്ട് (1862) ഡിയറര്‍

ദാന്‍ ലൈഫ് (1868) എന്നിവ പ്രത്യേകം ശ്രദ്ധേയമായി. ചാറിങ് ക്രോസ് തിയെറ്റര്‍ പാട്ടത്തിനു വാങ്ങിയ ടൂള്‍ അതിന്റെ പേര് ടൂള്‍സ് തിയെറ്റര്‍ എന്നാക്കി മാറ്റി. സ്വന്തം പേരില്‍ ഒരു തിയെറ്റര്‍ തുടങ്ങുവാനാകുന്നിടത്തോളം പ്രശസ്തി അന്നു മറ്റാരും നേടിയിരുന്നില്ല. തിയെറ്റര്‍ മാനേജര്‍ എന്ന നിലയിലും ടൂളിന്റെ സേവനം പ്രശംസ നേടി. ജെ. എം. ബാരിയുടെ നാടകങ്ങള്‍ ആദ്യമായവതരിപ്പിച്ചതും ടൂളായിരുന്നു. 1906-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍