This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാഷെ, എറ്റിനെ പാസ്കല്‍ (1795 - 1865)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:51, 19 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടാഷെ, എറ്റിനെ പാസ്കല്‍ (1795 - 1865)

Tache, Etienne Paschal

കനേഡിയന്‍ കോണ്‍ഫെഡറേഷന്‍ രൂപവത്കരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച രാഷ്ട്രീയ നേതാവ്. ക്യൂബെക് പ്രവിശ്യയില്‍ 1795 സെപ്. 5-ന് ഇദ്ദേഹം ജനിച്ചു. ക്യുബെക് സെമിനാരിയിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. ലാവല്‍ യൂണിവേഴ്സിറ്റിയില്‍ വൈദ്യപഠനം നടത്തുകയും നാട്ടില്‍ വൈദ്യവൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നീട് ഇദ്ദേഹം രാഷ്ട്രീയരംഗത്തു പ്രവേശിച്ചു. യുണൈറ്റഡ് കാനഡ ലെജിസ്ലേച്ചറില്‍ ലിസ്ലെറ്റ് മണ്ഡലത്തില്‍നിന്നും 1841 മുതല്‍ 46 വരെ ഇദ്ദേഹം അംഗമായിരുന്നു. 1848 മുതല്‍ 64 വരെ ലെജിസ്ലേറ്റിവ് കൗണ്‍സിലില്‍ അംഗമായിരുന്നിട്ടുണ്ട്. ഇക്കാലത്ത് സ്പീക്കറായും മന്ത്രിയായും സേവനമനുഷ്ഠിച്ചു. 1856-ല്‍ ഇദ്ദേഹം ഉപപ്രധാനമന്ത്രിയായി. 1858-ല്‍ ടാഷെയ്ക്ക് നൈറ്റ് പദവി ലഭിച്ചു. കോണ്‍ഫെഡറേഷന്‍ ലക്ഷ്യമാക്കി രൂപവത്കരിച്ച കൂട്ടുകക്ഷി മന്ത്രിസഭയില്‍ 1864-ല്‍ ഇദ്ദേഹം ഉപപ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചു. ഇതോടൊപ്പംതന്നെ കോണ്‍ഫെഡറേഷന്‍ രൂപവത്കരിക്കുന്നതിനായി സംഘടിപ്പിച്ച ക്യൂബെക് സമ്മേളനത്തിന്റെ (1864) അദ്ധ്യക്ഷപദവിയും ഇദ്ദേഹത്തില്‍ നിക്ഷിപ്തമായിരുന്നു. എന്നാല്‍ കോണ്‍ഫെഡറേഷന്‍ ലക്ഷ്യപ്രാപ്തിയിലെത്തുന്നതിനുമുമ്പുതന്നെ 1865 ജൂല. 30-ന് ഇദ്ദേഹം ക്യുബെക്കില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍