This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടര്‍ബൈന്‍ നോദനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:41, 16 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടര്‍ബൈന്‍ നോദനം

Turbine propulsion

വാഹനങ്ങളില്‍, വാതക ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് സൃഷ്ടിക്കുന്ന നോദനം. മറ്റ് ആന്തര ദഹന എന്‍ജിനുകളെ അപേക്ഷിച്ച്, ഭാരക്കുറവ്, ഒതുങ്ങിയ കെട്ടുറപ്പ്, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം എന്നീ ഗുണമേന്മകളുള്ളതിനാല്‍ വാഹനങ്ങളുടെ മുഖ്യ നോദനത്തില്‍ ഇന്നേറ്റവും വ്യാപകമായിട്ടുപയോഗപ്പെടുത്താറുള്ളത് ടര്‍ബൈന്‍ നോദന രീതിയാണ്. വിമാനം, കപ്പല്‍, തീവണ്ടി, സൈനിക ടാങ്കുകള്‍, സ്പോര്‍ട്സ് കാറുകള്‍ എന്നിവയിലെല്ലാം ഇത്തരം എന്‍ജിന്‍ ഉപയോഗിച്ചുവരുന്നു.

പ്രവര്‍ത്തന രീതി. ടര്‍ബൈന്‍ നോദന രീതി ഉപയോഗപ്പെടുത്തുന്ന എന്‍ജിനുകളുടെ പ്രധാന ഭാഗം വാതക ടര്‍ബൈനാണ്. വാതക ടര്‍ബൈനിലെ കോര്‍ അഥവാ വാതക ജനറേറ്റര്‍ 'ഓപ്പണ്‍ സൈക്കിള്‍' രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇവയില്‍ ഉപയോഗപ്പെടുത്തുന്ന വാതകം അന്തരീക്ഷ വായു തന്നെയായിരിക്കും. ഈ വായുവിനെ ഭ്രമണ കംപ്രസറില്‍ (rotating compressor) വച്ച് മര്‍ദവിധേയമാക്കിയ ശേഷം ജ്വലന അറയില്‍ പ്രവേശിപ്പിക്കുന്നു. അവിടെ ഹൈഡ്രോകാര്‍ബണ്‍ ദ്രാവക ഇന്ധനം കത്തിച്ച് ഈ വായുവിനെ ചൂടാക്കുന്നു. ഇതിനെ കോര്‍ ടര്‍ബൈനിലൂടെ കടത്തിവിടുമ്പോള്‍ ഉയര്‍ന്ന മര്‍ദത്തിലും താപനിലയിലും ഉള്ള വാതകം ലഭ്യമാവുന്നു. ഈ വാതകത്തിലെ അവശിഷ്ട ഊര്‍ജമാണ് നോദനത്തിനുപയോഗിക്കുന്നത്.

1. കര്‍ഷണ-നോദക വാഹനങ്ങള്‍. (traction-propelled vehicles) ബസ്സ്, ട്രക്ക്, കാര്‍, തീവണ്ടി, സൈനിക ടാങ്ക് എന്നിവ കര്‍ഷണ-നോദക വാഹനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഈ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എന്‍ജിനില്‍, കോറിലെ വാതക ധാര ഉപയോഗിച്ച് ഒരു പവര്‍ ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഇത് വാതകത്തിലെ ഊര്‍ജം വലിച്ചെടുത്ത് ഒരു 'ഹൈ-സ്പീഡ് ഡ്രൈവ് ഷാഫ്റ്റില്‍' ബലആഘൂര്‍ണം സൃഷ്ടിക്കുന്നു.

പവര്‍ ടര്‍ബൈന്‍ രണ്ട് രീതിയില്‍ ഘടിപ്പിക്കാറുണ്ട്. സ്വതന്ത്ര ടര്‍ബൈന്‍ സംവിധാനമാണ് ആദ്യ രീതി. ഇതില്‍ പവര്‍ ടര്‍ബൈന്‍ അതിന്റേതായ ഷാഫ്റ്റോടുകൂടി ഒരു പ്രത്യേക വിഭാഗമായി സ്ഥിതിചെയ്യുന്നു. ഷാഫ്റ്റിന്റെ ഭ്രമണത്തിന് കോറിന്റെ വേഗതയുമായി യാന്ത്രിക ബന്ധവുമില്ല. സ്ഥിര ടര്‍ബൈന്‍ രീതിയാണ് അടുത്തയിനത്തില്‍ പ്രയോജനപ്പെടുത്തുന്നത്. ഇതില്‍ പവര്‍ ടര്‍ബൈനിനെ കോര്‍ ടര്‍ബൈനിന്റെ ഷാഫ്റ്റില്‍ തന്നെ ഉറപ്പിക്കുന്നു. ഇവിടെ ഷാഫ്റ്റിന്റെ വേഗത കോര്‍ സ്പൂളിന്റേതിനു തുല്യമായിരിക്കും.

പവര്‍ ടര്‍ബൈനിനെ സംചരണ സംവിധാനം വഴി കര്‍ഷണ ചക്രവുമായി ബന്ധിപ്പിച്ചാണ് വാഹനം ഓടിക്കുന്നത്.

2. പ്രതിക്രിയാ (reaction)ചാലിത വാഹനങ്ങള്‍. വിമാനം, കപ്പല്‍, ദ്രുത-വേഗ ഭൂതല വാഹനങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടും. ഇവയെ കര്‍ഷണം മൂലം പ്രവര്‍ത്തിപ്പിക്കുക അസാധ്യമാണ്. ഇവിടെ വാഹനത്തിന്റെ പരിസരത്തിലെ ദ്രവത്തെ (മിക്ക കപ്പലിലും വെള്ളത്തേയും മറ്റു വാഹനങ്ങളില്‍ വായുവിനേയും) ഏതെങ്കിലും ഒരു ടര്‍ബൊ യന്ത്രസംവിധാനത്തിലൂടെ ത്വരണ വിധേയമാക്കുന്നു.

ഈ ത്വരണ പ്രക്രിയ നോദക ടര്‍ബൊ യന്ത്രസംവിധാനത്തില്‍ സൃഷ്ടിക്കുന്ന പ്രതിക്രിയാ ബലമാണ് വാഹനത്തിനാവശ്യമായ പ്രയാണശക്തി നല്‍കുന്നത്. വാതക ജനറേറ്റില്‍ നിന്നും ഊര്‍ജം വലിച്ചെടുക്കുന്ന പവര്‍ ടര്‍ബൈന്‍ തന്നെയാണ് ടര്‍ബൊ യന്ത്ര സംവിധാനത്തിനാവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍