This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിഫെന്‍ബേക്കര്‍, ജോണ്‍ ജോര്‍ജ് (1895 - 1979)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:30, 15 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിഫെന്‍ബേക്കര്‍, ജോണ്‍ ജോര്‍ജ് (1895 - 1979)

Diefenbaker,John George

ജോണ്‍ ജോര്‍ജ് ഡിഫെന്‍ബേക്കര്‍

കാനഡയിലെ മുന്‍ പ്രധാനമന്ത്രിയും (1957-63) കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും. ഒന്റാറിയോയിലെ ഗ്രേ കൗണ്ടിയില്‍ 1895 സെപ്. 18-ന് ഇദ്ദേഹം ജനിച്ചു. സസ്കാച്ച്വാന്‍ സര്‍വകലാശാലയില്‍ നിന്നും 1916-ല്‍ എം. എ. ബിരുദം നേടി. ഒന്നാം ലോകയുദ്ധത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. 1919-ല്‍ നിയമപഠനം പൂര്‍ത്തിയാക്കിയശേഷം സസ് കാച്ച് വാനില്‍ പ്രാക്റ്റീസ് ആരംഭിച്ചു. ഇതോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനത്തിലും വ്യാപൃതനായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലായിരുന്നു ഡിഫെന്‍ബേക്കര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇദ്ദേഹം 1940-ല്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1956 ആയപ്പോഴേക്കും ഡിഫെന്‍ബേക്കര്‍ പാര്‍ട്ടിയുടെ ദേശീയ നേതാവായി ഉയര്‍ന്നു. 1957 ജൂണിലെ തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയെ പരാജയപ്പെടുത്തിക്കൊണ്ട് ഇദ്ദേഹത്തിന്റെ പാര്‍ട്ടി വിജയം കൈവരിച്ചു. ലൂയി സെന്റ് ലോറന്റിന്റെ ലിബറല്‍ ഗവണ്‍മെന്റിനെ പിന്തുടര്‍ന്നുകൊണ്ട് ഡിഫെന്‍ബേക്കര്‍ 1957 ജൂണില്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ഒരു ന്യൂനപക്ഷ ഗവണ്‍മെന്റായിട്ടായിരുന്നു അധികാരമേറ്റതെങ്കിലും 1958 മാ.-ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയെടുക്കുവാന്‍ സാധിച്ചു. 1961-ലെ കാര്‍ഷിക നിയമനിര്‍മാണങ്ങളൊഴിച്ചാല്‍ ഇദ്ദേഹത്തിന്റെ ഗവണ്‍മെന്റിന് എടുത്തുപറയത്തക്ക മറ്റു നേട്ടങ്ങളൊന്നും കൈവരിക്കാനായില്ല. തൊഴിലില്ലായ്മയുടേയും സാമ്പത്തികത്തകര്‍ച്ചയുടേയും കാലമായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. അന്താരാഷ്ട്രരംഗത്തെ മത്സരവും ഡോളറിന്റെ വിലയിടിവും ഇതിനു കാരണമായി. 1962-ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഇദ്ദേഹത്തിന്റേത് വീണ്ടും ന്യൂനപക്ഷ ഗവണ്‍മെന്റായി മാറി. അണു ആയുധങ്ങളെ സംബന്ധിച്ച വിവാദം ഗവണ്‍മെന്റിന് ഏറെ ദോഷം ചെയ്തു. 1963 ഫെ. -ല്‍ ഇദ്ദേഹത്തിന്റെ ഗവണ്‍മെന്റിന് കോമണ്‍സ് സഭയില്‍ പരാജയമുണ്ടായി. 1963 ഏ.-ലെ പൊതുതെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് ഏ. 17-ന് ഇദ്ദേഹം പ്രധാനമന്ത്രിപദം രാജിവച്ചു. തുടര്‍ന്നുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1963 മുതല്‍ 67 വരെ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കുകയും ചെയ്തു. പാര്‍ലമെന്റംഗമായിരിക്കെ 1979 ആഗ. 17-ന് ഇദ്ദേഹം ഒട്ടാവയില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍