This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിപ്റ്റിറോകാര്‍പേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:09, 15 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡിപ്റ്റിറോകാര്‍പേസി ഉശുലൃീേരമൃുമരലമല സാമ്പത്തിക പ്രാധാന്യമുളള ഒരു സസ്യകുടുംബം. ദ്വിബീജപത്രികളിലെ ഗട്ടിഫെറേലിസ് (ഏൌശേേളലൃമഹല) ഗോത്രത്തില്‍പ്പെടുന്നു. 16 ജീനസ്സുകളും മുന്നൂറിലധികം സ്പീഷീസുമ്ു. ഇവയിലധികവും വളരെ ഉയരത്തിലും വണ്ണത്തിലും വളരുന്ന വന്‍ വൃക്ഷങ്ങളാണ്. അപൂര്‍വമായി കുറ്റിച്ചെടികളുമ്ു. ഭാരതത്തിലേയും മലയയിലേയും ചതുപ്പു വനപ്രദേശങ്ങളില്‍ ഇവ ധാരാളമായി വളരുന്നു. വൃക്ഷങ്ങളിലാകമാനം നക്ഷത്രാകൃതിയിലുളള രോമങ്ങള്ു. തടിയില്‍ റെസീന്‍ കോശങ്ങള്‍ കാണപ്പെടുന്നു. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കും. അണ്ഡാകൃതിയിലുള്ള ഇലകള്‍ക്ക് 8 സെ.മീ. നീളവും 12 സെ.മീ. വീതിയുമുായിരിക്കും. ഇലകള്‍ തിളക്കമുള്ളവയാണ്. അനുപര്‍ണങ്ങള്‍ വളരെച്ചെറുതായിരിക്കും. ഇലകളുടെ കക്ഷ്യങ്ങളില്‍നിന്ന് പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുാകുന്നത്. സാമാന്യം വലുപ്പമുള്ള പുഷ്പങ്ങള്‍ സുഗന്ധമുള്ളവയാണ്. പുഷ്പങ്ങളുടെ ഞെട്ടിന്റെ ചുവടുഭാഗം വീര്‍ത്തിരിക്കും. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചോ അതിന്റെ ഗുണിതങ്ങളിലോ ആയിരിക്കും. ബാഹ്യദളങ്ങള്‍ മണിയുടെ ആകൃതിയുള്ളതും സ്വതന്ത്രവും ചിരസ്ഥായിയുമാണ്. ദളങ്ങള്‍ രോമിലമായിരിക്കും. കേസരങ്ങള്‍ അഞ്ചോ അഞ്ചിന്റെ ഗുണിതങ്ങളിലോ കാണപ്പെടുന്നു. കേസരതന്തുക്കള്‍ ചെറുതും ചുവടുഭാഗം പരന്നതുമാണ്. പരാഗിയുടെ സംയോജകം മുകളിലേക്ക് വളര്‍ന്ന് ഒരു ഉപാംഗ (മുുലിറമഴല)മായിത്തീരുന്നു. ഭാഗികമായി ബാഹ്യദളത്തോട് ഒട്ടിച്ചേര്‍ന്നിരിക്കുന്ന അണ്ഡാശയത്തിന് മൂന്ന് അറകള്ു; ഓരോ അറയിലും ര് അണ്ഡങ്ങള്‍ വീതം കാണപ്പെടുന്നു. വര്‍ത്തിക ചെറുതാണ്. ഫലത്തില്‍ ഒറ്റ വിത്തു മാത്രമേയുള്ളൂ. ചിരസ്ഥായിയായ ബാഹ്യദളങ്ങള്‍ ഫലത്തെ ആവരണം ചെയ്തിരിക്കും. രു ബാഹ്യദളപുടങ്ങള്‍ രൂപാന്തരപ്പെട്ട് ചിറകുകള്‍ പോലെയായിത്തീര്‍ന്നിരിക്കുന്നു. ഈ ചിറകുകള്‍ വിത്തു വിതരണത്തെ സഹായിക്കുന്നു. വിത്തുകള്‍ക്ക് മാംസളമായ ബീജപത്രങ്ങളാണുള്ളത്. ഡിപ്റ്റിറോകാര്‍പേസി കുടുംബത്തിലെ ഇലപ്പൊങ്, അടയ്ക്കാ പൈന്‍, ഉറപ്പിംപശ, വെളളയിനി, തമ്പകം, കല്‍പൈന്‍, സാല്‍മരം തുടങ്ങിയവ ഏറെ സാമ്പത്തിക പ്രാധാന്യമുള്ളവയാണ്. ഇവയുടെ തടി ഫര്‍ണിച്ചറുകളുാക്കുവാനും കെട്ടിടനിര്‍മാണത്തിനും ഉപയോഗിക്കുന്നു. സാല്‍മരത്തിന്റെ തടി വിലയേറിയതാണ്. മരാമര (ടവീൃലമ ൃീയലമെേ)ത്തിന്റെ കടുപ്പവും ഈടുമുളള തടി, പാലങ്ങള്‍, വളളം, വീട്ടുപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനു പ്രയോജനപ്പെടുത്തുന്നു. മരത്തൊലി ടാനിങ്ങിനും മരക്കറ ഷൂപോളിഷ്, കാര്‍ബണ്‍ പേപ്പര്‍ എന്നിവയുാക്കാനും ഉപയോഗിക്കുന്നു. വിത്തില്‍ നിന്നെടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യമാണ്. ചോക്കലേറ്റുകളുാക്കാന്‍ ഇത് ഉപയോഗിക്കുന്ന്ു. വെള്ള പൈനിന്റെ (ഢമലൃേശമ ശിറശരമ) തടിയില്‍ നിന്നുളള കറ വാര്‍ണീഷ് നിര്‍മാണത്തിനുപയോഗിക്കുന്നു. തടിയില്‍ നിന്നൂറുന്ന കറയാണ് കുന്തിരിക്കം എന്നറിയപ്പെടുന്നത്. മരത്തൊലി ഔഷധമാണ്. വിത്തില്‍ നിന്നു ലഭിക്കുന്ന എണ്ണ, സോപ്പ്, മെഴുകുതിരി, ചിലയിനം പലഹാരങ്ങള്‍ തുടങ്ങിയവയുാക്കാന്‍ ഉപയോഗിക്കാറ്ു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍