This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിജിലാസ്, മിലോവന്‍ (ജിലാസ്, മിലോവന്‍)(1911 - 95)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡിജിലാസ്, മിലോവന്‍ (ജിലാസ്, മിലോവന്‍)(1911 - 95) ഉഷശഹമ, ങശഹ്ീമി യുഗോസ്ളാവിയയിലെ മുന്‍ കമ്യൂണിസ്റ്റു നേതാവ്. മിലോവന്‍ ജിലാസ് എന്നാണ് യുഗോസ്ളാവിയന്‍ ഉച്ചാരണം. മോനിെഗ്രോയിലെ പോള്‍ജായില്‍ 1911 ജൂണ്‍ 12-ന് ജനിച്ചു. ബെല്‍ഗ്രേഡ് സര്‍വകലാശാലയില്‍നിന്ന് 1933-ല്‍ നിയമബിരുദം നേടിയ ഡിജിലാസ് വിദ്യാഭ്യാസ കാലത്തുതന്നെ ഒരു കമ്യൂണിസ്റ്റു പ്രവര്‍ത്തകനായി മാറിയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കിേവന്നിട്ട്ു. ടിറ്റോയുമായി ഇദ്ദേഹം സൌഹൃദം സ്ഥാപിച്ചിരുന്നു. 1940-ല്‍ യുഗോസ്ളാവിയന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായി. രാം ലോകയുദ്ധത്തില്‍ ടിറ്റോയുടെ പാര്‍ട്ടിസാന്‍ സേനയോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. യുദ്ധാനന്തര യുഗോസ്ളാവ് ഗവണ്‍മെന്റില്‍ ഡിജിലാസ് നിരവധി ഉന്നത പദവികള്‍ വഹിച്ചു. 1953-ല്‍ ഫെഡറല്‍ അസംബ്ളിയുടെ എക്സിക്യൂട്ടീവ് കൌണ്‍സിലിന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യുഗോസ്ളാവിയയിലെ കമ്യൂണിസ്റ്റു നയങ്ങളെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മികച്ച സ്ഥാനങ്ങള്‍ പലതും നഷ്ടപ്പെടാനിടയായി. 1954-ല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നതിനും ഇതു കാരണമായിത്തീര്‍ന്നു. തുടര്‍ന്ന് 1956-ല്‍ ഇദ്ദേഹം തടവിലാക്കപ്പെട്ടു. ഇക്കാലത്തു പ്രസിദ്ധീകരിച്ച ചില ഗ്രന്ഥങ്ങളിലെ പാര്‍ട്ടി വിമര്‍ശനം ശിക്ഷാകാലം വര്‍ധിപ്പിക്കുന്നതിനു കാരണമായി. ഒടുവില്‍ 1966 ഡി. 31-ന് ജയില്‍ മോചിതനായ ഡിജിലാസ് ശിഷ്ടകാലം ബെല്‍ഗ്രേഡില്‍ ഗ്രന്ഥരചനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണുായത്. ദ് ന്യൂ ക്ളാസ്സ് (1957), ലാന്‍ഡ് വിത്തൌട്ട് ജസ്റ്റിസ് (1958), അനാറ്റമി ഒഫ് എ മോറല്‍ (1959), കോണ്‍വര്‍സേഷന്‍സ് വിത്ത് സ്റ്റാലിന്‍ (1962), മോനിെഗ്രോ (1963), വാര്‍ ടൈം (1977) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങള്‍ ആണ്. ബെല്‍ഗ്രേഡില്‍ 1995 ഏ. 20-ന് ഇദ്ദേഹം മരണമടഞ്ഞു.