This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡാനാ, ജോണ്‍ കോട്ടണ്‍ (1856 - 1929)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡാനാ, ജോണ്‍ കോട്ടണ്‍ (1856 - 1929) ഉമിമ, ഖീവി ഇീീി പബ്ളിക് ലൈബ്രറി രംഗത്ത് മികച്ച സേവനം കാഴ്ച വച്ച അമേരിക്കന്‍ ലൈബ്രേറിയന്‍. 1856 ആഗ. 19 - നു വെര്‍മോണ്‍ടിലെ വുഡ്സ്റ്റോക്കില്‍ ജനിച്ചു. 1878 - ല്‍ ഡാര്‍ട്ട്മൌത്തില്‍ നിന്ന് ബിരുദം നേടി. അതിനു ശേഷം ഉദ്ദേശം രുവര്‍ഷക്കാലം ഇദ്ദേഹം നിയമപഠനം നടത്തി. തുടര്‍ന്ന് സുഹൃത്തായ ഫ്രാങ്ക് ഗവ്നോടൊപ്പം ഖനികളില്‍ സര്‍വേ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. 1882-ല്‍ ന്യൂയോര്‍ക്കില്‍ തിരിച്ചെത്തി നിയമപഠനം പൂര്‍ത്തിയാക്കി. ഇദ്ദേഹം മിന്നസോട്ടയില്‍ അല്പകാലം പത്രപ്രവര്‍ത്തനവും നിയമ പരിശീലനവും നടത്തുകയുമുായി. ഈ കാലഘട്ടത്തില്‍ റോക്കി മൌണ്‍ടണ്‍ ന്യൂസ് (ഞീരസ്യ ങീൌിമേശി ചലം), ഡെന്‍വര്‍ ആര്‍ബിട്രേറ്റര്‍(ഉല്ിലൃ അൃയശൃമീൃ) തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്ന ഇദ്ദേഹത്തിന്റെ പല രചനകളും വളരെയധികം ശ്രദ്ധ ആകര്‍ഷിക്കുവാന്‍ പര്യാപ്തമായി. ഈസ്റ്റ് ഡെന്‍വര്‍ ഹൈസ്കൂളില്‍ ഒരു ലൈബ്രറി ആരംഭിക്കുവാനുള്ള പദ്ധതി രൂപീകരിച്ചിരുന്ന ഡെന്‍വറിലെ ബോര്‍ഡ് ഒഫ് എഡ്യൂക്കേഷന്‍ ഡാനയുടെ വൈഭവം മനസ്സിലാക്കുകയും ബോര്‍ഡിന്റെ സെക്രട്ടറി സ്ഥാനവും പുതിയ ലൈബ്രറിയുടെ ലൈബ്രേറിയന്‍ പദവിയും നല്‍കി ഡാനയെ ആദരിക്കുകയും ചെയ്തു. ഈ ലൈബ്രറി തന്നെയാണ് ഡെന്‍വറിലെ പബ്ളിക് ലൈബ്രറിയായി പ്രവര്‍ത്തിച്ചിരുന്നത്. ലൈബ്രറി സംവിധാനത്തില്‍ വളരെയധികം പരിഷ്കാരങ്ങള്‍ വരുത്തുവാന്‍ ഡാനയ്ക്ക് കഴിഞ്ഞു. റഫറന്‍സ് ഗ്രന്ഥങ്ങള്‍ ജനങ്ങള്‍ക്ക് അനായാസം കൈകാര്യം ചെയ്യുന്നതിനായി ഷെല്‍ഫുകള്‍ക്ക് മുന്‍പിലുായിരുന്ന റെയിലിങ്ങുകള്‍, ഗേറ്റുകള്‍ തുടങ്ങിയവ നീക്കം ചെയ്തു. പ്രശസ്ത ചിത്രകാരന്മാരുടെ സൃഷ്ടികള്‍ ലൈബ്രറിയില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. കുട്ടികള്‍ക്കായി ലൈബ്രറിയില്‍ ഒരു പ്രത്യേക വിഭാഗം ആരംഭിച്ചു. അമേരിക്കയില്‍ ഇത്തരം ഒരു വിഭാഗം ആദ്യമായി ആരംഭിച്ചത് ഡാനയാണ്. അധ്യാപകര്‍ക്ക് ക്ളാസ്സ് ആവശ്യങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ എത്ര ദിവസത്തേക്ക് വേണമെങ്കിലും നല്‍കുവാനുള്ള സംവിധാനമുാക്കി. മഹിളാ സമാജങ്ങള്‍, മെഡിക്കല്‍ സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ പുസ്തകങ്ങള്‍ എത്തിച്ചുകൊടുത്തു. തന്റെ ആശയങ്ങള്‍ ലൈബ്രറി രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു വ്യക്തികളുമായി പങ്കു വയ്ക്കാനും അവരുടെ അഭിപ്രായം ആരായുവാനും ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. അമേരിക്കന്‍ ലൈബ്രറി അസ്സോസ്സിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ട്ു. ലൈബ്രറിയിലെ പുസ്തകങ്ങള്‍ പൊതുജനത്തിനു പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സഹായിക്കേത് ഒരു ലൈബ്രേറിയന്റെ കടമയാണ് എന്ന് ഇദ്ദേഹം വിശ്വസിച്ചു. 1898-ല്‍ ഇദ്ദേഹം സ്പ്രിങ്ങ് ഫീല്‍ഡിലെ സിറ്റി ലൈബ്രറി അസ്സോസ്സിയേഷന്റെ മേധാവി എന്ന സ്ഥാനം ഏറ്റെടുത്തു. ഡെന്‍വറില്‍ വരുത്തിയ പരിഷ്കാരങ്ങള്‍ പലതും ഇദ്ദേഹം സ്പ്രിങ്ങ് ഫീല്‍ഡിലും നടപ്പാക്കി. 1899-ല്‍ നാഷണല്‍ എഡ്യൂക്കേഷന്‍ അസ്സോസ്സിയേഷന്‍ പബ്ളിക് ലൈബ്രറികളുമായി അസ്സോസ്സിയേഷന്റെ ബന്ധം വിശകലനം ചെയ്യുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ചു. ഡാനയായിരുന്നു ഈ കമ്മിറ്റിയുടെ അധ്യക്ഷന്‍. ലൈബ്രറി രംഗത്തെ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം പ്രശംസ നേടി. ന്യൂ ആര്‍ക്കി(ചലം മൃസ)ലെ പബ്ളിക് ലൈബ്രറിയുടെ ചുമതലയും ഡാനയില്‍ വന്നുചേര്‍ന്നു. ന്യൂ ആര്‍ക്കിലെ ലൈബ്രറിയിലും ഇദ്ദേഹം പല പരിഷ്കാരങ്ങളും ഏര്‍പ്പെടുത്തി. ഇവിടെ ഇദ്ദേഹം ചിത്രങ്ങളുടേയും മറ്റു കലാസൃഷ്ടികളുടേയും മ്യൂസിയം ആരംഭിച്ചു. അമേരിക്കയില്‍ ആദ്യമായി ഒരു ലൈബ്രറിയില്‍ ബിസിനസ്സ് സംബന്ധമായ പുസ്തകങ്ങളുടെ വിഭാഗം ആരംഭിച്ചത് ന്യൂ ആര്‍ക്കില്‍ ഡാനയുടെ നേതൃത്വത്തിലാണ്. 1909 - ല്‍ ഇദ്ദേഹം സ്പെഷ്യല്‍ ലൈബ്രറീസ് അസ്സോസിയേഷന്‍ (ടുലരശമഹ ഘശയൃമൃശല അീരശമശീിേ) ആരംഭിച്ചു. ഒന്നാം ലോകയുദ്ധകാലത്ത്, സൈനികര്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കുവാന്‍ ഇദ്ദേഹം മുന്‍കൈയെടുത്തു. യുദ്ധകാലത്ത് ജര്‍മന്‍ പുസ്തകങ്ങള്‍ ലൈബ്രറികളില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തെ ഡാന ശക്തിയായി എതിര്‍ത്തു. നല്ല ഗ്രന്ഥങ്ങള്‍, അവ ഏതു ഭാഷയിലുള്ളവയായാലും ലൈബ്രറിയില്‍ സൂക്ഷിക്കേതാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. 1929 ജൂല. 21-ന് ഇദ്ദേഹം അന്തരിച്ചു. അമേരിക്കന്‍ ലൈബ്രറി അസ്സോസ്സിയേഷന്‍ ഇദ്ദേഹത്തിന്റെ പേരില്‍ 'ജോണ്‍ കോട്ടണ്‍ ഡാന പബ്ളിസിറ്റി അവാര്‍ഡ്' ഏര്‍പ്പെടുത്തിട്ട്ു. ഒ. 6-ന് 'ജോണ്‍ കോട്ടണ്‍ ഡാന' ദിനമായി ആചരിച്ചു വരുന്നു.
പ്രധാന കൃതികള്‍ : എ ലൈബ്രറി പ്രൈമര്‍ (അ ഘശയൃമ്യൃ ജൃശാലൃ 1899) ലൈബ്രറീസ്: അഡ്രസസ് ആന്‍ഡ് എസ്സേയ്സ് (ഘശയൃമൃശല: അററൃലലൈ & ഋമ്യൈ,1916, ൃലുൃശി 1966) എന്നിവയാണ്.